കെ.എസ്.ആർ.ടി.സി.നടത്തിയത് 3610 സൗജന്യ സർവ്വീസുകൾ;75000 പേർ സ്വന്തം വീട്ടിലെത്തിയത് സൗജന്യമായി.

ബെംഗളുരു : സംസ്ഥാനത്തിനകത്തു വർക്ക് സൈറ്റുകളിലും മറ്റുമായി കുടുങ്ങിയവർക്കു സ്വദേശത്തേക്കു മടങ്ങാൻ സർക്കാർ ഏർപ്പെടുത്തിയ സൗജന്യബസ് സർവീസുകൾ ഉപകാരപ്പെടുത്തിയത് 75000 പേർ.

3 മുതൽ ഇന്നലെ വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായിരുന്നു സൗജന്യ സർവീസ്.

മാസാദ്യം അമിത നിരക്ക് ഈടാക്കിയ ആർടിസി നടപടിക്കെതിരെ കോൺഗ്രസും മനുഷ്യാവകാശ സംഘടനകളും കടുത്ത വിമർശനവുമായി രംഗത്തെത്തിയതോടെയാണു യാത്ര സൗജന്യമാക്കിയത്.

സംസ്ഥാനത്തിനകത്തെവിവിധ ജില്ലകളിൽ നിന്നുള്ള ഒരു ലക്ഷത്തിലേറെ പേർ ഒരാഴ്ചക്കിടെ സ്വദേശങ്ങളിലേക്കു മടങ്ങിയതായി കർണാടക ആർടിസി അറിയിച്ചു.

3610 ബസ് സർവീസുകളാണ് ഈ കാലയളവിൽ നടത്തിയത്.

ബെംഗളുരുവിൽ നിന്നു മാത്രം 2288 ബസുകളിലായി 69515 പേരെ സ്വദേശങ്ങളിലേക്കു മടക്കി അയച്ചു.

മൈസൂരു, ഹുബ്ബള്ളി ഉൾപ്പെടെ ഇതര ജില്ലകളിൽനിന്നുമായി ആകെ 108300 തൊഴിലാളികൾ നാടുകളിലേക്കു മടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us