ബെംഗളൂരു : നഗരത്തിൽ നിരവധി സ്ഥലങ്ങളിൽ ഈ വരുന്ന 23 ന് കാവേരി ജലവിതരണം മുടങ്ങും. ബെംഗളൂരു ജലവിതരണ അതോറിറ്റി (ബി.ഡബ്ലിയു.എസ്.എസ്.ബി)യുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തത്തഗുനി, തൊറെക്കാഡനഹള്ളി, ഹാരോഹളളി എന്നിവിടങ്ങളിലെ പമ്പിംങ് സാറ്റേഷനുകൾ അടച്ചിടുന്നതിനാലാണ് ഇത്.
മല്ലശ്വരം, യശ്വന്ത്പുര, മത്തിക്കെരെ, ഗോകുല എക്സ്റ്റൻഷൻ, ജയ മഹൽ, മുത്ത്യാല നഗർ, ആർ ടി.നഗർ, വസന്ത് നഗർ, സഞ്ജയ് നഗർ, സദാശിവ നഗർ, ഹെബ്ബാൾ ,സുദാമ നഗർ, ഭാരതി നഗർ, പാലസ് ഗുട്ടഹളളി, മച്ചലി ബെട്ട, ഫ്രേസർ ടൗൺ, വിൽസൺ ഗാർഡൻ ,ബന്നപ്പ പാർക്ക് ,ശിവാജി നഗർ ,ജീവൻ ബീമ നഗർ, ചിക്ക ലാൽബാഗ് ,ഗവി പുരം,ബാട്യരായണപുര ,മജസ്റ്റിക് ,കസ്തൂർബാ റോഡ് ,മഡിവാള ,യെലച്ചനഹള്ളി ,ഐ.എസ്.ആർ.ഓ ലേ ഔട്ട്, നീലസാന്ദ്ര, കെ.ആർ.മാർക്കറ്റ്, ബന ശങ്കരി, കുമാരസ്വാമി ലേഔട്ട്, സെംപിഗെ നഗർ ,ജയനഗർ ,ജെപി നഗർ ,ഒക്കലിപുരം, ലിംഗ രാജപുരം, പത്മനാഭനഗർ, ബസവനഗുഡി, ഹൊസ്കരഹളളി, ചാമരാജ് പേട്ട് ,ജോൺസൺ മാർക്കറ്റ് ,ആഡു ഗൊഡി ,ഡൊംളൂർ ,ബി.ടി.എം ലേ ഔട്ട് ,ബാപ്പുജി നഗർ, മൈസൂരു റോഡ് ,ശ്രീരാം പുര, ഇന്ദിരാ നഗർ ,ശ്രീനഗർ ,അൾസുർ ,ശാന്തി നഗർ ,കോറമംഗല ,വി വി പുരം ,വിജയ നഗർ എന്നിവിടങ്ങളിൽ കാവേരി ജലവിതരണം തടസപ്പെടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.