ദുല്‍ഖറിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കാര്‍വാന്‍ ഓഗസ്റ്റ് 10ന്

ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് കാര്‍വാന്‍. ജൂണ്‍ 1ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് തീയതി മാറ്റുകയായിരുന്നു. ഇതോടെ ദുല്‍ഖറിന്‍റെ ആരാധകര്‍ കാത്തിരിപ്പിലായി.

ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിഥില പാല്‍ക്കറാണ് ചിത്രത്തിലെ നായിക. പെര്‍മനന്റ് റൂംമേറ്റ്‌സ് ഉള്‍പ്പെടെയുള്ള വെബ് പരമ്പരയിലൂടെ ശ്രദ്ധേയയായ താരമാണ് മിഥില. മിഥിലയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് ഇത്. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു പേര്‍ ചേര്‍ന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.റോണി സ്‌ക്രൂവാല ആണ് നിര്‍മ്മാണം. കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ഒടുവില്‍ ദുല്‍ഖര്‍ തന്നെ റിലീസ് തീയതി പ്രഖ്യാപിച്ചു. കാത്തിരിപ്പിന് വിരാമമിട്ട് കാര്‍വാന്‍ ഓഗസ്റ്റ് 10ന് റിലീസ് ചെയ്യും. ഫെയ്‌സ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ റിലീസ് തീയതി പുറത്തുവിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts