നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കവർച്ചസംഘം മലയാളികളെ ആക്രമിച്ച് കാർ തട്ടിയെടുത്തു!!

ബെംഗളൂരു: നഗരത്തിൽനിന്ന് നാട്ടിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന മലയാളി യാത്രികർക്കുനേരെ എട്ടംഗ കവർച്ചസംഘം മുളകുപൊടി വിതറി ആക്രമണം നടത്തി. യാത്രക്കാരെ പുറത്തിറക്കിയ സംഘം കാർ തട്ടിയെടുത്തു കടന്നുകളഞ്ഞു.

കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ നഞ്ചൻകോട് കടകോളയ്ക്കടുത്ത് വ്യാഴാഴ്ച രാവിലെ എട്ടു മണിക്കായിരുന്നു സംഭവം. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മെഹറൂഫ്, ജാഫർ എന്നിവരാണ് കവർച്ചയ്ക്കിരയായത്.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

ബെംഗളൂരു വിമാനത്താവളത്തിൽ സുഹൃത്തിനെ യാത്രയാക്കിയ ശേഷം മടങ്ങുകയായിരുന്നു ഇവർ. ഇവർ സഞ്ചരിച്ച കാറിനെ കവർച്ചക്കാരുടെ കാർ പിന്തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു.

കാറിൽനിന്നും ഇറങ്ങിയ സംഘം മെഹറൂഫിന്റെയും ജാഫറിന്റെയും നേർക്ക് മുളകുപൊടി വിതറി. പിന്നീട് ഇരുവരെയും പുറത്തേക്ക് വലിച്ചിറക്കിയ സംഘം കാറുമായി കടന്നുകളഞ്ഞു.

റോഡിൽ ഒറ്റപ്പെട്ടുപോയ മെഹറൂഫും ജാഫറും മൈസൂരു സൗത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയിൽ കേസെടുത്ത് സൗത്ത് പോലീസ് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കര്‍ണാടക അതിര്‍ത്തി അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
[masterslider id="10"]

Related posts