ബെംഗളൂരു : സംസ്ഥാനത്ത് 4 കോവിഡ് – 19 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതോടെ ഈ രോഗത്തെ സ്റ്ററ്റ് എപ്പി ഡെമിക്ക് (സംസ്ഥാന പകർച്ച വ്യാധി) ആയി പ്രഖ്യാപിച്ചു എന്ന വാർത്ത വ്യാജം.
ചില വാർത്താ ചാനലുകളും ദി ന്യൂസ് മിനുട്ട് അടക്കുള്ള ഇംഗ്ലീഷ് ഓൺലൈൻ മാധ്യമങ്ങളുമാണ് ഈ വാർത്ത പ്രചരിപ്പിച്ചത്.
എന്നാൽ ഇത് തെറ്റാണ് എന്ന വിശദീകരണവുമായി ഓൺലൈൻ മാധ്യമത്തിൻ്റെ മേധാവിയും മലയാളിയുമായ ധന്യാ രാജേന്ദ്രൻ തന്നെ മുന്നോട്ട് വന്നിട്ടുണ്ട്.
അവരുടെ ട്വീറ്റ് താഴെ.
Karnataka has not declared covid-19 as a state epidemic. The state has merely said that if things become a crisis, they can use such a law. As of now the government has said those who refuse treatment for isolation will be forcibly taken to hospitals. https://t.co/2EPRL3qUQi
— Dhanya Rajendran (@dhanyarajendran) March 11, 2020
ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ജോലി ജനങ്ങൾ ഭീതിയുടെ മുൾമുനയിൽ നിൽക്കുമ്പോഴെങ്കിലും തുടരരുത് എന്ന് മാത്രമാണ് യഥാർത്ഥ വാർത്തക്ക് വേണ്ടി നിലകൊള്ളുന്ന ഞങ്ങൾക്ക് പറയാനുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.