കർണാടക ബന്ദ് അപ്പ്ഡേറ്റ്:നാളത്തെ ബന്ദ് നഗര ജീവിതത്തെ ബാധിക്കാനുള്ള സാദ്ധ്യത കുറവ്.

ബെംഗളൂരു : തദ്ദേശീയർക്ക് സ്വകാര്യ മേഖലയിലെ ജോലിയിലും കൂടി പ്രത്യേക പരിഗണന ലഭ്യമാക്കണം എന്നാവശ്യപ്പെടുന്ന സരോജിനി മഹിഷി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം എന്ന ആവശ്യവുമായി “കർണാടക സംഘടനകള ഒക്കൂട്ട ” (കർണാടകയിലെ സംഘടനകളുടെ കൂട്ടായ്മ) നടത്തുന്ന ബന്ദ് നാളെ നഗരജീവിതത്തെ ബാധിക്കാൻ സാദ്ധ്യത ഇല്ല എന്നാണ് ഏറ്റവും പുതിയ നിഗമനം.

“റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ നടത്തുന്ന പ്രതിഷേധ പ്രകടനത്തിന്റെ നൂറാം ദിവസമാണ് നാളെ, 700 ഓളം തൊഴിലാളി – കർഷക-കന്നഡ സംഘടനകൾ തങ്ങളെ പിൻതുണക്കുന്നുണ്ട്, നാളെ ടൗൺ ഹാളിൽ നിന്ന് ഫ്രീഡം പാർക്ക് വരെ നടക്കുന്ന പ്രതിഷേധ റാലിയിൽ 40 മഠങ്ങളിലെ സ്വാമിമാർ പങ്കെടുക്കും, ആവശ്യങ്ങൾ സർക്കാർ അനുവദിക്കാത്തിടത്തോളം ബന്ദ് പിൻവലിക്കുകയില്ല” ഒക്കൂട്ട അദ്ധ്യക്ഷൻ എച്ച്.ബി. നാഗേഷ് പറഞ്ഞു.

യൂബർ, ഓല ടാക്സികളിലെ യൂണിയന്റെ ഭാഗമായി ഉള്ളവർ മാത്രമായിരിക്കും പണിമുടക്ക് നടത്തുക മറ്റുള്ളവർ സർവ്വീസ് നടത്തും.

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടന ബന്ദിന് മാനസിക പിൻതുണ നൽകുന്നതായി അറിയിച്ചു, എന്നാൽ സർവ്വീസ് നിർത്തിവക്കില്ല.

അതേ സമയം ബന്ദ് നടത്താനോ റാലി നടത്തുന്നതിനോ ആയി ആരും തന്നെ ഇതു വരെ അപേക്ഷ നൽകിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു ഐ.പി.എസ് ഇന്നലെ വൈകുന്നേരം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us