കാശ്മീർ സ്വതന്ത്രമാക്കണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ വിദ്യാർത്ഥിനിക്ക് നിയമ സഹായം നൽകേണ്ടതില്ലെന്ന് പ്രമേയം അവതരിപ്പിച്ച് മൈസൂരു ബാർ അസോസിയേഷൻ; നടപടി തെറ്റെന്ന് മറ്റ് അഭിഭാഷകർ.

ബെംഗളൂരു : കഴിഞ്ഞ 8 ന് മൈസൂരുവിൽ ചില കോളേജ്  വിദ്യാർത്ഥികൾ നടത്തിയ പൗരത്വ ഭേദഗതി നിയമത്തിന് എതിരെയും ജെ.എൻ.യു അക്രമണത്തിന് എതിരെയുമുള്ള പ്രകടനത്തിൽ”ഫ്രീ കാശ്മീർ”എന്ന പ്ലേ കാർഡ് ഒരു വിദ്യാർത്ഥിനി ഉയർത്തിയത് വിവാദമായിരുന്നു.

കാശ്മീർ സ്വതന്ത്രമാക്കണം എന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയായ നളിനി .ബി ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസ് എടുത്തിരുന്നു.

കഴിഞ്ഞ 14 ന് ചേർന്ന മൈസൂരു ബാർ അസോസിയേഷൻ ഈ വിദ്യാർത്ഥിനിക്ക് നിയമ സഹായം നൽകേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു.

3000 ഓളം അംഗങ്ങൾ ഉണ്ട് മൈസൂരു ബാർ അസോസിയേഷനിൽ.

“ചില സഹപ്രവർത്തകർ ആവശ്യപ്പെട്ടത് അനുസരിച്ച് രാജ്യദ്രോഹ കുറ്റത്തിൽ ഏർപ്പെട്ട വിദ്യാർത്ഥിനിക്ക് വേണ്ടി വാദിക്കാന്നോ നിയമ സഹായം നൽകാനോ ഞങ്ങൾ ഒരുക്കമല്ല എന്ന പ്രമേയം പാസാക്കുകയായിരുന്നു” ബാർ അസോസിയേഷൻ പ്രസിഡന്റ് എസ്.ആനന്ദ് കുമാർ അറിയിച്ചു.

അതേ സമയം മൈസൂരു ബാർ അസോസിയേഷന്റെ തീരുമാനത്തിൽ എതിർപ്പുമായി ബെംഗളുരുവിലെ ചില അഭിഭാഷകർ രംഗത്ത് വന്നു.

ആവശ്യക്കാർക്ക് നിയമ സഹായം നിഷേധിക്കുന്നത് ഇന്ത്യൻ ബാർ കൗൺസിലിന്റെ നിയമങ്ങൾക്ക് എതിരാണ് എന്ന് മാത്രമല്ല തൊഴിൽ എത്തിക്സിനും എതിരാണെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us