ഇത് അഭിമാന നിമിഷം…ഫിയൽ രാവൺ പോളാർ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ട് ബെംഗളൂരു മലയാളിയായ ഗീതു മോഹൻദാസ്.

  ബെംഗളൂരു: നീണ്ട നാളത്തെ ഫേസ്ബുക്ക് വോട്ടിങ്ങിനും വിവാദങ്ങൾക്കും ഒടുവിൽ ഫിയൽ രാവൺ പോളാർ എക്സ്പെഡിഷന് തെരഞ്ഞെടുക്കപ്പെട്ട ആളുകളുടെ പട്ടിക പ്രഖ്യാപിച്ചു. ബെംഗളൂരു മലയാളിയായ ഗീതു മോഹൻദാസ് ആണ് ദി വേൾഡ് വിഭാഗത്തിൽ വോട്ടെടുപ്പിലൂടെ വിജയിയായത്. https://polar.fjallraven.com/explore-polar/winning-entries/ ഗീതുവിന് ബെംഗളൂരു വാർത്തയുടെ എല്ലാ വിധ ഭാവുകങ്ങളും. http://bangalorevartha.in/archives/35310 http://bangalorevartha.in/archives/42058  

Read More

വിവിധ തൊഴിലാളി യൂണിയനുകൾ സംയുക്തമായി നാളെ പ്രഖ്യാപിച്ചിട്ടുള്ള അഖിലേന്ത്യാ പണിമുടക്ക് നഗര ജീവിതത്തെ ബാധിക്കുമോ?

ബെംഗളൂരു : INTUC, AITUC, HMS, CITU, AIUTUC, TUCC, SEWA, AICCTU, LPF, UTUC തുടങ്ങിയ യൂണിയനുകൾ സംയുക്തതമായി പ്രഖ്യാപിച്ചിട്ടുള്ള അഖിലേന്ത്യാ പണിമുടക്ക് നാളെ നടക്കുകയാണ്. യൂണിയനുകൾ പ്രവർത്തിക്കുന്ന ബാങ്കിംഗ് മേഖലയെ പണിമുടക്ക് സാരമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. ബി.എം.ടി.സി.യിൽ പ്രവർത്തിക്കുന്ന  യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട് . എന്നാൽ ബി.എം.ടി.സി.യും കെ.എസ്.ആർ.ടി.സിയും എന്നത്തേയും പോലെ നഗരത്തിൽ സർവ്വീസ് നടത്തും. മെട്രോ ട്രെയിൻ സർവീസ് നടത്തും. സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിയിട്ടില്ല, സാധാരണ ഓഫീസുകൾ പ്രവർത്തിക്കുമെങ്കിലും യൂണിയനുകൾ പ്രവർത്തിക്കുന്ന ഫാക്ടറികൾ പലതും അവധി നൽകിയിട്ടുണ്ട്. ജിഗനി,…

Read More

“ഒരു ഹായ് തരൂ, ഇല്ലെങ്കിൽ നമ്മുടെ സൗഹൃദം എന്നെന്നേക്കുമായി തകരും” ഫേസ്ബുക്കിൽ അലമുറയിടുന്ന അൽഗോരിത പ്രശ്നത്തിന്റെ പിന്നിൽ എന്താണ് ?

ഫേസ്ബുക്കിൽ എവിടെ തിരിഞ്ഞാലും പൊട്ടിക്കരച്ചിൽ മാത്രമേ കാണാനുള്ളൂ, നിങ്ങൾ എല്ലാവരും ഒരു ഹായ് തരൂ ഇല്ലെങ്കിൽ നമ്മൾ തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി നിലക്കും, എന്ന് ചിലർ… മറ്റു ചിലരോ കുറച്ച് ആധികാരികമായി “ഫേസ്ബുക്കിൽ വന്ന പുതിയ മാറ്റങ്ങൾ പ്രകാരം “……….ഫെയ്സ്ബുക് അൽഗോരിതം മാറ്റിയെന്നും അതുകൊണ്ട് ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നുള്ള രീതിയിലും  സന്ദേശം പ്രചരിക്കുന്നു … എന്താണ് സത്യത്തിൽ ഫേസ്ബുക്കിന് സംഭവിച്ചത് പരസ്പരം കാണാൻ കഴിയാത്ത വിധത്തിൽ ഫേസ്ബുക്കിൽ ഇരിട്ടു പരക്കുമോ ? മൊത്തം സംശയങ്ങൾ ആണ് എല്ലാവർക്കും.…

Read More

മുസ്ലീം ലീഗിന്റെ പതാക കണ്ട് പാക്കിസ്ഥാന്റേതാണ് എന്ന് തെറ്റിദ്ധരിച്ച് മലയാളി വ്യാപാരിക്ക് എതിരെ ഉപരോധം!

ബെംഗളൂരു : പാകിസ്ഥാൻ സ്വദേശി എന്ന് ആരോപിച്ച് മലയാളി വ്യാപാരിയുടെ അറസ്റ് ആവശ്യപ്പെട്ട് ആർഎസ്എസ് പ്രവർത്തകർ ബിഡദി പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. കണ്ണൂർ പാനൂർ പാറാട് സ്വദേശിയും മുസ്ലിംലീഗ് കർണാടക സംസ്ഥാന സമിതി അംഗവുമായ മുഹമ്മദ് അഫ്സൽ പാറേങ്ങൽ (32) ന്റെ 11 കടകൾ ബലംപ്രയോഗിച്ച് അടപ്പിച്ച ശേഷമാണ് രണ്ടു ദിവസം മുൻപ് രാവിലെ ഉപരോധം സംഘടിപ്പിച്ചത്. കടയിലുണ്ടായിരുന്ന തൻറെ സഹോദരനെ അജ്മലിനെ മറ്റു ജീവനക്കാരെയും പ്രതിഷേധക്കാർ മർദ്ദിച്ചതായി ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി . ലീഗ് പതാക ഒപ്പമുള്ള തൻറെ ചിത്രങ്ങൾ ആർഎസ്എസ്…

Read More

ഐഷി ഘോഷിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്!!

  ന്യൂഡൽഹി: ജെ.എൻ.യു.വിൽ ഞായറാഴ്ച നടന്ന ആക്രമണത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടയിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറ് ഐഷി ഘോഷിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. സർവകലാശാല നൽകിയ പരാതിയിൽ ഐഷി ഘോഷ് ഉൾപ്പെടെ 19 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന അധികൃതരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രി ജെഎൻയുവിൽ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാർത്ഥികളെയും ക്രൂരമായി തല്ലിചതച്ചിരുന്നു. ഇതില്‍ ഡൽഹി പൊലീസിനെതിരെയും സർവകലാശാല വൈസ് ചാൻസലർക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂണിയൻ പ്രസിഡൻറും അക്രമത്തിൽ ഗുരുതരമായി…

Read More

ബി.ജെ.പി.യിൽനിന്ന് 20 എം.എൽ.എ.മാർ രാജിക്ക് തയ്യാർ; കുമാരസ്വാമി

  ബെംഗളൂരു: സംസ്ഥാനത്ത് ബി.ജെ.പി. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുമായി ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. ബി.ജെ.പി.യിൽനിന്ന് 15 മുതൽ 20 വരെ എം.എൽ.എ.മാർ രാജിവെക്കാൻ തയ്യാറാണെന്നും എന്നാൽ, സർക്കാരിനെ വീഴ്ത്താൻ മോശം പ്രവൃത്തികൾക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു. നാലാംതവണയും മുഖ്യമന്ത്രിയാകാൻ യെദ്യൂരപ്പ ഏറെ ബുദ്ധിമുട്ടി. എന്നാൽ, ഈ സർക്കാരിനെ ഞാൻ ബുദ്ധമുട്ടിക്കില്ല -കുമാരസ്വാമി പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാനില്ലെന്ന് ഉപതിരഞ്ഞെടുപ്പിനുമുമ്പും കുമാരസ്വാമി പ്രസ്താവിച്ചിരുന്നു. എന്നാൽ, ഉപതിരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലത്തിൽ 12 എണ്ണത്തിലും വിജയിച്ചതോടെ ബി.ജെ.പി.ക്ക് നിയമസഭയിൽ കേവലഭൂരിപക്ഷം ഉറപ്പാക്കാനായി. 223-അംഗ നിയമസഭയിൽ ബി.ജെ.പിക്ക്…

Read More

ഇന്ത്യയിലുടനീളം നടന്ന വിദ്യാർഥി പ്രതിഷേധം ബ്രിട്ടനിലെയും യു.എസിലെയും പ്രമുഖ സർവകലാശാലകളിലും!!

  ന്യൂഡൽഹി: ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ ഞായറാഴ്ചയുണ്ടായ അക്രമത്തിൽ രാജ്യത്തെ വിവിധ സർവകലാശാലകളിൽ പ്രതിഷേധം. ബ്രിട്ടനിലെയും യു.എസിലെയും പ്രമുഖ സർവകലാശാലകളിലും പ്രതിഷേധമുണ്ടായി. ബാംഗ്ലൂർ സർവകലാശാല, ഐ.ഐ.എം. ബാംഗ്ലൂർ, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി സർവകലാശാല, ഹൈദരാബാദ് സർവകലാശാല, അലിഗഢ് മുസ്‌ലിം സർവകലാശാല, ഡൽഹി സർവകലാശാല, പഞ്ചാബ് സർവകലാശാല, ജാധവ്പുർ സർവകലാശാല, മുംബൈ സർവകലാശാല, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ, ഐ.ഐ.ടി. ബോംബെ, ഡോ. ബാബസാഹിബ് അംബേദ്കർ മറാത്‌വാഡ സർവകലാശാല, ഔറംഗാബാദ്, പട്‌ന സർവകലാശാല,…

Read More

മലയാളിയുവതിയെ പീഡിപ്പിക്കുകയും മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി!

  ബെംഗളൂരു: മലയാളിയുവതിയെ ബെംഗളൂരു സ്വദേശികളുൾപ്പെടെ മൂന്നുപേർ പീഡിപ്പിക്കുകയും മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. ബെംഗളൂരു സ്വദേശികളായ രണ്ടുപേരും കണ്ണൂർ സ്വദേശിയായ യുവാവും പലതവണ പീഡിപ്പിച്ചതായി ആരോപിച്ച് കാസർകോട് സ്വദേശിയായ 18-കാരിയാണ് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് പരാതിനൽകിയത്. ബി.ജെ.പി. നേതാവും എം.പി.യുമായ ശോഭ കരന്തലജെയ്ക്കൊപ്പമാണ് യുവതി യെദ്യൂരപ്പയ്ക്ക് പരാതിനൽകാനെത്തിയത്. മതം മാറിയില്ലെങ്കിൽ പീഡനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് വെളിപ്പെടുത്തിയത്. സംഭവത്തിൽ പരപ്പന അഗ്രഹാര പോലീസ് കേസെടുത്തു.

Read More

യുവാക്കളിലും കൗമാരക്കാരിലും ഹൃദയാഘാതം കൂടുന്നതായി പഠനറിപ്പോർട്ട്!!

  ബെംഗളൂരു: യുവാക്കളിലും കൗമാരക്കാരിലും ഹൃദയാഘാതം കൂടുന്നതായി പഠനറിപ്പോർട്ട്. സർക്കാരിനു കീഴിലുള്ള നഗരത്തിലെ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഹൃദയാഘാതവുമായി എത്തുന്നവരിൽ 16 വയസ്സുകാർവരെയുണ്ട്. ആദ്യ ഹൃദയാഘാതമുണ്ടാവുന്നവരിൽ 35 ശതമാനവും 35 വയസ്സിനു താഴെയുള്ളവരാണെന്നും കണ്ടെത്തി. 2017 മുതൽ 2200 പേരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഓരോ മാസവും ഹൃദയാഘാതവുമായി 150 യുവാക്കളെയാണ് ചികിൽസയ്ക്കായി എത്തിക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സി.എൻ. മഞ്ജുനാഥ് പറഞ്ഞു. സമ്മർദം, ജോലിനഷ്ടം, കാലാവസ്ഥയിലുണ്ടായ മാറ്റം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജീവിതരീതി, പുകവലി,…

Read More

പ്രളയക്കെടുതി:കൂടുതൽ തുക നേടിയെടുത്ത് കർണാടക; ഇത്തവണ ലഭിച്ച 1870 കോടിയടക്കം ഇതു വരെ ലഭിച്ചത് 3069 കോടി!

ബെംഗളൂരു:പ്രളയക്കെടുതി ദുരിതാശ്വാസത്തിനായുള്ള കടുത്ത സമ്മർദത്തിനൊടുവിൽ കർണാടകത്തിന് കൂടുതൽ കേന്ദ്ര സഹായം. ദുരിതാശ്വാസ പ്രവർത്തനത്തിനായി 1869.85 കോടി രൂപയാണ് കൂടുതലായി അനുവദിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതിയാണ് കർണാടകത്തിന് കൂടുതൽ ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചത്. നേരത്തെ 1200 കോടി രൂപയുടെ സഹായം അനുവദിച്ചിരുന്നു. ഇതോടെ കർണാടകത്തിന് കേന്ദ്രത്തിൽനിന്ന് 3069 കോടി രൂപ ലഭിച്ചു. പ്രളയക്കെടുതി നേരിട്ട 13 സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ചത് കർണാടകത്തിനാണ്. ശക്തമായ കാലവർഷത്തിൽ കർണാടകത്തിന് 30,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കാണിച്ചാണ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയത്.…

Read More
Click Here to Follow Us