ബെംഗളൂരു: ദക്ഷിണ കന്നഡയിൽ കഴിഞ്ഞ ദിവസം 50 വയസ്സകാരി കോവിഡ് ബാധിച്ചു മരിച്ച സംഭവത്തിൽ ബന്ത്വാളിൽ നിന്നുള്ള ഡോക്ടർക്കെതിരെ കേസെടുത്തു. ആരോഗ്യവകുപ്പിൽ നിന്ന് വിവരങ്ങൾ മറച്ചുവച്ച് ചികിത്സിച്ചതിനാണിത്. ഇവരുടെ 67 വയസ്സുള്ള അയൽക്കാരിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ബന്ത്വാളിൽ നവദുർഗ ക്ലിനിക് നടത്തുന്ന ഡോ.സദാശിവ ഷെട്ടിക്ക് എതിരെയാണ് ബന്ത്വാൾപൊലീസ് കേസെടുത്തത്, കഴി ഞഞ്ഞ 15ന് പനിയുമായി ആശുപത്രിയിലെത്തിച്ച വീട്ടമ്മയെ 4 ദിവസം ഇവിടെ ചികിത്സിച്ചു. തുടർന്ന് സ്ഥിതിഗതികൾ വഷളായതോടെയാണ് 18ന് മംഗളൂരു വെൻലോക് ആശുപത്രിയിലെത്തിച്ചത്. രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും 19നു മരിക്കുകയായിരുന്നു.
Read MoreDay: 22 April 2020
സംസ്ഥാനത്തെ കോവിഡ്-19 ടെസ്റ്റിംഗ് ലാബുകളുടെ പട്ടിക.
ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ്-19 ടെസ്റ്റിംഗ് ലാബുകളുടെ പട്ടിക പുറത്തുവിട്ടു. ഇതില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള 14 ലാബുകളും 5 സ്വകാര്യ ലാബുകളും ഉള്‍പ്പെടുന്നു. രാജിവ് ഗാന്ധി ആശുപത്രി,വിക്ടോറിയ ആശുപത്രി,കമാന്‍ഡ് ഹോസ്പിറ്റല്‍,നിംഹാന്‍സ്,ബെല്ലാരി റോഡിലെ എന്‍ സി ബി എസ് എന്നിവിടങ്ങളിലെ ലാബുകള്‍ ആണ് നഗരത്തില്‍ ഉള്ള സര്‍ക്കാര്‍ ലാബുകള്‍. ആനന്ദ് ലാബ് ,സക്ര ലാബ് ,അപ്പോളോ ലാബ്,വൈദേഹി ലാബ് കണ്സ്യറ്റ് ലാബ് എന്നിവയാണ് നഗരത്തില്‍ ഉള്ള സ്വകാര്യ ലാബുകള്‍. കോവിഡ്-19 ടെസ്റ്റിംഗ് ലാബുകളുടെ പേരും അഡ്രസും താഴെ.
Read Moreഇന്ന് കര്‍ണാടകയില്‍ പുതിയതായി 9 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.
ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 9 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 5 പേര് കലബുറഗിയില്‍ നിന്നും 2 പേര് ബെംഗളൂരു നഗര ജില്ലയില്‍ നിന്നും 2 പേര് മൈസൂരുവില്‍ നിന്നുമാണ്. ആകെ രോഗബാധിതരുടെ എണ്ണം 427 ആയി,ഇതുവരെ 17 പേര് മരിച്ചു,131 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു,279 പേര് സംസ്ഥാനത്തെ വിവിധ…
Read Moreഎസ്.എസ്.എൽ.സി.പരീക്ഷ ഉപേക്ഷിച്ചിട്ടില്ല;ലോക്ക് ഡൗണിന് ശേഷം നടത്തും:മന്ത്രി
ബെംഗളുരു : അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് ലോക്ക് ഡൗൺലോഡ് ശേഷം എസ്എസ്എൽസി പരീക്ഷ നടത്തും എന്നും വ്യക്തമാക്കി പ്രാഥമിക വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്നുള്ള മാർഗ്ഗനിർദ്ദേശ ക്ലാസുകൾ ആകാശവാണി, ദൂരദർശൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യും. വിദ്യാർത്ഥികൾ ആത്മവിശ്വാസം കൈവിടരുതെന്നും അദ്ദേഹം ഉപദേശിച്ചു. സംസ്ഥാനത്തെ പ്രാദേശിക മാധ്യമങ്ങളിൽ ഓരോ ദിവസവും വ്യത്യസ്ഥമായ വാർത്തകൾ വരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എസ്.എസ്.എൽ.സി പരീക്ഷകൾ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതായി ചില ചാനലുകൾ എതാനും ദിവസം മുൻപ് റിപ്പോർട്ടുകൾ പുറത്തു വിട്ടിരുന്നു. അതെല്ലാം മാധ്യമസൃഷ്ടികൾ മാത്രമാണെന്ന്…
Read Moreഓൺലൈൻ ഐ.ഇ.എൽ.ടി.എസ്.പരിശീലനം;ഇന്ന് 6:30 മുതൽ.
ഐ.ഇ.എൽ.ടി.എസ് പരിശീലനം പാതിവഴിയിൽ നിർത്തിയോ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ഐ.ഇ.എൽ.ടി.എസ് പരിശീലനം ഇന്ന് വൈകുന്നേരം 6:30 മുതൽ. അടുത്ത 4 ദിവസം ക്ലാസ് ഉണ്ടായിരിക്കും. ഐ.ഇ.എൽ.ടി.എസ് പരിശീലക യാ യ പ്രീതി പ്രകാശ് ക്ലാസുകൾ എടുക്കും. ഫേസ്ബുക്ക് ലിങ്ക് താഴെ. https://www.facebook.com/unakarnataka/
Read Moreലോക്ഡൗണിനെത്തുടർന്ന് ജോലി നഷ്ടമാകുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്താൽ പരാതിപ്പെടാൻ തൊഴിൽവകുപ്പിന്റെ ഹെൽപ്ലൈൻ.
ബെംഗളൂരു :കോവിഡ് – 19 പടർന്നു പിടിച്ചതിനെ തുടർന്ന് രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണിൽ ജോലി നഷ്ടമാകുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്താൽ പരാതിപ്പെടാൻ തൊഴിൽവകുപ്പിന്റെ ഹെൽപ്ലൈൻ നമ്പർ നിലവിൽ വന്നു. 8884488067 എന്ന നമ്പറിലാണ് പരാതികൾ അറിയിക്കേണ്ടത്. തൊഴിൽ വകുപ്പ് അന്വേഷണം നടത്തിയതിനുശേഷം തൊഴിലുടമകൾക്കെതിരേ കർശന നടപടി സ്വീകരിക്കും. ലോക്ഡൗണിന്റെ പേരിൽ ഒട്ടേറെസ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിട്ടുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു. ഐ.ടി. മേഖലയിൽ 450 ൽ അധികം പേരുടെ ജോലി നഷ്ടമായതാണ് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നത്. നിരവധി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതായും പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ്…
Read Moreപുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഇല്ല;129 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റില്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെ യുള്ള കര്‍ണാടകയിലെ പുതിയ രോഗികളുടെ എണ്ണം 7 മാത്രം. ബെംഗളൂരു നഗരത്തില്‍ 2 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,ബാക്കി 5 കേസുകളും കലബുറഗിയില്‍ ആണ്. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 425 ആയി,ആകെ 17 മരണം,129 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. 279 പേര് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം ഇറങ്ങിയ ബുള്ളറ്റിന് പ്രകാരം ബെംഗളൂരു…
Read Moreസംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള അക്രമങ്ങൾ തുടർക്കഥയാകുന്നു.
ബെംഗളൂരു : സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കെതിരെയും ആശാ വർക്കർമാർക്ക് എതിരേയും ഉള്ള അക്രമണങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ മൈസൂരുവിലെ ഹലിം നഗറിൽ ആശാ പ്രവർത്തകയെ കയ്യേറ്റം ചെയ്തു. ആശാ പ്രവർത്തക സുമയ്യ ഫിർദോസിനെ അക്രമിച്ചു എന്ന പരാതിയ തുടർന്ന് 3 പേർക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാനും അകലം പാലിക്കാനും ഇവർ ഉപദേശിച്ചതിനെ തുടർന്നാണ് മെഹബൂബ്,ഖലീൽ, സീഷാം എന്നിവർക്ക് ഇവരെ കയ്യേറ്റം ചെയ്തത്. തുടർന്ന് മൈസൂരു സിറ്റി പൊലീസ് കമ്മിഷണർ ഇടപെട്ട് കേസെടുക്കുകയായിരുന്നു. രണ്ട് ദിവസം മുൻപ് 19 ൽ അധികം കോവിഡ് പോസിറ്റീവ് കേസുകളുണ്ടായിരുന്ന പാദരായണപുരയിൽ…
Read Moreപാദരായണപുരയിൽ ആരോഗ്യ പ്രവർത്തകരെ ക്രൂരമായി അക്രമിച്ച കേസിൽ 119 പേർ അറസ്റ്റിൽ;5 കേസുകൾ റെജിസ്റ്റർ ചെയ്തു.
ബെംഗളുരു: പാദരായനപുരയിൽ ബിബിഎംപി ഉദ്യോഗസ്ഥരെയും ആശ പ്രവർത്തകരെയും പൊലീസിനെയും ക്രൂരമായി ആക്രമിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം 119ആയി. കഴിഞ്ഞ ദിവസം അറസ്റ്റിലായ 59 പേർക്കു പുറമേ ഇന്നലെ 60 പേരെ കൂടി അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിലേക്കു റിമാൻഡ് ചെയ്ത ഇവരെ രാമനഗര ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള 177 തടവുകാരെ ബെംഗളുരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റിയാണ് ക്വാറന്റീൻ സൗകര്യം ഒരുക്കിയത്. 5 കേസുകളാണ് ഇവർക്കെതിരെ റജിസ്റ്റർ ചെയത്. 11 കോവിഡ് രോഗികളുള്ള ഹോട്ട്…
Read Moreഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രശോഭ് ലൈവിൽ.
ബെംഗളൂരു : കേരള എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു ഫേസ്ബുക് പേജിൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രശോഭ് രാമചന്ദ്രൻ. ഈ ലോക് ഡൗൺ നമുക്ക് സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടൊപ്പം കുറച്ചു ഉല്ലാസകരവുമാക്കാം! അതിജീവനത്തിന്റെ പുതിയ മാതൃക തീർക്കാം.. ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിക്കാൻ പ്രശോഭ് ലൈവ് ആയി പാടുന്നു.. ഇന്ന് (22-04-2020).രാത്രി 8.30PM https://www.facebook.com/keabengaluru/
Read More