ഹുന്‍സൂരില്‍ ഒരാള്‍ മരിച്ച കല്ലട ബസ് അപകടത്തിനു കാരണം ഡ്രൈവറുടെ നിരുത്തരവാദപരമായ ഡ്രൈവിംഗ്;ഗുരുതരമായ ആരോപണങ്ങളുമായി യാത്രക്കാരി ഫേസ്ബുക്ക്‌ ലൈവില്‍.

ബെംഗളൂരു : കഴിഞ്ഞ ദിവസം ഹുൻസൂരിൽ വച്ചുണ്ടായ ബസപകടത്തെ കുറിച്ച് ഗുരുതര ആരോപണങ്ങളുമായി ബസ് യാത്രക്കാരിയായ യുവതി. എതിർ ദിശയിൽ ഒരു കാർ വന്നപ്പോൾ അതിനെ രക്ഷിക്കാൻ വേണ്ടി ബസ് പെട്ടെന്ന് ദിശ മാറ്റിയപ്പോഴാണ് അപകടമുണ്ടായത് എന്ന കല്ലടയുടെ ന്യായീകരണത്തെ യാത്രക്കാരി പൂർണമായും തള്ളുകയാണ്. ബസ് ഡ്രൈവര്‍ അമിത വേഗതയില്‍ ആണ് ബസ് ഓടിച്ചിരുന്നത് എന്നും നിരവധി തവണ യാത്രക്കാര്‍ ഡ്രൈവറോട് വേഗത കുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നാണ് ആ ബസിലെ യാത്രക്കാരി ആയിരുന്ന യുവതി പറയുന്നത്. അപകടത്തിനു ശേഷം ബസിലെ ഭീകര അവസ്ഥയും…

Read More

വൺവേ തെറ്റിച്ചാൽ ഇനി ജീവിതകാലം വണ്ടിയോടിക്കാൻ കഴിഞ്ഞെന്ന് വരില്ല!

ബെംഗളൂരു: വൺവേ തെറ്റിച്ചു വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കൽ നടപടിയുമായി ട്രാഫിക് പോലീസ്. മല്ലേശ്വരത്ത് ആണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. സന്ധ്യക്ക് റോഡ് മുറിച്ചു കടക്കവേ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചതിനെ തുടർന്ന് ഇവിടെ വൺവേ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പൊലീസിനെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും വൺവേ തെറ്റിച്ച് ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചത്. ബെംഗളൂരുവിൽ മറ്റിടങ്ങളിലും ഇത്തരം ബോർഡുകൾ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Read More

വെറുമൊരു അരി മില്ലു നടത്തിപ്പുകാരൻ മഠാധിപതിയാകുന്നു! അടുത്ത ലിംഗായത്ത് മഠാധിപധിയായി സ്ഥാനമേൽക്കുന്നത് ഈ മുസ്ലീം യുവാവ്.

ബെംഗളൂരു : സാമൂഹിക പരിഷ്ക്കർത്താവായ ബസവേശ്വരന്റെ തത്വങ്ങൾ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മുസ്ലിം യുവാവ് ദിവാൻ ഷെറീഫ് റഹ്മാൻ സാബ് മുല്ല (33) ഇനി ലിംഗായത്ത് മഠാധിപതി. അരിമില്ല് നടത്തിവന്നിരുന്ന അദ്ദേഹം ഗദഗ് അസൂതിയിലെ മുരുഗരാജേന്ദ്ര കൊരനേശ്വര ശാന്തിധാമ മഠത്തിന്റെ അധിപതിയായി 26ന് അഭിഷിക്തനാകും. കഴിഞ്ഞ നവംബറിലാണു ദീക്ഷ സ്വീകരിച്ചത്. മൂലമഠമായ കലബുറഗി കജൂരി കൊറണേശ്വര സൻസ്ഥാന്റെ മഠാധിപതി മുരുക രാജേന്ദ്ര ശിവയോഗിയുടെ അടുത്ത അനുയായിയാണു ദിവാൻ ഷെറീഫിന്റെ പിതാവ്. ഇവരുടെ കുടുംബ സ്വത്തിൽ നിന്നു 2 ഏക്കർ ഭൂമി നേരത്തേ മഠത്തിന്  ഇഷ്ടദാനം…

Read More

സാധാരണ യാത്രക്കാരെ ബി.എം.ടി.സി.യിൽ നിന്ന് അകറ്റുന്ന പ്രധാന”വില്ലൻ”ഇവനാണ്!

ബെംഗളുരു :ബിഎംടിസി ബസിൽ നിന്ന് സാധാരണക്കാരെ അകറ്റുന്നത് ഉയർന്ന ടിക്കറ്റ് നിരക്കെന്ന് പഠന റിപ്പോർട്ട്. നിരക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി ബസ് പ്രയാണികാരെ വേദികെ. ഇരുചക്രവാഹനങ്ങളെ കൂടുതൽ പേർ ആശ്രയിക്കുന്നത് ബസ് നിരക്കിലെ അന്തരം കാരണമാണെന്നും റിപ്പോർട്ട് പറയുന്നു. സർവേയിൽ പങ്കെടുത്ത 80% പേരും ബസ് നിരക്ക് കുറയ്ക്കണമെന്ന ആവശ്യക്കാരാണ്. വസ്ത്രനിർമാണ ശാലയിലെ തൊഴിലാളികൾ, തെരുവുകച്ചവടക്കാർ, കെട്ടിട നിർമാണ തൊഴിലാളികൾ എന്നിവരാണ് ബസിനെ കൂടുതലായി ആശ്രയിക്കുന്നത്. തുടർ യാത്രാസൗകര്യം കുറവായതും രാത്രി സർവീസുകൾ കാര്യക്ഷമമല്ലാത്തതും യാത്രക്കാരെ അകറ്റുന്നതായി സർവേക്കു നേതൃത്വം നൽകിയ ബസ് പ്രയാണികാരെ വേദികെ…

Read More

കാശ്മീർ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് പ്ലെക്കാർഡ് ഉയർത്തിയ യുവതി പിടിയിൽ.

ബെംഗളൂരു : അമൂല്യ ലിയോണിനെതിരെ ഹിന്ദു ജാഗരൺ വേദികെ നടത്തിയ പ്രതിഷേധത്തിനിടെ, “സ്വതന്ത്ര കശ്മീർ’ പ്ലക്കാർഡ് ഉയർത്തിയ വിദ്യാർഥിനി അറസ്റ്റിലായി. “കശ്മീർ മുക്തി , ദലിത് മുക്തി, മുസ്ലിം മുക്തി’ എന്ന ബാനർ ഉയർത്തിയ മല്ലേശ്വരം സ്വദേശിനി ആർദ്ര നാരായണിനെതിരെയാണു കേസ്. മനഃപൂർവം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസെടുത്തതെന്ന് ഡിസിപി ചേതൻസിങ് റാത്തോഡ് പറഞ്ഞു. വിദ്യാർഥിനിയുടെ സുരക്ഷ മുൻനിർത്തി, ആൾക്കൂട്ടത്തിനിടയിൽ നിന്നു രക്ഷിച്ചെടുക്കാൻ കൂടിയാണ് പൊലീസ് ശ്രമിച്ചതെന്ന് സിറ്റി പൊലീസ് കമ്മി ഷണർ ഭാസ്കർ റാവു പറഞ്ഞു. നേരത്തെ, മൈസൂരു സർവകലാശാലയിൽ “സ്വതന്ത്ര കശ്മീർ’ പ്ലക്കാർഡ്…

Read More

മോഷ്ടിച്ച സ്വർണവും കഞ്ചാവുമായി 3 മലയാളികൾ അറസ്റ്റിൽ.

ബെംഗളൂരു: ആറുകിലോ കഞ്ചാവും കവർച്ച ചെയ്ത 100 ഗ്രാം സ്വർണവുമായി മൂന്ന് മലയാളികൾ പിടിയിൽ. കൊച്ചി പള്ളുരുത്തി സ്വദേശി അലക്സ് (28) കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ദീപ് രാജ് (29) കണ്ണവം സ്വദേശി വി പി മുഹമ്മദ് മുക്താർ (27) എന്നിവരെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കെംഗേരിയിലേയും മംഗളൂരുവിലേയും ഓരോപള്ളികളിൽ കവർച്ച നടത്തിയതായി ഇവർ മൊഴി നൽകി എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു

Read More
Click Here to Follow Us