യുവതികളെ വീഴ്ത്തുക,ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക,പിന്നീട് അവരെ സയനേഡ് നൽകി കൊലപ്പെടുത്തുക… ക്രൂരകൃത്യം തുടർന്ന പരമ്പരക്കൊലയാളി സയനേഡ് മോഹന് ഒരു കേസിൽ കൂടി ശിക്ഷ ലഭിച്ചു.

മംഗളൂരു: ഇരുപത് യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ബണ്ട്വാൾ കന്യാനയിലെ മോഹൻ കുമാറിനെ(സയനൈഡ് മോഹൻ-56) മംഗളൂരു അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ഒരു കേസിൽ കൂടി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

http://bangalorevartha.in/archives/8235

കാസർകോട് ബദിയഡുക്ക പഡ്രെയിലെ 23-കാരിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.

20 യുവതികളെ കൊലപ്പെടുത്തിയ കേസുകളിൽ ഇനി ഒരു കേസാണു വിധിപറയാൻ ബാക്കിയുള്ളത്. ഇയാൾക്ക് അഞ്ചു കേസുകളിൽ വധശിക്ഷയും 13 കേസുകളിൽ ജീവപര്യന്തവും നേരത്തെ വിധിച്ചിട്ടുണ്ട്.

ഇതിൽ ഒരു കേസിൽ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. അഞ്ചു കേസുകളിൽ ജീവപര്യന്തമായി ചുരുക്കിയിട്ടുണ്ട്.

http://bangalorevartha.in/archives/40557

ജീവപര്യന്തത്തിന് പുറമേ വിവിധ വകുപ്പുകളിലായി 55,000 രൂപ പിഴയും ഒന്നു മുതൽ 10 വർഷം വരെ തടവും വിധിച്ചിട്ടുണ്ട്.

ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. കൊല്ലപ്പെട്ട യുവതിയുടെ ആഭരണങ്ങൾ അമ്മയ്ക്ക് കൈമാറാനും ഇരയ്ക്ക് നഷ്ടപരിഹാരം നൽകാനുള്ള നിയമപ്രകാരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം തിട്ടപ്പെടുത്താനും കോടതി നിർദേശിച്ചു.

2006 ജനുവരിയിലാണ് കൊലപാതകം. ഒരു വിവാഹച്ചടങ്ങിനിടെ പരിചയപ്പെട്ട യുവതിയെ മോഹൻകുമാർ വിവാഹവാഗ്ദാനം നൽകി പ്രണയിച്ചു.

2006 ജനുവരി മൂന്നിന് കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോകുന്നെന്നുപറഞ്ഞ് യുവതി വീട്ടിൽനിന്നിറങ്ങി മോഹൻകുമാറിനൊപ്പം മൈസൂരു ബസ് സ്റ്റാൻഡിൽ എത്തി.

മൈസൂരു കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനടുത്ത ഹോട്ടലിൽ മുറിയെടുത്ത് തങ്ങി ശാരീരികമായി ബന്ധപ്പെട്ടു.

പിറ്റേന്നു രാവിലെ തന്ത്രപൂർവം സ്വർ ണാഭരണങ്ങൾ അഴിച്ചുവെപ്പിച്ച ശേഷം യുവതിയെയും കൂട്ടി മോഹൻകുമാർ ബസ് സ്റ്റാൻഡിലെത്തി.

ഗർഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞ് സയനൈഡ് ഗുളിക നൽകി. ഛർദിക്കാൻ സാധ്യതയുള്ളതിനാൽ ശൗചാലയത്തിൽ കയറി ഗുളിക കഴിക്കാൻ പറഞ്ഞു.

ഗുളിക കഴിച്ച യുവതി തത്ക്ഷണം മരിച്ചു. ഇതിനുപിന്നാലെ മുറിയിലെത്തിയ മോഹൻകുമാർ ആഭരണങ്ങൾ കവർന്ന് നാട്ടിലേക്കു മടങ്ങി.

യുവതി തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് ബദിയഡുക്ക പോലീസിൽ പരാതി നൽകി.

ഇതിൽ അന്വേഷണം എങ്ങുമെത്താതെനിൽക്കുമ്പോളാണ് മൂന്നര വർഷത്തിനു ശേഷം 2009 ഒക്ടോബർ 21-ന് മോഹൻകുമാർ മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലാകുന്നത്.

20 യുവതികളെ കൊലപ്പെടുത്തയതായി ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചതോടെയാണ് മരണത്തിന് തെളിവുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us