പാകിസ്താൻ സിന്ദാബാദ് വിളിച്ച യുവതിക്ക് നക്സൽ ബന്ധമുണ്ടെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി.

ബെംഗളൂരു : പാകിസ്താൻ സിന്ദാബാദ് വിളിച്ച യുവതിക്ക് നക്സൽ ബന്ധമുണ്ടെന്ന ആരോപണവുമായി കർണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ രംഗത്ത്.

ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് അമുല്യ ലിയോൺ എന്ന യുവതി പാകിസ്താന് സിന്ദാബാദ് വിളിച്ചത്.

വ്യാഴാഴ്ചയായിരുന്നു സംഭവം. പരിപാടി അവസാനിക്കുന്നതിനു മുമ്പെ അമുല്യയെ ദേശവിരുദ്ധതാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഇവരെ. ഇത്തരത്തിലുള്ള പ്രസ്താവനകൾ ഇറക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്നും യെദ്യൂരപ്പ പറഞ്ഞു.

അവളുടെ കൈകളും കാലുകളും തല്ലിയൊടിക്കണം. അവൾക്ക് ജാമ്യം കിട്ടരുത്.

ഞാനവളെ സംരക്ഷിക്കില്ല എന്നാണ് അവളുടെ സ്വന്തം പിതാവ് തന്നെ പറഞ്ഞതെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

അമുല്യയടക്കമുള്ള ആളുകളെ വളർത്തികൊണ്ടുവരികയാണ് ചില സംഘങ്ങൾ.

ഇതിനു പിന്നിൽ പ്രവർത്തിച്ച സംഘങ്ങളെ അന്വേഷണത്തിലൂടെ കണ്ടെത്തുകയും നടപടിയെടുക്കുകയും വേണം.

അപ്പോൾ മനസ്സിലാവും ആരാണ് അവരെ പിന്തുണക്കുന്നതെന്ന്. അമുല്യയ്ക്ക് നക്സൽ ബന്ധുണ്ടെന്നതിന് തെളിവുകളുണ്ട്.

അമുല്യയെ ശിക്ഷിക്കണം. എന്നിട്ട് അവരുടെ സംഘടനക്കെതിരേയും നടപടികളുണ്ടാവണം, യെദ്യൂരപ്പ പറഞ്ഞു.

പാകിസ്താൻ സിന്ദാബാദ് എന്ന് അമുല്യ വിളിച്ചു പറഞ്ഞപ്പോൾ സ്റ്റേജിലുണ്ടായിരുന്ന അസദുദ്ദീൻ ഒവൈസി അടക്കമുള്ളവർ അമൂല്യയെ തടയാനായി ഓടി വന്നിരുന്നു.

സമാനമായ ഒരു കുറിപ്പും അമുല്യ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ ഇട്ടിരുന്നു.ഏത് രാജ്യമായാലും അത് നീണാൾ വാഴട്ടെ, എല്ലാ രാജ്യങ്ങലും നീണാൾ വാഴട്ടെ, ഇന്ത്യ നീണാൾ വാഴട്ടെ, പാകിസ്താൻ നീണാൾ വാഴട്ടെ, ബംഗ്ലാദേശ് നീണാൾ വാഴട്ടെ, ശ്രീലങ്ക നീണാൾ വാഴട്ടെ, നേപ്പാൾ നീണാൾ വാഴട്ടെ,, അഫ്ഗാനിസ്താൻ നീണാൾ വാഴട്ടെ, ശ്രീലങ്ക നീണാൾ വാഴട്ടെ, ഭൂട്ടാൻ നീണാൾ വാഴട്ടെ എന്നായിരുന്നു അമുല്യ കഴിഞ്ഞ ദിവസം കന്നഡയിൽ ഇട്ട പോസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us