കുടജാദ്രിയിലേക്ക് ഇനി കേബിൾ കാറിൽ പോകാം!വരുന്നത് 1200 കോടി രൂപയുടെ പദ്ധതി.

ബെംഗളൂരു : കൊല്ലൂർ മൂകാംബിക ദർശനം നടത്തുന്ന എല്ലാ ഭക്തൻമാരും പോകാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് കുടജാദ്രി.

എന്നാൽ ചെങ്കുത്തായ മലമടക്കുകളിലൂടെ ഫോർ വീൽ ഡ്രൈവ് ഉള്ള ജീപ്പുകളിൽ കയറി മാത്രമേ ഇപ്പോൾ അവിടെ എത്താൻ കഴിയുകയുള്ളൂ.

എന്നാൽ പുതിയ വാർത്ത ഭക്തർക്ക് സന്തോഷം നൽകുന്നതാണ്.

കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്ദർശനം നടത്തുന്നവർക്ക് കുടജാദ്രിയിലേക്ക് പോകാൻ 11 കിലോമീറ്റർ കേബിൾ കാർ സ്വകാര്യ പങ്കാളിത്തത്തോടെ സാധ്യമാകുമെന്ന് ശിവമോഗ ബിജെപി എംപി രാഘവേന്ദ്ര അറിയിച്ചു.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

32 കിലോമീറ്റർ പാതയിൽ 11 കിലോമീറ്റർ ആണ് കേബിൾ കാർ സ്ഥാപിക്കുന്നത്.

ഇതോടെ യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ ആകും പദ്ധതിയുടെ രൂപരേഖ പൂർണമായാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി മുന്നോട്ടുവെക്കുമെന്നും  രാഘവേന്ദ്ര പറഞ്ഞു.

1200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് എന്ന് പദ്ധതി നടപ്പിലാക്കുന്ന റോപ്പ് വേ നിർമാണക്കമ്പനിയായ അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി അഹമ്മദ് പറഞ്ഞു കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സഹകരിച്ചാൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts