ബെംഗളൂരു : വിധവയായ യുവതിയെ പറ്റിച്ച് 27 കോടി രൂപയും 3 കിലോ സ്വർണവുമായി സിദ്ധൻ കടന്നു കളഞ്ഞു.
പരാതിയുമായി വീട്ടമ്മ പോലീസ് സ്റ്റേഷനിൽ.
2009 ൽ ഭർത്താവ് നഷ്ടപ്പെട്ട യുവതി തൻ്റെ 3 ആൺമക്കളുമൊത്ത് രാമമൂർത്തി നഗറിൽ ആണ് താമസം. അവർക്ക് നിരവധി സ്ഥലങ്ങൾ നഗരത്തിലെ താവരക്കെരെയിലും മറ്റു സ്ഥലങ്ങളിലായും ഉണ്ട്. കോലാറിൽ ഒരു ഫാം ഹൗസും ഉണ്ട്.
ഭർത്താവ് മരിച്ചതോടെ ബന്ധുക്കളുമായി നിരന്തരമായ വസ്തു തർക്കവും ഉടലെടുത്തു.
ഈ പ്രശ്നം പരിഹരിക്കുന്നതിനായി നിരവധി “ശക്തി”കളുള്ള സിദ്ധനായ ബംഗാർപേട്ടുകാരൻ നാഗരാജിനെ പരിചയപ്പെടുന്നത്. ചാത്തൻ മാർ വിളിച്ചാൽ വിളിപ്പുറത്തുള്ള അദ്ദേഹം യുവതിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദൈവം പറഞ്ഞയച്ചതാണ് എന്നും വിശ്വസിപ്പിച്ചു.
2016 മുതൽ തുടങ്ങിയ ഈ തട്ടിപ്പിൽ ആദ്യം ഒരു സ്വർണ കട്ടി നൽകാൻ യുവതിയോട് ആവശ്യപ്പെട്ടു.3 കിലോ സ്വർണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി.
ഉപദേശിച്ച് ചില വസ്തു വകകൾ വിൽക്കാൻ നിർബന്ധിക്കുകയും 22.5 കോടി കൈക്കലാക്കുകയും ചെയ്തു. സേവിംഗ് ഏക്കൗണ്ടിൽ നിന്ന് 5 കോടിയും.
കാശ് തിരിച്ച് ചോദിച്ചപ്പോൾ ,മന്ത്രവാദം ഉപയോഗിച്ച് യുവതിയേയും മക്കളേയും വധിക്കുമെന്ന് ഭീഷണിയും.
യുവതിയുടെ പരാതിയെ തുടർന്സാമ്പത്തിക കുറ്റകൃത്യം ,തട്ടിപ്പ്, മന്ത്രവാദ നിരോധനം അടക്കമുളള വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുകയാണ് പോലീസ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.