നഗരത്തിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് കേരളത്തിലേക്ക് തിരിച്ചു പോകാനുള്ള റെജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കും.

ബെംഗളൂരു : നഗരത്തിലും സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ആരംഭമായതായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരിച്ചുകൊണ്ടു പോകാൻ പ്രഥമ പരിഗണന നല്‍കുന്ന വിഭാഗങ്ങള്‍ ഇവരാണ്: 1. ഇതര സംസ്ഥാനങ്ങളില്‍ ചികിത്സ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍. 2. സംസ്ഥാനത്ത് വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്ത് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍. 3. പഠനാവശ്യത്തിന് മറ്റു സംസ്ഥാനങ്ങളിലേക്കു പോയി പഠനം പൂര്‍ത്തീകരിച്ചവര്‍. 4. പരീക്ഷ, ഇന്‍റര്‍വ്യു എന്നിവയ്ക്കായി മറ്റു…

Read More

ബെംഗളൂരു നഗര ജില്ല റെഡ് സോണില്‍,ഗ്രാമ ജില്ല യെല്ലോ സോണില്‍,കര്‍ണാടകയിലെ മറ്റു ജില്ലകളുടെ കൂടുതല്‍ വിവരങ്ങള്‍…

ബെംഗളൂരു : സംസ്ഥാനത്തെ വിവിധ ജില്ലകളെ കൊറോണ രോഗത്തിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സോണുകള്‍ ആയി തിരിച്ചു. ഇതില്‍ ബെംഗളൂരു നഗര ജില്ല ,മൈസുരു ,ഉത്തര കര്‍ണാടകയിലെ ബെലഗാവി ,ബാഗല്‍ കോട്ട്,വിജയപുര ,കലബുറഗി എന്നിവ കൂടിയ തീവ്രത ഉള്ള റെഡ് സോണില്‍ വരുന്നു. മണ്ഡ്യ,ദക്ഷിണ കന്നഡ,ധാര്‍വാട്,ബെള്ളാരി,ബീദര്‍ എന്നിവ ഓറഞ്ച് സോണില്‍ ആണ് വരുന്നത്. ബെംഗളൂരു ഗ്രാമ ജില്ല,തുമുക്കുരു,ചിക്ക ബല്ലാപുര,ഗദഗ് ,ഉത്തര കന്നഡ എന്നീ ജില്ലകള്‍ യെല്ലോ സോണില്‍ വരുന്നു. ബാക്കി 14 ജില്ലകള്‍ ഗ്രീന്‍ സോണില്‍ വരുന്നു. Here are the Red, Orange,…

Read More

കോവിഡ്-19 പോസിറ്റീവ് രോഗി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു.

ബെംഗളൂരു : കോവിഡ് പോസിറ്റീവ് രോഗി ആശുപത്രി കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇന്ന് നഗരത്തിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന രോഗിയായിരുന്നു, ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടതിനാൽ പരിചരിക്കുന്നവർ പുറത്തേക്ക് പോവുകയായിരുന്നു, ആ സമയത്ത് രോഗി എമർജൻസി വാതിൽ വഴി താഴേക്ക് ചാടുകയായിരുന്നു. ഇതേ വാർഡിൽ ഉണ്ടായിരുന്ന ഒരാൾ ഇന്നലെ മരിച്ചിരുന്നു, ഇതുമൂലം ഭയം ഉടലെടുത്തതായിരിക്കാം ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.

Read More

30 ദിവസം പിന്നിട്ട് “കല” ഹെൽപ്പ് ഡെസ്ക്ക്.

കാരുണ്യത്തിന്റെ കര സ്പർശവുമായി കല വെൽഫെയർ അസോസിയേഷൻ 30 ദിവസം പിന്നിട്ടു. ബെംഗളൂരുവിലെ ഇടതുപക്ഷ ചിന്താഗതിക്കാരുടെ കൂട്ടായ്മയായ ലെഫ്റ്റ് തിങ്കേഴ്സ് ബെംഗളൂരുവിന്റെ കല സാംസ്കാരിക ചാരിറ്റി സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കാരുണ്യത്തിന്റെ കര സ്പർശമായി കഴിഞ്ഞ 30 ദിവസം കൊണ്ട് 10,720 കിലോ അരിയും 6 കൂട്ടം ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റും 1072 കുടുംബങ്ങളിൽ എത്തിച്ച് അവർക്ക് കൈത്താങ്ങായി…* മരുന്ന് വാങ്ങാൻ ബുദ്ധിമുട്ട് അനുഭവിച്ച നിരവധി കുടുംബങ്ങൾക്ക് കലയുടെ കാരുണ്യ പ്രവർത്തകർ മരുന്നുകൾ എത്തിച്ചു കൊടുത്തു. ലോക് ഡൗൺ കാലയളവിൽ പ്രതീക്ഷിക്കുന്നതിലപ്പുറമായ പ്രയാസങ്ങളിൽ…

Read More

കേരള എൻജിനിയേർസ് അസോസിയേഷൻ സഹായ വിതരണം നടത്തി.

ബെംഗളൂരു : ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്കായി ഭക്ഷ്യധാന്യ കിറ്റുകളുമായി കേരള എൻജിനിയേർസ് അസോസിയേഷൻ ബംഗ്ലൂർ…. കൊത്തന്നൂർ , കണ്ണൂരു എന്നിവടങ്ങളിൽ താമസിക്കുന്ന വിവധ തൊഴിലാളികൾക്ക് കേരള എൻജിനിയേർസ് അസോസിയേഷൻന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ ഭാഗമായി അഞ്ചാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു. കെ ഈ എ പ്രസിഡന്‍റ് തോമസ് വേങ്ങൽ മെമ്പർ ഫിലിഫോസ് ഉമ്മൻ എന്നിവർ നേതൃത്വം നൽകി…

Read More

ഇന്നും കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ കുറവ്…

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 9 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 512 ആയി,ഇതുവരെ 19 പേര്‍ മരിച്ചു,193 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,300 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം 134 ആണ് ഇതില്‍ 57…

Read More

നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പ്രതീക്ഷ!നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നോര്‍ക്ക ഉടന്‍ റെജിസ്ട്രേഷന്‍ തുടങ്ങും?

ബെംഗളൂരു : നഗരത്തില്‍ കുടുങ്ങിപ്പോയവര്‍ക്ക് ഒരു പ്രതീക്ഷയുടെ ചെറു വെട്ടം,ഇവിടെ കുടുങ്ങി ക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ശ്രമം തുടങ്ങി. ഇവിടെ മാത്രം വിദ്യാർത്ഥികളടക്കം ഏകദേശം അയ്യായിരത്തോളം പേരുണ്ട്. നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് വെബ് സൈറ്റിൽ  പേര് റജിസ്റ്റർ ചെയ്യാൻ നോർക്ക ഉടൻ സൗകര്യം ഒരുക്കും. ഈ സാഹചര്യത്തിലാണ് ഇവരെ കൊണ്ടുവരാൻ ഗതാഗതവകുപ്പ് സർക്കാരിന് മാർഗനിർദേശങ്ങൾ സമർപ്പിച്ചത്. രോഗം ഇല്ലായെന്ന് അതാത് സ്ഥലത്തെ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് വേണ്ടത് . ഒരു ദിവസം നിശ്ചിത ആളുകളെ കൊണ്ടു വരാവൂ. മഞ്ചേശ്വരം മുത്തങ്ങ വാളയാർ…

Read More

ഒരു മരണം;പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്.

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെയുള്ള സമയത്ത്  കര്‍ണാടകയിലെ  പുതിയ രോഗികളുടെ എണ്ണം 8 . ബെംഗളൂരു നഗര ജില്ലയില്‍ 50 വയസ്സുകാരന്‍ മരിച്ചു,എന്നാല്‍ മരണ കാരണം കോവിഡ് അല്ല എന്നു ആരോഗ്യ വകുപ്പ് പറയുന്നു കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 511  ആയി,ആകെ 19 മരണം,188 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 304 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം…

Read More

മഡിവാളയിലെ ബാറിൽ നിന്ന് നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ മദ്യം; മദ്യക്കവർച്ച നഗരത്തിൽ നിത്യസംഭവമാകുന്നു.

ബെംഗളൂരു : ലോക്ക് ഡൗൺ കൂടുതൽ സമയത്തേക്ക് ദീർഘിപ്പിച്ചതോടെ മദ്യപാനികളിൽ ഒരു വിഭാഗം ദു:ഖിതരാണ്. അതേ സമയം അനധികൃത മദ്യക്കടത്തും മദ്യ നിർമ്മാണവും കൂടെ മദ്യക്കടകളിൽ കവർച്ച നടത്തുന്നതും ഇപ്പോൾ ഒരു സ്ഥിരം സംഭവമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 14 ബാറുകളിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം കെംപഗൗഡ നഗർ, മഡിവാള എന്നിവിടങ്ങളിലെ 2 ബാറുകളിൽ നിന്ന് മാത്രം 3 ലക്ഷം രൂപയുടെ മദ്യക്കുപ്പികളാണ് കവർന്നത്. മഡിവാളയിലെ നേത്രാവതിബാർ,കെംപഗൗഡ നഗറിലെ ത്രിമൂർത്തിബാർ എന്നിവിടങ്ങളിലുമാണ് കവർച്ച നടന്നത്.

Read More

കർണാടക പ്രവാസി കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കെആർ പുരം, വിജന പുര, ബി നാരായണപുരം, എ നാരായണപുരം എന്നീ സ്ഥലങ്ങളിൽ സൗജന്യമായി 200 പച്ചക്കറി കിറ്റുകൾ വിതരണം വിതരണം ചെയ്തു. ലോക്കഡോണിന്റെ കഴിഞ്ഞ മുപ്പത് ദിവസങ്ങളിൽ ലോക്കഡോൺ മൂലം ദുരിതത്തിലായ 3200 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് കൾ കെപിസിയുടെ വിവിധ അസംബ്ലി കമ്മറ്റികളുടെ നേതൃത്വത്തിൽ വിതരണം ചെയ്തു മാറത്തഹള്ളി, വൈറ്റെഫീൽഡ്, ബൊമ്മസാന്ദ്ര, ഇലക്ട്രോണിക് സിറ്റി, ജിഗ് നി, ഹുളിമംഗള, ബേഗുർ, ബന്നേർഘട്ട റോഡ്, അഞ്ജനാപുര, ഉത്തരഹള്ളി, മഗാദി റോഡ്, കേമ്പപ്പൂര, ദീപാഞ്ജലി നഗർ, ലാരിപാലയ,…

Read More
Click Here to Follow Us