ബെംഗളുരു : 15 ലക്ഷത്തോളം രൂപ കടം ഉള്ളതിനാൽ മാനഹാനി ഭയന്ന് സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവതി (33) തന്റെ മാതാവിനെ കുത്തിക്കൊലപ്പെടുത്തി. അനുജനെ ആക്രമിച്ചു എങ്കിലും രക്ഷപ്പെട്ട് ഇപ്പോൾ ചികിൽസയിലാണ്. കഴിഞ്ഞ ഞായറാഴ്ച കൃഷ്ണ രാജ പുരത്തിന് സമീപം രാമമൂർത്തി നഗറിൽ ആണ് സംഭവം. രാവിലെ 5 മണിയോടെ നിർമ്മല (54) നെ മകളായ അമൃത മൂർച്ചയുള്ള വസ്തു കൊണ്ട് കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സഹോദരനായ സി.ഹരീഷിന്റെ മുറിയിലേക്ക് അതിക്രമിച്ച് കടന്നു വന്ന സഹോദരിയോട് എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ആരാഞ്ഞപ്പോൾ 15 ലക്ഷത്തിലധികം…
Read MoreDay: 4 February 2020
ബി.എം.എസ്.സി ബാഡ്മിൻറൺ ടൂർണമെൻറ്;സമ്മാനത്തുക 5000 രൂപ.
ബെംഗളൂരു : ക്രിക്കറ്റ്, ഫുട്ബാൾ ടൂർണമെൻറുകൾക്കുശേഷം ബംഗളൂരുവിലെ മലയാളികളുടെ കായിക കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒമ്പതിന് രാവിലെ മുതൽ ഗൊട്ടികരെ ഫിറ്റോൺ സ്പോർട്സിലാണ് ബാഡ്മിൻറൺ ടൂർണമെൻറ് നടക്കുക. ബംഗളൂരുവിലെ മലയാളികൾക്ക് എല്ലാവർക്കും ടീമായി ടൂർണമെൻറിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ബാഡ്മിൻറൺ കളിക്കാൻ അറിയുന്ന ബംഗളൂരു മലയാളിയായ ഏതൊരാൾക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരമെന്നതിനാക്കാൾ സൗഹൃദത്തിനും കായിക വിനോദങ്ങൾ പ്രൊത്സാഹിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് ടൂർണമെൻറ് നടത്തുന്നത്. മൂന്നു പുരുഷന്മാരും ഒരു വനിതയും ഉൾപ്പെട്ട നാലുപേരടങ്ങിയ…
Read Moreകേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക ആരോഗ്യ വകുപ്പ്.
ബെംഗളൂരു : കേരളത്തിൽ കൂടുതൽ ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ച പശ്ചാത്തലത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ കർണാടക ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി. അതിർത്തി പ്രദേശത്തെ ആശുപത്രികളിൽ പ്രത്യേക വാർഡുകളും തുറന്നു. ദക്ഷിണ കന്നഡ, കൊടക്, ചാമരാജ് നഗർ, മൈസൂരു എന്നീ ജില്ലകളിലെ കേരളാ അതിർത്തിചെക്പോസ്റ്റുകളിലാണ് ചൊവ്വാഴ്ച മുതൽ പരിശോധന നടത്തുന്നത്. കോഴിക്കോട്- മൈസുരു ദേശീയപാതയിലെ മൂലഹള്ള ചെക്പോസ്റ്റിൽ കർനമായ പരിശോധനയാണ് നടക്കുന്നത്. ഒരു ഡോക്ടറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ഇവിടെ പരിശോധന നടത്തുന്നത്. ബസുകളുൾപ്പെടെ മുഴുവൻ വാഹനങ്ങളും തടഞ്ഞുനിർത്തി നോൺ കോൺടാക്ട് ഇൻഫ്രാറെഡ്…
Read Moreപൗരത്വ നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും എതിരെ നാടകം അവതരിപ്പിക്കുകയും പ്രധാനമന്ത്രിയെ അവഹേളിക്കുകയും ചെയ്തു എന്ന കേസിൽ അന്വേഷണം നേരിടുന്ന ബീദറിലെ ഷഹീൻ എഡ്യൂക്കേഷൻ സൊസൈറ്റി സ്കൂളിൽ വിദ്യാർത്ഥികളെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നു എന്ന ആരോപണവുമായി മാനേജ്മെൻറ്.
