ബെംഗളൂരു: നഗരത്തിൽ രാത്രിയും പുലർച്ചെയും ഒട്ടോറിക്ഷകളിൽ കറങ്ങി കവർച്ചനടത്തുന്ന സംഘം നഗരത്തിൽ സജീവമാകുകയാണ്. നേരത്തേ ഇത്തരം ഒട്ടേറെ സംഭവങ്ങളാണ് വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തത്. നാട്ടിൽനിന്നുള്ള സ്വകാര്യബസുകൾ എത്തുന്ന കലാശിപാളയയാണ് കവർച്ചക്കാരുടെ പ്രധാനകേന്ദ്രം. താമസസ്ഥലത്തേക്ക് പോകാൻ ഓട്ടോറിക്ഷ പിടിക്കുന്നവരെയാണ് ഇത്തരക്കാർ ലക്ഷ്യമിടുന്നത്. കുറഞ്ഞതുകയ്ക്ക് വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ യാത്രക്കാരെ ഒട്ടോറിക്ഷയിൽ കയറ്റുന്നത്. പിന്നീട് വഴിയിൽവെച്ച് കൂട്ടാളികളും കയറും. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പണവും മൊബൈലും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവരുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഷെയർ ഓട്ടേറിക്ഷയാണെന്ന വ്യാജേനെ ഓട്ടോറിക്ഷയിൽ മൂന്നംഗസംഘമെത്തി ഒരു മലയാളിയെ…
Read MoreYear: 2019
ഇ.ഡി.യുടെ ‘കോപ്പിയടി’ കയ്യോടെ പിടികൂടി സുപ്രീംകോടതി; ഡി.കെ. ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ തള്ളി
ന്യൂഡൽഹി: സംസ്ഥാനത്തെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ ‘മുൻ ആഭ്യന്തര മന്ത്രി’യാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കോപ്പിയടി സുപ്രീംകോടതി കൈയോടെ പിടികൂടി. ശിവകുമാറിന് ഡൽഹി ഹൈക്കോടതി അനുവദിച്ച ജാമ്യം ചോദ്യംചെയ്തുള്ള ഹർജിയിലാണ് മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരായ കേസിലെ വിവരങ്ങൾ ഇ.ഡി. അതേപോലെ ‘വെട്ടിയൊട്ടിച്ചത്’. ബെഞ്ചിനു നേതൃത്വം നൽകിയ ജസ്റ്റിസ് ആർ.എഫ്. നരിമാൻ ഇത് അപ്പോൾത്തന്നെ കണ്ടെത്തി. ശിവകുമാറിനെ മുൻ ആഭ്യന്തരമന്ത്രിയെന്നാണു ഹർജിയിൽ വിശേഷിപ്പിക്കുന്നത്. ഒരു പൗരനെ പരിഗണിക്കേണ്ട രീതി ഇതല്ലെന്ന് രോഷാകുലനായ ജസ്റ്റിസ് നരിമാൻ ഇ.ഡി.ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു പറഞ്ഞു.…
Read Moreനഗരത്തിൽ മലയാളി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് പണവും മൊബൈലും തട്ടിയെടുത്തു
ബെംഗളൂരു: നഗരത്തിൽ മലയാളി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് പണവും മൊബൈലും തട്ടിയെടുത്തു. അതിരാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. മാവേലിക്കര സ്വദേശി ജെഫിൻ കോശിയാണ് (26) കവർച്ചയ്ക്കിരയായത്. പരിക്കേറ്റ ജെഫിൻ കോശി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെ യെലച്ചനഹള്ളിയിലാണ് സംഭവം. ഫിനാൻഷ്യൽ അനലിസ്റ്റായ ജെഫിൻ മൂന്നുമണിക്കുള്ള ഷിഫ്റ്റിലാണ് ജോലിക്ക് കയറേണ്ടിയിരുന്നത്. ജെ.പി. നഗറിലെ ഓഫീസിലേക്ക് പോകാൻ വാഹനം കാത്തുനിൽക്കുന്നതിനിടെയാണ് ഓട്ടോറിക്ഷയിൽ മൂന്നംഗസംഘമെത്തിയത്. ഷെയർ ഓട്ടേറിക്ഷയാണെന്നും ജെ.പി. നഗറിൽ ഇറക്കാമെന്നും ഒട്ടോഡ്രൈവർ അറിയിക്കുകയായിരുന്നു. ഇതോടെ ഡ്രൈവറെക്കൂടാതെ ഒട്ടോയിലുണ്ടായിരുന്നത് യാത്രക്കാരാണെന്ന് തെറ്റിദ്ധരിച്ച ജെഫിൻ ഒട്ടോയിലേക്ക് കയറുകയായിരുന്നു. കുറച്ചുദൂരം…
Read More“പ്രയാണത്തെ പ്രണയിച്ച പെണ്‍കൊടി” -ഗീതു മോഹന്‍ദാസിനെ അടുത്തറിയാം..
