ബെംഗളൂരു :ഒരു കോടിയോളം വരുന്ന നഗരവാസികളുടെ യാത്രാ ദുരിതങ്ങൾക്കു പരിഹാരമാകുന്ന ബെംഗളൂരു സബേർബൻ റെയിൽ പദ്ധതിക്ക് ഊർജമേകി, കന്റോൺമെന്റ് റെയിൽവേസ്റ്റേഷൻ, ടെർമിനൽ സ്റ്റേഷനാക്കാൻ നടപടിയുമായി ദക്ഷിണ പശ്ചിമ റെയിൽവേ.
നിലവിൽമജിസ്റ്റിക്കിലെ സിറ്റി (കെഎസ്ആർ) റെയിൽവേ സ്റ്റേഷനും യശ്വന്ത്പുര സ്റ്റേഷനും മാത്രമേ കൂടുതൽ ട്രെയിനുകൾകൈകാര്യം ചെയ്യാൻ ശേഷിയുള്ളു.
7പ്ലാറ്റ്ഫോമുകളോടുകൂടിയ ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനൽ നിർമാണം അവസാന ഘട്ടത്തിലുമാണ്. പ്രധാന 2 പാതകൾ മാത്രമുള്ള കന്റോൺമെന്റ് സ്റ്റേഷൻ വികസിപ്പിച്ച് സബർബൻ സർവീസുകൾ സുഗമമാക്കുകയാണു റെയിൽവേയുടെ ലക്ഷ്യം.
ശിവാജി നഗറിനോടു ചേർന്നുള്ള കന്റോൺമെന്റ് സ്റ്റേഷനിൽ ടെർമിനൽ നിർമാണം മേയിൽ ആരംഭിക്കും.
ഇതിനുള്ള ടെൻഡർ ക്ഷണിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ അജയ് സേത്ത് പറഞ്ഞു.
ബയ്യപ്പനഹള്ളിയിലെ ടെർമിനൽ തുറന്ന ശേഷം കന്റോൺമെന്റ് സ്റ്റേഷനിലെ വികസന പദ്ധതികൾ ആരംഭിക്കുമെന്നാണ് റെയിൽവേ സഹമന്ത്രി സുരേഷ് അംഗദിയുടെ ഉറപ്പ്.
നിലവിലെ 2 പ്ലാറ്റ് ഫോമിന് പുറമെ കൻ്റോൺമെൻ്റിൽ 4 പ്ലാറ്റ് ഫോമുകൾ കൂടി നിർമ്മിക്കും. അതിനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.