ഇനി ധൈര്യപൂര്‍വ്വം ഓല വെബ്‌ ടാക്സിയില്‍ കയറാം;അത്യാവശ്യ സന്ദര്‍ഭത്തില്‍ നേരിട്ട് പോലീസുമായി ബന്ധപ്പെടാന്‍ ഉള്ള സംവിധാനം തയ്യാര്‍…

ബെംഗളൂരു: ഓലവെബ് ടാക്സി യാത്രയ്ക്കിടെ അപായ സൂചന തോന്നിയാൽ ഇനി ബെംഗളൂരു പൊലീസ് കൺട്രോൾ റൂമിനെ നേരിട്ട് വിവരം അറിയിക്കാം.

ഓല മൊബൈൽ ആപ്ലിക്കേഷനിലെ എമർജൻസി ബട്ടൻ അമർത്തി യാൽ മാത്രം മതി.

ഇതുവരെ, ആപ്പിൽ ഉണ്ടായിരുന്ന പാനിക് ബട്ടൻ ഞെക്കിയാൽ കോൾ സെന്ററിലേക്കാണു ഫോൺ പോയിരുന്നത്.

അവിടെ നിന്നാകട്ടെ,ഡ്രൈവറെ വിളിച്ചാണു വിവരം അന്വേഷിക്കുന്നതെന്നും പരാതി വ്യാപക മായതോടെയാണ് ഓലയുടെ നടപടി.

എമർജൻസി ബട്ടൻ ഇങ്ങനെ ബട്ടൻ അമർത്തിയാൽ യാത്രാറുട്ടും കാർ നമ്പറും ഡ്രൈവറുടെ വിശദാംശങ്ങളും പൊലീസ് കൺട്രോൾ റൂമിലെത്തും.

100 എന്ന പൊലീസ് സഹായ നമ്പരിലേക്ക് വിളിക്കാനും അവസരമൊരുങ്ങും. ജിപിഎസ് ഉപയോഗിച്ച് പൊലീസിന് കാർ ഉടൻ കണ്ടെത്താം.

ഇതിനൊപ്പം ഓലയുടെ സേഫ്റ്റി റെസ്പോൺസ് സംഘം ഉടൻ യാത്രക്കാരെ വിളിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നീക്കം നടത്തും.

വെബ്ടാക്സി ഡ്രൈവർമാർ യാത്രക്കാരികളെ അക്രമിക്കുന്ന ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനാലാണു പുതിയ സംവിധാനമെന്ന് ഓല ചീഫ് ഓപ്പറേഷൻസ് ഓഫിസർ അരുൺ ശ്രീനിവാസ് അറിയിച്ചു.

രാജ്യത്ത് ഹൈദരാബാദിനു ശേഷം ഓല ഈ സംവിധാനം ഒരുക്കുന്ന രണ്ടാമത്തെ നഗരമാണ് ബെംഗളൂരു.

എമർജൻസി ബട്ടൻ പ്രവര്‍ത്തിക്കുന്നത്  ഇങ്ങനെയാണ് :

ബട്ടൻ അമർത്തിയാൽ യാത്രാറുട്ടും കാർ നമ്പറും ഡവറുടെ വിശദാംശങ്ങളും പൊലീസ് കൺട്രോൾ റൂമിലെത്തും. 100 എന്ന പൊലീസ് സഹായ നമ്പരിലേക്ക് വിളിക്കാനും അവസരമൊരുങ്ങും.

ജിപിഎസ് ഉപയോഗിച്ച് പൊലീസിന് കാർ ഉടൻ കണ്ടെത്താം. ഇതിനൊപ്പം ഓലയുടെ സേഫ്റ്റി റെസ്പോൺസ് സംഘം ഉടൻ യാത്രക്കാരെ വിളിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നീക്കം നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us