ബെംഗളൂരു :റോഡിലെ കുഴികളിൽ വാഹനം വീണ് അപകടം ഉണ്ടായാൽ ഇനി ധൈര്യമായി മഹാ നഗരസഭയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം ദൃക്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ അടങ്ങുന്ന തെളിവുകൾ വേണം എന്നുമാത്രം.
റോഡിലെ കുഴികൾ മൂലമുള്ള ദുരിതം ചൂണ്ടിക്കാട്ടി കോതമംഗലം സ്വദേശി വിജയൻ മേനോനും മറ്റുള്ളവരും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ബിബിഎംപിയെ വിമർശിച്ച് ഹൈക്കോടതി നാലുമാസം മുൻപാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
റോഡിലെ കുഴികളിൽ വീണ് ഉണ്ടാകുന്ന അപകടങ്ങളിൽ ബിബിഎംപി യോട് നഷ്ടപരിഹാരം ആവശ്യപ്പെടാം എന്നും ഇതേക്കുറിച്ച് ജനങ്ങൾക്കിടയിൽ വ്യാപക പ്രചാരണം നടത്തണമെന്നായിരുന്നു ഉത്തരവ്.
എന്നാൽ ഇതിൻറെ പ്രായോഗിക ചോദ്യംചെയ്ത ബിബിഎംപി ഉത്തരവ് അവഗണിച്ചു, കോടതിയലക്ഷ്യ നടപടികൾ എടുക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പു നൽകിയതോടെ ഉത്തരവ് ചോദ്യം ചെയ്ത് ബിബിഎംപി സുപ്രീംകോടതിയെ സമീപിച്ചു .
എന്നാൽ പരമോന്നത കോടതി ഹൈക്കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു.
ഇതിനുശേഷവും ഉത്തരവ് നടപ്പാക്കാത്തതോടെ ബിബിഎംപി കമ്മീഷണർ ഉൾപ്പെടെയുള്ളവർക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു.
ഇതേതുടർന്നാണ് ബിബിഎംപി റോഡപകടങ്ങളും നഷ്ടപരിഹാരം സംബന്ധിച്ച സംബന്ധിച്ച പൊതു വിജ്ഞാപനമിറക്കിയത്.
റോഡിൻറെ മാത്രമല്ല നടപ്പാതയുടെ ശോചനീയാവസ്ഥ മൂലമുണ്ടാകുന്ന അപകടത്തിനും നഷ്ടപരിഹാരം ആവശ്യപ്പെടാം.
ഇതേക്കുറിച്ച് ആവശ്യമായ രേഖകൾ എല്ലാം സഹിതം അപേക്ഷ സമർപ്പിച്ചാൽ നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കുമെന്ന് ബിബിഎംപി അറിയിച്ചു.
ശാരീരിക പരിക്കുകൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റും വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാൽ ഓട്ടോ മൊബൈൽ സർവീസ് സെൻറർ സർട്ടിഫിക്കറ്റും നിർബന്ധമാണ്.
ഇതിനുപുറമെ അപകടത്തിന് ദൃക്സാക്ഷികളുടെ സാക്ഷ്യപത്രം അല്ലെങ്കിൽ സിസിടിവി ക്യാമറ ദൃശ്യങ്ങൾ എന്നിവ ഹാജരാക്കണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.