ബെംഗളൂരു : കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കർണാടകയുടെ പാസ് നിർബന്ധമല്ല. നാട്ടിലേക്ക് യാത്ര ചെയ്യുന്നവർ ആദ്യം നോർക്ക വെബ്സൈറ്റിൽ റെജിസ്റ്റർ ചെയ്യുകയും പിന്നീട് ഈ നമ്പർ ഉപയോഗിച്ച് ജാഗ്രത വെബ്സൈറ്റിൽ നിന്ന് വാഹന പാസ് ഡൗൺലോഡ് ചെയ്ത് എടുക്കുകയുമാണ് വേണ്ടത്, പിന്നീട് കർണാടകയുടെ സേവ സിന്ധു വെബ് സൈറ്റിൽ നിന്ന് കർണാടകയിലൂടെ അതിർത്തിയിൽ എത്താനുള്ള പാസും കൈവശപ്പെടുത്തണം എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നടപടിക്രമങ്ങൾ. എന്നാൽ ഇനി മുതൽ കർണാടക സർക്കാറിൻ്റെ പാസ് എടുക്കേണ്ട ആവശ്യമില്ല, കേരളത്തിൻ്റെ പാസ് ലഭ്യമായിക്കഴിഞ്ഞാൽ നേരിട്ട് യാത്ര തുടങ്ങാം. ഇന്ന്…
Read MoreDay: 4 May 2020
അന്യസംസ്ഥാന തൊഴിലാളികളുമായി 2 ശ്രമിക് ട്രെയിനുകൾ യാത്ര തിരിച്ചു.
ബെംഗളുരു : ലോക്സഡൗണിൽ കുടുങ്ങിയ അന്യ്യസംസ്ഥാനത്തൊഴിലാളികളുമായി 2 ശ്രമിക് ട്രയിനുകൾ കർണാടകയിൽ നിന്ന് പുറപ്പെട്ടു. ഒഡീഷയിലെ ഭുവനേശ്വറിലേക്കും ബിഹാറിലെ ധാനാപ്പൂരിലേക്കുമായുള്ള നോൺ സ്റ്റോപ്പ് ട്രെയിനുകളിലായി 2390 പേരാണ് സ്വന്തം നാട്ടിലേക്ക് ഇന്നലെ യാത്ര തുടങ്ങിയത്. യശ്വന്തപുരക്ക് സമീപത്തെ ചിക്കബാനവാര സ്റ്റേഷനിൽ നിന്നാണ് ഭുവനേശ്വറിലേക്കുള്ള ട്രെയിൻ ഇന്നലെ രാവിലെ9.20ന് പുറപ്പെട്ടത്. കോവിഡ് പരിശോധന പൂർത്തിയാക്കിയ 1180 പേരാണ് ഈ ട്രെയിനിലുള്ളത്. കോലാർ ജില്ലയിലെ മാലൂർ സ്റ്റേഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.35ന് പുറപ്പെട്ട ധാനാപ്പൂർ ട്രെയിനിൽ 1200 പേരും കയറി. ബിഎംടിസി ബസുകളിലാണ് തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്,…
Read Moreഅന്യസംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ നോൺ സ്റ്റോപ്പ് തീവണ്ടികൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് പുറത്തേക്ക് അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകൾ മലയാളികളെ തിരിച്ചെത്തിക്കാൻ ഉപയുക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേ സമയം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം രാവിലെ കേരളത്തിലെത്തി. പാലക്കാട് വാളയാർ ചെക്പോസ്റ്റിലാണ് ആദ്യ വാഹനമെത്തിയത്. രാവിലെ എട്ടോടെ വാളയാർ ചെക്പോസ്റ്റിലേക്ക് ആളുകൾ എത്തിത്തുടങ്ങി. നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് പാസ് അനുവദിച്ചിരുന്നു. ഈ പാസ് ലഭിച്ചവർക്കാണ് പ്രവേശനം. ചെക്പോസ്റ്റിലെ…
Read Moreവിവിധ ജില്ല ആസ്ഥാനങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ നടത്തി കെ.എസ്.ആര്.ടി.സി.
ബെംഗളൂരു: കര്‍ണാടകയിലെ വിവിധ ജില്ല ആസ്ഥാനങ്ങളിലേക്ക് ബസ് സെര്വീസുകള് നടത്തി കര്‍ണാടക ആര്.ടി.സി.വെള്ളി,ശനി ദിവസങ്ങളിലായി കര്‍ണാടക ആര് ടി സി യുടെ 120 ഓളം ബസുകളിലായി 3600 തൊഴിലാളികളെ അവരവരുടെ നാട്ടില്‍ എത്തിച്ചു. മജെസ്റ്റിക് കെ എസ് ആര് ടി സി ബസ് സ്റ്റേഷനില്‍ നിന്നും ബി എം ടി സി ബസ് സ്റ്റേഷനില്‍ നിന്നും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.തൊഴിലാളികള്‍ക്ക് സൌജന്യ യാത്രയാണ് ഒരുക്കിയിരിക്കുന്നത്.നാളെ വരെയാണ് സൌജന്യ യാത്ര അനുവദിക്കുന്നത്. pic.twitter.com/npvdfA1TRs — KSRTC (@KSRTC_Journeys) May 4, 2020
Read Moreകര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന;ബെംഗളൂരുവില്‍ പുതിയ കേസുകള്‍ ഇല്ല;ദാവനഗരെയില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധന.
ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെയുള്ള സമയത്ത് കര്‍ണാടകയിലെ പുതിയ രോഗികളുടെ എണ്ണം 28. ഇതില്‍ 21 കേസുകള്‍ ദാവനഗരെയിലാണ് 2 കേസുകൾ മണ്ഡ്യയില്‍ നിന്നാണ് 2 കേസ് കലബുറഗിയിലും ഓരോ കേസുകൾ ഹാവേരി, വിജയപുര ,ചിക്കബല്ലാപുര എന്നിവിടങ്ങളിലുമാണ്. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 642 ആയി,ആകെ 26 മരണം, 304 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. 31 പേര് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍…
Read Moreകേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ തീവണ്ടികളില്‍ നാട്ടിലെത്തി,ബെംഗളൂരു മലയാളികള്‍ക്ക് എന്നെത്തെയും പോലെ “കുമ്പിളില്‍ തന്നെ”,3-4 ഉം വെബ് സൈറ്റുകളില്‍ കുത്തിക്കാത്തിരിക്കുന്നവര് നിരവധി.സ്വന്തം വാഹനമില്ലാത്തവര്‍ക്ക് തിരിച്ചു പോകാന്‍ ഒരു വഴി കണ്ടെത്താന്‍ കഴിയാത്ത സര്‍ക്കാരുകള്‍ മറുവശത്ത്…
ബെംഗളൂരു: എന്നും നമ്മുടെ ഭരണ വര്‍ഗങ്ങള്‍ക്ക് ബെംഗളൂരു മലയാളികളോടെ പ്രത്യേകിച്ച് ഒരു മമത ഒന്നും പണ്ട് മുതലേ ഇല്ല അത് കേരളത്തിലെ ഭരിക്കുന്നവരയാലും പ്രതിപക്ഷമായാലും കേന്ദ്രമായാലും റെയില്‍വേ ആയാലും ഇവിടെ കുറച്ചു കാലം ജീവിച്ച എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് ഇത്. നാട്ടിലേക്കു വലിയ തിരക്കുള്ള ദിവസങ്ങളില്‍ പോലും ഒരു സ്പെഷ്യല്‍ ട്രെയിന്‍ പോലും അനുവദിക്കാതെ നമ്മളെ റെയില്‍വേ “സഹായിക്കുന്നത്”മറ്റൊരു അദൃശ്യ ശക്തിക്ക് വേണ്ടിയാണു എന്ന് നമുക്ക് എല്ലാവര്ക്കും അറിയുന്ന സത്യമാണ്. പറഞ്ഞു വരുന്നത് ഈ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കുറിച്ചാണ് അവര്‍ ആശുപത്രി ആവശ്യത്തിനു…
Read Moreകാത്തിരിപ്പിന് വിരാമം… മദ്യശാലകൾ ഇന്നു മുതൽ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്ന് പ്രവർത്തിക്കും.
ബെംഗളൂരു: മദ്യപൻമാരുടെ ഒരു മാസത്തിലധികം നീണ്ടു നിന്ന കാത്തിരിപ്പിന് വിരാമം. സംസ്ഥാനത്തെ റെഡ്സോണുകളിലൊഴികെ മദ്യ വിൽപന ശാലകൾ (എംആർപിഔട്ട്ലെറ്റുകൾ) ഇന്ന് പ്രവർത്തനം പുനരാരംഭിക്കും. വിൽപന സമയത്തിൽ നിയന്ത്രണമുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ മാത്രമേ മദ്യവിൽപന ശാലകൾ പ്രവർത്തിക്കുകയുള്ളൂവെന്ന് എക്സൈസ് മന്ത്രി എച്ച്.നാഗേഷ് പറഞ്ഞു. ബാറുകൾക്കും മാളുകളിലെ വിൽപനകേന്ദ്രങ്ങൾക്കും അനുമതിയില്ല. ബിബിഎംപി പരിധിയിൽ 25 കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിച്ചുള്ള ഗ്രീൻ,ഓറഞ്ച് സോണുകളിലെ മദ്യവിൽപന കേന്ദ്രങ്ങൾക്കാണ് പ്രവർ ത്തനാനുമതിയുള്ളത്. മദ്യം വാങ്ങാനെത്തുന്നവർ അകലം പാലിച്ച്ക്യൂ നിൽക്കണം. ഒരേസമയം 5 പേരെ മാത്രമേ വരിയിൽ…
Read Moreനഗരത്തിൽ ലോക്ക്ഡൗണിൽ ഇളവ്.. കൂടുതൽ വിവരങ്ങൾ…
ബെംഗളൂരു : ഇന്ന് മുതൽ നഗരത്തിൽ ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു, ഇതുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു നടത്തിയ വാർത്താ സമ്മേളനത്തിൻ്റെ പ്രധാന ഭാഗങ്ങൾ ഇവയാണ്. 1) സ്വകാര്യ വാഹനങ്ങളിൽ നഗരത്തിനുളളിൽ യാത്ര ചെയ്യാൻ പ്രത്യേകം പാസുകൾ ആവശ്യമില്ല,മുൻപത്തെ പോലെ എല്ലാ വാഹനങ്ങളും പരിശോധിക്കില്ല, ചെക്ക് പോസ്റ്റുകൾ തുടരും, അവശ്യമെങ്കിൽ പരിശോധിക്കും, അത്യാവശ്യകാര്യത്തിന് മാത്രം പുറത്തിറങ്ങുക, 30 കിലോമീറ്റർ വേഗതയിൽ മാത്രം വണ്ടി ഓടിക്കുക, എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കണം, ചില റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. From tomorrow you don’t…
Read MoreChemical-free care for your body and skin: Viva Diseno
Being beautiful is always a beautiful wish for many. In fact, people spend more and more to convert this dream into reality, and that makes beauty, wellness and body care industries are some of the industries which are overflowed with a limitless number of brands and products labeled as organic, herbal, chemical-free, natural, and nontoxic and a lot more. Each…
Read More