ഇന്ന് കര്‍ണാടകയില്‍ പുതിയതായി 9 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 9 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.

ഇതില്‍ 5 പേര്‍ കലബുറഗിയില്‍ നിന്നും 2 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നും 2 പേര്‍ മൈസൂരുവില്‍ നിന്നുമാണ്.

ആകെ രോഗബാധിതരുടെ എണ്ണം 427 ആയി,ഇതുവരെ 17 പേര്‍ മരിച്ചു,131 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,279 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ

ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം 91 ആണ് ഇതില്‍ 48 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു 4 പേര്‍ മരിച്ചു,39 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു ഗ്രാമജില്ലയില്‍ ആകെ കേസുകള്‍ 12 ആണ്,ഇതില്‍ 4 പേര്‍ ആശുപത്രി വിട്ടു 8 പേര്‍ വിവിധ ആശുപത്രികളില്‍ ഉണ്ട്.

ആരോഗ്യ വകുപ്പിന്റെ അടുത്ത ബുള്ളറ്റിന്‍ നാളെ രാവിലെ 12 മണിക്ക് പുറത്തിറങ്ങും.

  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
[masterslider id="10"]

Related posts