ബെംഗളൂരു: ‘വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ’ എന്ന ചോദ്യവുമായി പൊട്ടു തൊട്ട്, ബുർഖയിട്ട് പൗരത്വ നിയമ ഭേദഗതിയ്ക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വ്യത്യസ്ത പ്രതിഷേധവുമായി നഗരത്തിലെ യുവജനങ്ങൾ രംഗത്ത്.
മൂന്നോളം പ്രതിഷേധ കൂട്ടായ്മകളാണ് ഞായറാഴ്ച മാത്രം ബംഗളൂരുവിൽ സംഘടിപ്പിക്കപ്പെട്ടത്. നഗരത്തിലെ ടൗൺ ഹാളിൽ സംഘടിപ്പിച്ച ബുർഖ-ബിന്ദി പ്രതിഷേധത്തിൽ ഏകദേശം ആയിരത്തി അഞ്ഞൂറോളം ആളുകൾ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.
”ചില മാധ്യമങ്ങൾ പ്രതിഷേധ കൂട്ടായ്മകളെ മുസ്ലീം പ്രതിഷേധം എന്ന് വേർതിരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ അത് ശരിയല്ല. എല്ലാ മതവിഭാഗത്തിലും പെട്ടവർ ഈ പ്രതിഷേധ സംഗമത്തിൽ അംഗങ്ങളായിട്ടുണ്ട്.” സംഘാടകരിലൊരാളായ പ്രജക്ത കുവാലേക്കർ പറഞ്ഞു.
കലാകാരൻമാർ, ഗായകർ, ആക്റ്റിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവർ ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മണിപ്പൂരി ആക്റ്റിവിസ്റ്റ് ഇറോം ശർമ്മിളയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.