ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ്‌ പാളയം വിട്ടു!

ബെംഗളൂരു: ഒരു കോൺഗ്രസ് എംഎൽഎ കൂടി റിസോർട്ട് വിട്ടുപോയതായി റിപ്പോർട്ട്. അനാരോഗ്യം മൂലമാണ് പ്രതാപഗൗഡ പാട്ടീൽ പോയതെന്നാണ് വിശദീകരണം. ഇന്നലെ പിന്തുണ അറിയിച്ച് പാട്ടീൽ ഒപ്പിട്ടിരുന്നു. നേരത്തേ, വിജയനഗർ എംഎൽഎ ആനന്ദ് സിങ് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ പങ്കെടുത്തില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് മോദി സർക്കാർ ആനന്ദ് സിങ്ങിനെ തട്ടിയെടുത്തുവെന്നാണ് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

അതിനിടെ, കോൺഗ്രസ് – ജെ‍ഡിഎസ് സഖ്യത്തിനു പിന്തുണ അറിയിച്ച സ്വതന്ത്ര എംഎൽഎ ആർ. ശങ്കറിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കോൺഗ്രസ് സഖ്യത്തിനൊപ്പമെന്നു ആദ്യമറിയിച്ച ശങ്കർ പിന്നീടു നിലപാടു മാറ്റിയിരുന്നു. ഇപ്പോൾ വീണ്ടും കോൺഗ്രസിനൊപ്പമെന്ന നിലപാടാണ് പുലർത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts