ബാറുകളിൽ നിന്ന് മദ്യക്കവർച്ച നിത്യസംഭവമാകുന്നു;കഴിഞ്ഞ ദിവസങ്ങളിൽ മാത്രം നഷ്ടമായത് 30000 രൂപയുടെ മദ്യം.

ബെംഗളൂരു: അടച്ചിട്ട ബാറിൽനിന്ന് മദ്യം മോഷണം പോയതായി പരാതി. ദൊഡ്ഡബാനസവാടിയിലെ ബാറിൽനിന്നാണ് 30,000 രൂപ വിലമതിക്കുന്ന 35 കുപ്പി മദ്യം മോഷണം പോയത്. 21-ന് അടച്ചിട്ട ബാർ വെള്ളിയാഴ്ച ജീവനക്കാരൻ പരിശോധിക്കാനെത്തിയപ്പോഴാണ് മദ്യം മോഷണം പോയത് കണ്ടെത്തിയത്. പിറകിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിലേക്ക് കടന്നതെന്നാണ് പ്രാഥമിക നിഗമനം. ഈ ഭാഗത്ത് സൂക്ഷിച്ച മദ്യമാണ് മോഷണം പോയത്. ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ലോക് ഡൗണിന് ശേഷം നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ബാറുകളിൽ മോഷണം പതിവായിരിക്കുകയാണ്. യശ്വന്തപുര, കമ്മനഹള്ളി തുടങ്ങിയപ്രദേശങ്ങളിലെ ചില ബാറുകളിൽ…

Read More

ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത് 17 പേര്‍ക്ക്;സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 232 ആയി;54 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗ ബാധിച്ചവരുടെ എണ്ണം 232 ആയി,ഇന്ന് 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ആറു പേര്‍ മരിച്ചു,54 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 172 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇതില്‍ 9 പേര്‍ മലയാളികള്‍ ആണ്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 216 : രോഗി 88 മായി (ഫാര്‍മ കമ്പനി) സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 32 കാരന്‍ ,മൈസുരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 217 : 75 കാരി നഗരത്തിലെ ആശുപത്രിയില്‍ …

Read More

വർഗീയ പരാമർശങ്ങൾ നടത്തുന്ന ബി.ജെ.പി. നേതാക്കൾക്കെതിരേ പരാതി നൽകി കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ.ശിവകുമാർ.

ബെംഗളൂരു: ലോക് ഡൗൺ കാലത്തും വർഗീയ പരാമർശങ്ങൾ നടത്തുന്ന ബി.ജെ.പി. നേതാക്കൾക്കെതിരേ പരാതി നൽകി കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ. കോവിഡ്-19 നെ വർഗീയവത്കരിച്ച് മതവിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ബി.ജെ.പി. നേതാക്കൾ ശ്രമിച്ചുവെന്നും അവർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പി. പ്രവീൺ സൂദിനാണ് ഡി.കെ. ശിവകുമാർ പരാതി നൽകിയത് ബി.ജെ.പി.എം.പി. മാരായ ശോഭ കരന്തലജെ, അനന്ത്കുമാർ ഹെഗ്‌ഡെ, എം.എൽ.എ.മാരായ ബസനഗൗഡ പാട്ടീൽ യത്‌നാൽ, രേണുകാചാര്യ എന്നിവർ ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കുമിടയിൽ ഭിന്നത ഉണ്ടാക്കും വിധമുള്ള പ്രസ്താവനകളാണ് നടത്തിയതെന്ന് കത്തിൽ ശിവകുമാർ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ രണ്ടു…

Read More

വൃക്കരോഗിയായ അമ്മക്ക് മരുന്നു വേണമെന്നാവശ്യപ്പെട്ട് 18 കാരിയായ മകൾ ടിക്ക് ടോക്കിൽ;വീഡിയോ ശ്രദ്ധയിൽ പെട്ട മുഖ്യമന്ത്രി ഉടനടി ഇടപെട്ടു;മണിക്കൂറുകൾക്കുള്ളിൽ മരുന്നെത്തി.

ബെംഗളൂരു: സോഷ്യൽ മീഡിയക്ക് നിരവധി ഗുണങ്ങളും എന്നാൽ ദോഷങ്ങളും കുറവല്ല, ഈ ലോക്ക് ഡൗണിൽ കുടുങ്ങിക്കിടക്കുന്ന ഒരു പെൺകുട്ടിക്കും രോഗിയായ അമ്മക്കും സോഷ്യൽ മീഡിയ സഹായിച്ച വാർത്തയാണ് പുറത്ത് ഇപ്പോൾ വരുന്നത്. വൃക്കരോഗിയായ അമ്മക്ക് വേണ്ടി മരുന്ന് ആവശ്യപ്പെട്ട് 18 കാരിയായ മകൾ ടിക്ക് ടോക്കിലൂടെ അപേക്ഷിക്കുകയായിരുന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ അധികൃതൽ മരുന്ന് വീട്ടിൽ എത്തിച്ചുനൽകുകയായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയാണ് മരുന്ന് എത്തിച്ചു നൽകാൻ ബെലഗാവി ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ബെലഗാവി രാമദുർഗ് സ്വദേശിയായ പവിത്ര അരഭവി (18) യാണ്…

Read More

ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാൻ കഴിയാതെ നാട്ടുകാർ;100ൽ അധികം ആളുകളെ പങ്കെടുപ്പിച്ച് എം.എൽ.എ.ക്ക് പിറന്നാളാഘോഷം.

ബെംഗളൂരു: കോവിഡ് വ്യാപനവും തുടർന്നുള്ള ലോക്ക് ഡൗണും സാധാരണക്കാരെ ചെറുതായി ഒന്നും അല്ല ബുദ്ധിമുട്ടിച്ചിരിക്കുന്നത്. ദിവസ വേതനക്കാരായ കൂലി ത്തൊഴിലാളികൾ ടാക്സി ഓട്ടോ റിക്ഷ ഡ്രൈവർമാർ എന്നിവരുടെ ജീവിതാവസ്ഥ വളരെ കഷ്ടത്തിലാണ് എന്നാലും അവർ അതെല്ലാം സഹിച്ചും സഹകരിക്കുന്നു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും റവന്യൂ ആരോഗ്യ മന്ത്രിമാരും ഓടി നടന്ന് കാര്യങ്ങൾ ചെയ്യുമ്പോഴും അവരുടെ തന്നെ പാർട്ടിയാൽ പെട്ട ചിലർക്ക് ഇതിൻ്റെ പ്രാധാന്യമൊന്നും മനസ്സിലായ മട്ടില്ല. ലോക്ഡൗണിനിടയിലും തുമകൂരുവിൽ ബി.ജെ.പി. എം.എൽ.എ.യുടെ പിറന്നാളാഘോഷം നടത്തിയത് വളരെ ആഘോഷപൂർവമാണ്. തുമകൂരുവിൽനിന്നുള്ള എം.എൽ.എ. എം. ജയറാമാണ് അണികൾക്ക്…

Read More

ലോക്ക് ഡൗൺ,വേണ്ടത്ര ആലോചിക്കാതെ എടുത്ത തീരുമാനം:ദേവഗൗഡ.

ബെംഗളൂരു: വേണ്ടത്ര ആലോചന നടത്താതെയാണ് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചതെന്നും ഇതുമൂലം കർഷകരും തൊഴിലാളികളുമാണ് ദുരിതമനുഭവിക്കുന്നതെന്നും മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. സർക്കാർ മുൻകരുതൽ എടുക്കേണ്ടത് ആവശ്യമാണ്. മുതിർന്ന പൗരൻമാർ, ഉദ്യോഗസ്ഥർ, കർഷകർ, കർഷകസംഘടനകൾ, വ്യാപാരികൾ എന്നിവരുമായി ചർച്ച നടത്തിയശേഷമാവണം ഇത്തരം തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് അയച്ച കത്തിൽ ദേവഗൗഡ പറഞ്ഞു. സംസ്ഥാനത്തെ 61 ശതമാനംപേരും വരുമാനത്തിന് കൃഷിയെയാണ് ആശ്രയിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചത് കർഷകരെയാണ് കൂടുതലായും ബാധിച്ചത്. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും സഹായകമായ നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. കാർഷികോത്പന്നങ്ങൾ താങ്ങുവിലയ്ക്ക്…

Read More
Click Here to Follow Us