ബെംഗളൂരു: പൗരത്വനിയമ ഭേദഗതിക്കെതിരേയും ദേശീയ പൗരത്വപ്പട്ടികയ്ക്കെതിരേയും നാടകം അവതരിപ്പിച്ചെന്ന കേസിൽ കർണാടകത്തിലെ ബീദറിലുള്ള സ്കൂളിൽ വിദ്യാർഥികളെ ചോദ്യംചെയ്യുന്നത് തുടരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം സ്കൂളിൽ പോലീസ് എത്തുകയും വിദ്യാർഥികളെ നാല് – അഞ്ച് മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ചോദ്യംചെയ്യലിന് വിധേയമാക്കുകയും ചെയ്യുകയാണെന്ന് സ്കൂൾ അധികൃതർ പറയുന്നു. ജനുവരി 21ന് സ്കൂളിൽ അവതരിപ്പിക്കപ്പെട്ട നാടകത്തിൽ പൗരത്വനിയമ ഭേദഗതിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും വിമർശനങ്ങളുണ്ടായെന്നാണ് ആരോപണം ഉയർന്നത്. തുടർന്ന് നാടകം അവതരിപ്പിക്കാൻ അനുമതി നൽകിയ സ്കൂൾ മാനേജ്മെന്റിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഇതിനു പിന്നാലെ സ്കൂൾ പ്രധാനാധ്യാപിക ഫരീദ ബീഗത്തെയും…
Read Moreവിൽസൺ ഗാർഡനിൽ 19 പേർക്ക് കൊറോണ വൈറസ് ബാധയെന്ന് വ്യാജ പ്രചരണം.
ബെംഗളുരു • വിൽസൻ ഗാർഡ”നിൽ 19 പേർക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചെന്ന വിധം സമൂഹമാധ്യമങ്ങളിൽ നടന്ന പ്രചാരണം വ്യാജമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. ശാന്തിനഗറിനു സമീപത്തെ വിൽസൻ ഗാർഡനിൽ നിന്ന് അത്തരമൊരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ല ആരോഗ്യ ഓഫിസർ ഡോ.പ്രകാശ സ്ഥിരീകരിച്ചു. ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന ഇത്തരം സന്ദേശങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. . കഴിഞ്ഞ ദിവസം അയൽക്കാരുടെ പരാതിയെ തുടർന്ന്, ചൈനയിൽ നിന്നു മടങ്ങിയ അഞ്ചംഗ കുടുംബം ബെംഗളൂരുവിൽപരിശോധനയ്ക്കു വിധേയമായിരുന്നതായും അദ്ദേഹം പറഞ്ഞു.
Read Moreപ്രധാനമന്ത്രിയെ അവഹേളിച്ച് നാടകം അവതരിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രധാന അദ്ധ്യാപികയെ സന്ദർശിച്ച് അസദുദ്ദീൻ ഒവൈസി.
ബെംഗളൂരു:പൗരത്വനിയമ ഭേദഗതിക്കെതിരേയും ദേശീയ പൗരത്വപ്പട്ടികയ്ക്കെതിരേയും നാടകം അവതരിപ്പിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്കൂൾ പ്രധാനാധ്യാപികയെയും വിദ്യാർഥിയുടെ അമ്മയെയും എ.ഐ.എം.ഐ.എം. പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി സന്ദർശിച്ചു. അറസ്റ്റിലായ രണ്ടുപേരുടെയും ആരോഗ്യനില മോശമാണെന്നും ഏറെ വിഷമത്തിലാണെന്നും ഒവൈസി പറഞ്ഞു. ബീദർ പോലീസ് സൂപ്രണ്ട് ഡി.എൽ. നാഗേഷിനെ സന്ദർശിച്ച് ഒവൈസി ചർച്ചനടത്തി. പ്രധാനമന്ത്രിയെ വിമർശിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് എങ്ങനെയാണെന്നും ജനാധിപത്യത്തിൽ പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണോയെന്നും അദ്ദേഹം ചോദിച്ചു. നാടകം അവതരിപ്പിച്ച സ്കൂൾ മാനേജ്മെന്റിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സ്കൂൾ പ്രധാനാധ്യാപിക ഫരീദ ബീഗത്തെയും (52) വിദ്യാർഥിയുടെ…
Read More