ബെംഗളൂരു : മുൻ മുഖ്യമന്ത്രിയും ജനതാദൾ (എസ്) കക്ഷിനേതാവുമായ എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയുടെ വിവാഹത്തിൽ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചുവെന്ന വിഷയത്തിൽ സർക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
50ൽ അധികംപേരെ അനുവദിക്കരുത് എന്നിരിക്കെ നിഖിലിന്റെ വിവാഹത്തിൽ 80-90 പേരാണ് പങ്കെടുത്തത്.
ഈ വിവാഹം മാത്രമല്ല, ഇതുപോലുള്ള മറ്റു വിവാഹങ്ങളും ലോക്ഡൗണിന്റെ
ഉദ്ദേശ്യങ്ങളെ തകർക്കുന്നതാണെന്നു കോടതി നിരീക്ഷിച്ചു.
ചട്ടം ലംഘിച്ച് വിവാഹം നടത്താൻ അനുമതി നൽകിയജില്ലാ ഭരണകൂടത്തിനു സർക്കാരിന്റെ ഒത്താശ ഉണ്ടായിരുന്നോ എന്നുവ്യക്തമാക്കണം.
ഇതാണ് സർക്കാർ നയമെങ്കിൽ ഏതാനും വ്യക്തികൾക്കു മാത്രമായി ചുരുക്കാതെ എല്ലാ പൗരൻമാർക്കും ഇതേ സൗകര്യം അനുവദിക്കണം.
അകലം പാലിക്കുന്നതിനെ കുറിച്ചു പോലും ചിന്തിക്കാതെഇത്തരം ചടങ്ങുകൾക്ക് അനുമതി നൽകുന്നതു നിലവിലെ സാഹചര്യത്തിൽ അപകടകരമാണെന്നും ചീഫ് ജസ്റ്റിസ്
എ.എസ്.ഓക, ജസ്മിസ് ബി.വി.നാഗരത്ത് എന്നിവരുടെ
ബെഞ്ച് വ്യക്തമാക്കി.
നടനും ജനതാദൾ (എസ്)യുവജന വിഭാഗം അധ്യക്ഷനുമായ നിഖിലും കോൺഗ്രസ്നേതാവ് എം.കൃഷ്ണപ്പയുടെ അനന്തരവൻ മഞ്ചുവിന്റെ മകൾ രേവതിയും തമ്മിലുള്ള വിവാഹം കഴിഞ്ഞ 17നു ബിഡദിയിലെ ഫാം ഹൗസിലാണ് നടന്നത്.
മുത്തച്ഛനും മുൻപ്രധാനമന്ത്രിയുമായ ദേവെഗൗഡ ഉൾപ്പെടെ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തതെങ്കിലും ഇവർ മാസ്ക് ധരിക്കുകയോ അകലം പാലിക്കുകയോ ചെയ്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
രാമനഗരയിൽ വലിയആഘോഷമായി നടത്താനിരുന്ന വിവാഹത്തിനായി നീക്കിവ25 കോടി രൂപ സ്വന്തം നിയമസഭാ മണ്ഡലമായ രാമനഗരയിലും ഭാര്യ അനിത എംഎൽഎ ആയ ചന്നപട്ടണയിലുമുള്ള1.2 ലക്ഷം കുടുംബങ്ങൾക്കുഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്യാൻ വിനിയോഗിക്കു
മെന്നു കുമാരസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്.