ബെംഗളൂരു : മൈസൂരു നഗരസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മുസ്ലിം വനിത മേയർ പദവിയിലെത്തി. ഡെപ്യൂട്ടി മേയറായി കോൺഗ്രസിലെ സി. ശ്രീധർ തിരഞ്ഞെടുക്കപ്പെട്ടു.
47 വോട്ടുനേടിയാണ് തസ്ലീമ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. എതിർസ്ഥാനാർഥിയായി മത്സരിച്ച ബി.ജെ.പി. യിലെ ഗീത യോഗാനന്ദ് 23 വോട്ടുനേടി. തിരഞ്ഞെടുപ്പിൽ ജെ.ഡി.എസും കോൺഗ്രസും ധാരണയിലെത്തിയിരുന്നു. പക്ഷേ, ബി.ജെ.പി. ഓപ്പറേഷൻ താമരയുമായി തങ്ങളുടെ കൗൺസിലർമാരെ ചാക്കിട്ടുപിടിക്കുമെന്ന് ഭയന്ന് ഇരുപാർട്ടികളും കൗൺസിലർമാരെ കഴിഞ്ഞദിവസം നഗരപ്രാന്തത്തിലുള്ള ഒരു റിസോർട്ടിലേക്ക് മാറ്റിയിരുന്നു. തിരഞ്ഞെടുപ്പ് നടന്ന ശനിയാഴ്ച രാവിലെയാണ് ഇവരെ നഗരസഭയിലെത്തിച്ചത്.
കഴിഞ്ഞവർഷം നഗരസഭാതിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസും ജെ.ഡി.എസും ധാരണയിലെത്തി ഇവിടെ ഭരണം പിടിക്കുകയായിരുന്നു. ആദ്യവർഷം മേയർസ്ഥാനം കോൺഗ്രസിനെന്നായിരുന്നു ധാരണ. രണ്ടാംവർഷം ജെ.ഡി.എസിനെന്നും. ഇതനുസരിച്ച് കോൺഗ്രസിലെ പുഷ്പലത ജഗന്നാഥൻ കഴിഞ്ഞ വർഷം മേയറായി. കോൺഗ്രസിന്റെ കാലാവധി കഴിഞ്ഞതോടെയാണ് പുതിയ മേയർ തിരഞ്ഞെടുപ്പു വന്നത്. പിന്നാക്കവിഭാഗത്തിൽപ്പെട്ട വനിതയ്ക്കാണ് ഇത്തവണ മേയർസ്ഥാനം സംവരണംചെയ്തിരുന്നത്.
നഗരസഭയിൽ വലിയകക്ഷി ബി.ജെ.പി.യാണ്. 24 അംഗങ്ങൾ. കോൺഗ്രസിന് 19, ജെ.ഡി.എസിന് 18, ബി.എസ്.പി. ഒന്ന്, സ്വതന്ത്രർ അഞ്ച് എന്നിങ്ങനെയാണ് മറ്റുള്ളവർ. നഗരസഭാപരിധിയിലെ എം.പി., എം.എൽ.എ., എം.എൽ.സി.എന്നിവർക്കും മേയർ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.