കർണാടകയിൽ ഒരു കോവിഡ്-19 പോസിറ്റീവ് കൂടി റിപ്പോർട്ട് ചെയ്തു;കലബുറഗിയിൽ മരിച്ച ആൾ അടക്കം കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7 ആയി.

ബെംഗളൂരു : സംസ്ഥാനത്ത് ഒരു കോവിഡ് – 19 പോസിറ്റീവ് കേസുകൂടി സ്ഥിരീകരിച്ചു.രണ്ടു ദിവസം മുൻപ് ഉത്തര കർണാടകയിലെ കലബുറഗിയിൽ മരിച്ച 76 കാരൻ്റെ മകൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് എന്ന് ആരോഗ്യ മന്ത്രി ബി.ശ്രീരാമുലു ട്വിറ്ററിലൂടെ അറിയിച്ചു. മരിച്ച ആളുമായി ഇടപഴകിയ 3 പേർക്ക് പരിശോധന നടത്തിയെങ്കിലും അവരുടെ ഫലം നെഗറ്റീവ് ആയിരുന്നു. ಕಲಬುರಗಿಯ 4 #COVID19 ಶಂಕಿತರಲ್ಲಿ, 3 ವ್ಯಕ್ತಿಗಳ ವರದಿ ಈ ಮೊದಲೇ ಬಂದಿದ್ದು, ಇದೀಗ ನಾಲ್ಕನೇ ವ್ಯಕ್ತಿಯ #COVID19 ಪರೀಕ್ಷೆಯ ವರದಿ ಪಾಸಿಟಿವ್ ಎಂದು ಬಂದಿದೆ. ಇವರನ್ನು…

Read More

ഗുണ്ടാ നേതാക്കളുമായുള്ള ബന്ധം ഒഴിവാക്കുക.

ബെംഗളൂരു: പൊലീസ് ഉദ്യോഗസ്ഥർ ഗുണ്ടാനേതാക്കളുമായി അതിരുവിട്ട വ്യക്തിബന്ധം പുലർത്തരുതെന്നു സിറ്റി പൊലീസ് കമ്മിഷണർ ഭാസ്കർ റാവു. അധോലോക കുറ്റവാളി രവി പൂജാരിക്ക് അന്വേഷണം സംബന്ധിച്ച വിവരങ്ങൾ പൊലീസ് സെൻട്രൽ കംബ്രാഞ്ച് സംഘത്തിലെ ഉദ്യോഗസ്ഥൻ ചോർത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്നാണിത്. സെനഗൽ ഇന്ത്യയ്ക്കു കൈമാറിയ രവി പൂജാരിയെ ചോദ്യം ചെയ്യുന്നതിനിടെ, തനിക്കെതിരെയുള്ള കേസുകളിലെ അന്വേഷണ പുരോഗതി പൊലീസിനു ള്ളിൽ നിന്നു തന്നെ കൃത്യമായി ചോർ ന്നിരുന്നതായി രവിപൂജാരി പറഞ്ഞിരു ന്നു. ഇത്തരം അന്വേഷണങ്ങളെ അട്ടിമറിക്കാൻ കൂട്ടു നിന്ന്രാജ്യത്തിനും സർക്കാരിനും എതിരെ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും.…

Read More

യാത്രക്കാരുടെ ജീവനുമായി പന്താടാൻ കേരള ആർ.ടി.സി ?ഒറ്റ ഡ്രൈവർ സംവിധാനം പുന:സ്ഥാപിക്കുമ്പോൾ ഒരേ ഡ്രൈവർ കൂടുതൽ നേരം തുടർച്ചയായി ബസ് ഓടിക്കേണ്ടി വരും.

ബെംഗളൂരു : ഡ്രൈവർമാരുടെ ജോലിഭാരം കുറയ്ക്കാനെന്നപേരിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവർ മാറ്റ സമ്പ്രദായം നടപ്പാക്കാനൊരുങ്ങുന്നു. ദീർഘദൂര ബസുകളിൽ നിലവിലുള്ള ഡ്രൈവർ-കം-കണ്ടക്ടർ സംവിധാനം നിർത്തലാക്കിയാണ് ഡ്രൈവർ മാറ്റം കൊണ്ടുവരുന്നത്. ഇത് ഗുണത്തിലേറെ ദോഷം ചെയ്യുമെന്നുമാണ് ഡ്രൈവർമാരുടെ നിലപാട്. ദീർഘദൂര ബസുകളിൽ തുടർച്ചയായി മണിക്കൂറുകൾ വാഹനമോടിക്കുന്നത് അപകടം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് പുതിയമാറ്റം നടപ്പാക്കുന്നത്. കെ.എസ്.ആർ.ടി.സി.യിൽ യൂണിയൻ റഫറണ്ടം വരാനിരിക്കെയാണ് നടപടിയെന്നാണ് പ്രധാന ആക്ഷേപം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കുപോകുന്ന ബസ് പുറപ്പെടുക ഒരു ഡ്രൈവറും കണ്ടക്ടറുമായാണ്. ബസ് പാലക്കാട് ഡിപ്പോയിൽ എത്തുമ്പോൾ ഡ്രൈവർ ഇവിടെ ഇറങ്ങും. പകരം മറ്റൊരു ഡ്രൈവർ ചുമതലയേൽക്കും. പാലക്കാട്ട്…

Read More
Click Here to Follow Us