ബെംഗളൂരു: നമ്മ മെട്രോയിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കാൻ ഒരുങ്ങി മെട്രോ അധികൃതർ. ട്രെയിൻ വന്നതിന് ശേഷം പ്ലാറ്റ് ഫോമിൽ സ്ഥാപിച്ച സ്ക്രീനിലെ ഡോർ തുറക്കുമ്പോൾ നേരിട്ട് ട്രെയിനിലേക്ക് കയറാൻ കഴിയുന്നതാണ് ഈ സംവിധാനം. കൂടുതൽ ദൂരം ഭുമിക്കിടയിലൂടെ നിർമ്മിക്കുന്ന ഗൊട്ടിഗരെ – നാഗവാര റൂട്ടിൽ ആണ് സ്ക്രീൻ സ്ഥാപിക്കുക. യാത്രക്കാർ പാളത്തിൽ വീഴുന്നത് ഒഴിവാക്കാം എന്നതിനേക്കാൾ ചൂടുള്ള ടണലിൽ നിന്ന് ചൂടുവായു വരുന്നതിനാൽ കൂടുതൽ എ.സി. ഉപയോഗിക്കേണ്ടി വരുന്നത് ഒഴിവാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
Read MoreDay: 24 January 2020
സ്ഫോടനത്തിന് പിന്നിലെ ദുരൂഹത മാറുന്നില്ല;മലയാളി എം.എൽ.എ.എൻ.എ.ഹാരിസ് ആശുപത്രി വിട്ടു.
ബെംഗളൂരു: വിവേക് നഗറിനു സമീപം വന്നാർപേട്ടിൽ സ്വകാര്യ ചടങ്ങിൽ ഉണ്ടായ ചെറു സ്ഫോടനത്തിൽ പരിക്കേറ്റ ശാന്തിനഗർ എംഎൽഎ ഹാരിസ് ആശുപത്രിവിട്ടു. കരിമരുന്നു പ്രയോഗത്തിന് പിന്നാലെ സ്റ്റേജിലേക്ക് വീണ വസ്തു പൊട്ടിത്തെറിച്ചു എന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഹാരിസ് വേദിയിൽ ഇരിക്കുമ്പോൾ പെട്ടെന്ന് അദ്ദേഹത്തിന് നേരെ എറിഞ്ഞ വസ്തു താഴെ വീണു പൊട്ടുകയായിരുന്നു എന്നും അതിനാൽ സംഭവം ആസൂത്രിതമാണെന്ന് മകൻ മുഹമ്മദ് നാലപ്പാട് ആരോപിച്ചു. മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ആർ.അശോകയം സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന്തായി സംശയം പ്രകടിപ്പിച്ചു. പടക്കം പൊട്ടിയതാണെന്ന് വിധത്തിൽ സംഭവം നിസാര വൽക്കരിക്കാൻ ആകില്ലെന്നും…
Read Moreസിദ്ധരാമയ്യ അവതരിപ്പിച്ചു യെദിയൂരപ്പ നടപ്പിലാക്കി; സംസ്ഥാനത്ത് അന്ധവിശ്വാസനിരോധന നിയമം നിലവിൽ വന്നു;ആഭിചാരവും ദുർമന്ത്രവാദവും നടത്തുന്നവർക്ക് ഇനി 7 വർഷം അഴിയെണ്ണാം.
ബെംഗളൂരു:കർണാടകത്തിൽ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുകയോ മനുഷ്യത്വത്തിനു നിരക്കാത്ത ദുരാചാരങ്ങൾ നടത്തുകയോ ചെയ്താൽ ഇനി ഏഴുവർഷംവരെ തടവും 50,000 രൂപവരെ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരും. 2017-ൽ മുഖ്യമന്ത്രിയായിരിക്കെ സിദ്ധരാമയ്യയാണ് നിയമം കൊണ്ടുവന്നത്. നിയമസഭ പാസാക്കിയ ബില്ലിന് ഗവർണർ വാജുഭായ് വാല അനുമതി നൽകുകയും ചെയ്തിരുന്നു. അന്ന് ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ എതിർത്ത ബി.ജെ.പി.യുടെ സർക്കാരാണ് ഇപ്പോൾ നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇറക്കിയിരിക്കുന്നത് . സാധാരണക്കാരെ ബാധിക്കുന്ന ക്രൂരവും വഞ്ചനാപരവുമായ ദുരാചാരങ്ങൾ കുറ്റകൃത്യമാക്കുന്നതാണ് നിയമം. ആഭിചാരവും ദുർമന്ത്രവാദവും ഇനി കുറ്റകരമാണ്. ആരോഗ്യകരമായ സാമൂഹിക അന്തരീക്ഷം നിലനിർത്തുകയും സമൂഹത്തിൽ ശാസ്ത്രീയ…
Read Moreരാജ്യദ്രോഹക്കേസിൽ വക്കാലത്ത് എടുത്ത അഭിഭാഷകനെ സസ്പെൻറ് ചെയ്ത് ബാർ അസോസിയേഷൻ.
ബെംഗളൂരു : മൈസൂരു സർവ്വകലാശാലയിൽ പൗരത്വ നിയമത്തിനെതിരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ “കാശ്മീരിനെ സ്വതന്ത്രമാക്കൂ” എന്നെഴുതിയ പ്ലെക്കാർഡ് പിടിച്ചതിന് രാജ്യദ്രോഹക്കേസ് നേരിടുന്ന നളിനി ബാലകുമാറിനായി വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. ബാലാവകാശ പ്രവർത്തകൻ കൂടിയായ അഡ്വ പി പി ബാബുരാജിനെ എതിരെയാണ് നടപടി. സസ്പെൻഡ് ചെയ്ത വിവരം അസോസിയേഷൻ മൈസൂരു കോർട്ട് കോംപ്ലക്സിൽ പ്രദർശിപ്പിച്ചു. 20 ന് നടന്ന അസോസിയേഷൻ യോഗത്തിൽ ബാബുരാജിനെ വിളിച്ചുവരുത്തി വച്ചിരുന്നു തുടർന്ന് സസ്പെൻഡ് ചെയ്യാനായി പ്രമേയം പാസാക്കുകയായിരുന്നു
Read More