യാത്രക്കാരുടെ ജീവനുമായി പന്താടാൻ കേരള ആർ.ടി.സി ?ഒറ്റ ഡ്രൈവർ സംവിധാനം പുന:സ്ഥാപിക്കുമ്പോൾ ഒരേ ഡ്രൈവർ കൂടുതൽ നേരം തുടർച്ചയായി ബസ് ഓടിക്കേണ്ടി വരും.

ബെംഗളൂരു : ഡ്രൈവർമാരുടെ ജോലിഭാരം കുറയ്ക്കാനെന്നപേരിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവർ മാറ്റ സമ്പ്രദായം നടപ്പാക്കാനൊരുങ്ങുന്നു.

ദീർഘദൂര ബസുകളിൽ നിലവിലുള്ള ഡ്രൈവർ-കം-കണ്ടക്ടർ സംവിധാനം നിർത്തലാക്കിയാണ് ഡ്രൈവർ മാറ്റം കൊണ്ടുവരുന്നത്.

ഇത് ഗുണത്തിലേറെ ദോഷം ചെയ്യുമെന്നുമാണ് ഡ്രൈവർമാരുടെ നിലപാട്.

ദീർഘദൂര ബസുകളിൽ തുടർച്ചയായി മണിക്കൂറുകൾ വാഹനമോടിക്കുന്നത് അപകടം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് പുതിയമാറ്റം നടപ്പാക്കുന്നത്.

കെ.എസ്.ആർ.ടി.സി.യിൽ യൂണിയൻ റഫറണ്ടം വരാനിരിക്കെയാണ് നടപടിയെന്നാണ് പ്രധാന ആക്ഷേപം.

തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കുപോകുന്ന ബസ് പുറപ്പെടുക ഒരു ഡ്രൈവറും കണ്ടക്ടറുമായാണ്.

ബസ് പാലക്കാട് ഡിപ്പോയിൽ എത്തുമ്പോൾ ഡ്രൈവർ ഇവിടെ ഇറങ്ങും. പകരം മറ്റൊരു ഡ്രൈവർ ചുമതലയേൽക്കും.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പാലക്കാട്ട് എത്തിയ ഡ്രൈവർ വിശ്രമിച്ചശേഷം ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ വരുന്ന ബസുമായി തിരികെ പോകണം.

തിരുവനന്തപുരത്തുനിന്ന് പാലക്കാട്ട് എട്ടുമണിക്കൂർ കൊണ്ട് എത്തുമെന്നും തുടർന്ന് വിശ്രമം ലഭിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത് സാധ്യമല്ലെന്നാണ് ഡ്രൈവർമാർ പറയുന്നത്.

ഡ്രൈവർ കം കണ്ടക്ടർ രീതിയിൽ ദീർഘദൂര രാത്രി യാത്രയിൽ ഡ്രൈവർക്ക് ക്ഷീണമോ ഉറക്കമോ വന്നാൽ വാഹനം ഒപ്പമുള്ളയാൾക്ക് ഓടിക്കാം.

പുതിയ സംവിധാനത്തിൽ വണ്ടിയിൽ ഒരു ഡ്രൈവർ മാത്രമേയുണ്ടാകൂ.

മോട്ടോർ തൊഴിലാളി നിയമം ഡ്രൈവർക്കും കണ്ടക്ടർക്കും ബാധകമാണെന്നിരിക്കെ ഡ്രൈവർക്ക് മാത്രം മാറ്റം നടപ്പിൽ വരുത്തുന്നതിനെയും ഒരു വിഭാഗം എതിർക്കുന്നുണ്ട്.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഡ്രൈവർക്ക് വിശ്രമവും കണ്ടക്ടർ തുടർച്ചയായി ജോലി ചെയ്യേണ്ടതുമായ സ്ഥിതിയുമാണെന്ന് ഇവർ പറയുന്നു.

ദീർഘദൂര സൂപ്പർക്ലാസ് ബസുകളിൽ ഒരേസമയം രണ്ട് ഡ്രൈവർമാരെ നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് ഡ്രൈവർമാർ പറയുന്നത്.

ദീർഘദൂര സൂപ്പർക്ലാസ് സർവീസുകൾ നടത്തുന്ന ബസുകളിൽ ഡ്രൈവർമാറ്റത്തിന്റെ ഭാഗമായുള്ള സ്ഥലംമാറ്റ ഉത്തരവ് വ്യാഴാഴ്ചയാണ് പുറത്തുവന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts