കോവിഡ്-19:സർക്കാറുമായി കൈകോർക്കാൻ ഇൻഫോസിസ് ഫൗണ്ടേഷൻ തയ്യാർ.

ബെംഗളൂരു : നഗരത്തിലെ ഏതെങ്കിലും സർക്കാർ ആശുപത്രി ഒഴിപ്പിച്ചു നൽകിയാൽ കോവിഡ് രോഗികളെ പരിശോധിക്കാനുള്ള പ്രത്യേക സൗകര്യമൊരുക്കാൻ ഇൻഫോസിസ് ഫൗണ്ടേഷൻ സഹായിക്കാമെന്ന് അധ്യക്ഷ സുധാമൂർത്തി മുഖ്യമന്ത്രിക്ക് കത്തെഴുതി.

അടിസ്ഥാനസൗകര്യം ഫൗണ്ടേഷൻ ഒരുക്കുമ്പോൾ മെഡിക്കൽ ഉപകരണങ്ങൾ നാരായണ ഹെൽത്ത് ആശുപത്രി നൽകാമെന്ന് ചെയർമാൻ ഡോക്ടർ ദേവി ഷെട്ടി ഉറപ്പു നൽകിയതായും കത്തിലുണ്ട്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

മഹാമാരികൾ തടയാൻ സ്വകാര്യ ആശുപത്രികൾ സജ്ജം അല്ലെന്നും ഇതിനാലാണ് പ്രത്യേക ആശുപത്രി ഒരുക്കേണ്ടത് എന്നും സുധാമൂർത്തി വിശദീകരിച്ചു.

ഓക്സിജൻ ലൈനുകളും പൈപ്പുകളും 600-700 കിടക്കകളുമുള്ള ഏതെങ്കിലും ആശുപത്രി ഒഴിപ്പിച്ചാൽ ചികിത്സക്കായി പ്രത്യേക സൗകര്യം ഒരുക്കാവുന്നതേ ഉള്ളൂവെന്നും കത്തിലുണ്ട്.

ആവശ്യ സേവനത്തിനുള്ള ഫാർമസികൾ പച്ചക്കറി കടകൾ പെട്രോൾ ബങ്കുകൾ എന്നിവ ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടലേ കോവിഡ് നിയന്ത്രിക്കാൻ കഴിിയൂ എന്നും അവർ പറഞ്ഞു.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

തുടർന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്ത് ഒരാഴ്ച നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
[masterslider id="10"]

Related posts