ശിവരാത്രി അവധിക്ക് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നവർക്ക് പണി കിട്ടാൻ സാദ്ധ്യത;വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ജീവനക്കാർ 20 ന് നഗരത്തിൽ പ്രതിഷേധിക്കുന്നു.

ബെംഗളൂരു: ശിവരാത്രി അവധിക്ക് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നവർക്ക് പണി കിട്ടാൻ ഒരു ചെറിയ സാദ്ധ്യത കാണുന്നു.

വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ജീവനക്കാർ 20 ന് നഗരത്തിൽ പ്രതിഷേധ പ്രകടനവും ഇവരുടെ കുടുംബാംഗങ്ങൾ എല്ലാം ചേർന്ന് ധർണയും നടത്തുന്നു.

നഗരത്തിലെ ഫ്രീഡം പാർക്കിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ വിവിധ തൊഴിലാളി യൂണിയനുകളിലെ 20000 ഓളം അംഗങ്ങൾ പങ്കെടുക്കും എന്ന് നേതാക്കൾ അറിയിച്ചു.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

വേതന വർദ്ധനവ് ,ആർ.ടി.സി. ജീവനക്കാരെ സർക്കാർ ജീവനക്കാരായി പരിഗണിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം.

നഗരത്തിലെ ബസ് സർവ്വീസുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നാളെ ത്തോടെ ലഭ്യമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts