ബെംഗളൂരു : കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാരീതിയെ പുകഴ്ത്തി ബെംഗളൂരുവിൽ നിന്നുള്ള വ്യവസായിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
അവധി ചെലവഴിക്കാനായി കേരളത്തിലെത്തിയ തനിക്ക് ഒരു സർക്കാർ ആശുപത്രിയിലുണ്ടായ നല്ല അനുഭവമാണ് ബാലാജി വിശ്വനാഥ് എന്ന വ്യവസായി ഫെയ്സ്ബുക്കിലെഴുതിയിരിക്കുന്നത്.
ഇൻവെന്റോ റോബോട്ടിക്സ് എന്ന കമ്പനിയുടെ സി.ഇ.ഒ ആണ് ബാലാജി വിശ്വനാഥൻബാലാജി വിശ്വനാഥിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ
രണ്ടാഴ്ച മുൻപ് അവധി ആഘോഷിക്കാനായി ഞാനും കുടുംബവും ആലപ്പുഴയിലായിരുന്നു ഉണ്ടായിരുന്നത്.
അവിടത്തെ പൊതുജനാരോഗ്യ സംരക്ഷണ സമ്പ്രദായ രീതി കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി.ആലപ്പുഴ ബീച്ചിൽ വെച്ച് എന്റെ മകന് ചെറിയൊരു ആക്സിഡന്റ് ഉണ്ടായി. ഞാൻ ആകെ പരിഭ്രാന്തനായി.
അവനേയും കൊണ്ട് സമീപത്തെ ഒരു സർക്കാർ ആശുപത്രിയിലേക്ക് പോയി. എന്റെ ഓർമയിൽ ഞാൻ ആദ്യമായാണ് അന്ന് ഒരു സർക്കാർ ആശുപത്രിയിൽ പോവുന്നത്.30 സെക്കന്റുകൾക്കുള്ളിൽ റിസപ്ക്ഷനിലെ പ്രവേശന നടപടികൾ പൂർത്തിയായി.
ഐ.ഡി കാർഡ് പോലും കാണിക്കേണ്ടി വന്നില്ല. അടുത്ത 30 സെക്കന്റിനുള്ളിൽ എമർജൻസി റൂമിലെ ഡോക്ടറെത്തി മകനെ പരിശോധിച്ചു. പരിക്ക് സാരമായതല്ലെന്ന് അറിയിച്ചു. രണ്ട് മിനുട്ടിനുള്ളിൽ പരിക്കിന് പ്രാഥമിക ശുശ്രൂഷ നൽകി.
അടുത്ത അഞ്ച് മിനുട്ടിനുള്ളിൽ ഡ്യൂട്ടി ഡോക്ടറെത്തി എക്സറേ ആവശ്യപ്പെട്ടു.അതിരാവിലെ ആയതിനാൽ എക്സ്റേ ടെക്നീഷ്യനെ വിളിച്ചെഴുന്നേൽപ്പിക്കേണ്ടി വന്നെങ്കിലും രണ്ട് മിനുട്ടിനുള്ളിൽ അതും പൂർത്തിയായി.
ഒടിവുകൾ ഇല്ലെന്നും ഓർത്തോ ഡിപ്പാർട്ട്മെന്റിൽ കാണിക്കാനും നിർദേശിച്ച് ഡോക്ടർ ഞങ്ങളെ മടക്കി. വീട്ടിലേക്കെത്തിയ ഞങ്ങൾ അൽപ നേരത്തിനു ശേഷം ആശുപത്രിയിലേക്ക് തിരിച്ചെത്തി ഓർത്തോ ഡിപ്പാർട്ട്മെന്റിലെ ഡോക്ടറെ കണ്ടു.
പിന്നീട് അഞ്ച് മിനുട്ടിനുള്ളിൽ മറ്റൊരു ഡ്യൂട്ടി ഡോക്ടറെത്തി ബാൻഡേജ് മാറ്റി പ്രിസ്ക്രിപ്ഷൻ തന്നു. മുടക്കമില്ലാതെ ഞങ്ങൾ അവധി ചെലവഴിച്ചു മടങ്ങി.ആകെ ചെലവായത് 20 മിനുട്ടും പൂജ്യം രൂപയും.
അവിടെ ഞങ്ങൾക്ക് അറിയുന്ന ആൾക്കാരില്ല, സ്വാധീനമില്ല, ഭാഷ പോലും അറിയില്ല. ഇതുപോലൊരു സംവിധാനം ലോകത്ത് മറ്റെവിടേയും ഞാൻ കണ്ടിട്ടില്ല.
ഒരു പകർച്ചവ്യാധിക്ക് മുൻപിലും ഇന്ത്യ ഇതുവരെ അടിയറവ് പറഞ്ഞിട്ടില്ല. സ്മാൾപോക്സ്, പ്ലേഗ്, പോളിയോ, എച്ച്ഐവി തുടങ്ങിയ രോഗങ്ങളെയെല്ലാം ധീരതയും കാര്യക്ഷമതയും കൊണ്ട് പോരാടി, അതുകൊണ്ട് കൊറോണ ബ്രോ, ഐ ഫീൽ സോറി ഫോർ യു മാൻ”.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.