ബെംഗളൂരു എന്ന ഇന്ത്യയുടെ സിലിക്കൺ വാലിയില്‍ ഒരു നല്ല കമ്പനിയില്‍ ജോലി കിട്ടിയാല്‍ പിന്നെ നിങ്ങള്‍ എന്താണ് ചെയ്യുക,ജീവിതം അടിച്ചു പൊളിക്കുക ..അതില്‍ കൂടുതല്‍ നമുക്ക് എന്താണ് ചെയ്യാനുള്ളത് അല്ലേ …എന്നാല്‍ ഇവിടെ നിങ്ങള്‍ പരിചയപ്പെടുന്ന ഗീതു മോഹന്‍ദാസ് എന്ന നഗരത്തിലെ ഒരു പ്രധാന സ്ഥാപനത്തില്‍ ഹാര്‍ഡ്‌വെയര്‍ ഡിസൈന്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്ന ഈ ആലുവക്കാരി അവിടെയൊന്നും നിര്‍ത്തിയില്ല ,തികച്ചും അത്ഭുതത്തോടെ നോക്കിക്കാണേണ്ടതാണ് ഈ ഇരുപത്തേഴു കാരിയുടെ നേട്ടങ്ങൾ. ഈ ചെറുപ്രായത്തില്‍ ഒരു പെണ്‍കുട്ടിക്ക് ഇത്രയും കാര്യങ്ങള്‍ ചെയ്യാം എന്ന് ഉള്ള നിങ്ങളിലെ…
Read Moreബാംഗ്ലൂർ മലയാളി മേറ്റ്സിന്റെ സെവൻസ് ഫുട്ബോൾ മത്സരം17 ന്
ബെംഗളൂരു : ലോർഡ്‌സ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ മലയാളീ മേറ്റ്സ് നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് നവംബർ 17 നു സർജാപുര റോഡിൽ ഉള്ള സിംബ സ്പോർട്സിൽ വച്ചു നടക്കും. കാലത്ത് 7 മണി മുതൽ തുടങ്ങുന്ന മത്സരത്തിൽ എഫ്‌സി മലബാർ, മൈറ്റി ഈഗ്ൾസ്, ബിഎംസ്‌സി, റോയൽ സ്‌ട്രൈക്കേഴ്‌സ്, സ്പാർട്ടൻ ബാംഗ്ലൂർ, ജെഡിഫ്‌സി ഡോൺസ് എഫ്‌സി ബാംഗ്ലൂർ, ഓക്സ്ഫോർഡ് എഫ്‌സി, റോക്ക്സ് വേരിയർസ്, എഫ് ടോപ് എഫ്‌സി, മലബാർ എഫ്‌സി ബാംഗ്ലൂർ, ഹാവ്‌ക്സ് എഫ്‌സി, സ്‌പോർട് ഹുഡ്, വിവ സെവൻസ്, സ്പോർട്സ്…
Read Moreനഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വനിതാഡോക്ടറെ പീഡിപ്പിച്ച സീനിയർ ഡോക്ടർ അറസ്റ്റിൽ!!
ബെംഗളൂരു: ജൂനിയർ ഡോക്ടറെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണംവാങ്ങുകയുംചെയ്ത സ്വകാര്യ ആശുപത്രിയിലെ സീനിയർ ഡോക്ടർ പിടിയിൽ. അഞ്ജനപുര സ്വദേശിയായ ഡോ. ശ്രീധർ ശ്രീനിവാസൻ(41) ആണ് യുവ വനിതാഡോക്ടറുടെ പരാതിയെത്തുടർന്ന് പിടിയിലായത്. കഴിഞ്ഞവർഷം ഓഗസ്‌റ്റ് മുതൽ പലവട്ടം ഡോക്ടർ പീഡനത്തിന് ഇരയാക്കിയെന്ന് പരാതിയിൽ പറയുന്നു. ജോലിസംബന്ധിച്ച ചർച്ചകൾക്കെന്നുപറഞ്ഞ് 2018-ൽ വനിതാഡോക്ടറെ ശ്രീധർ ശ്രീനിവാസൻ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. പിന്നീട് രണ്ടുതവണയായി വലിയ തുക തന്റെ പക്കൽനിന്ന് വാങ്ങിയതായും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
Read Moreബന്ദിപ്പൂരിൽ ബദൽപാത എന്ന ആശയത്തെ പിന്തുണച്ച് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ
ബെംഗളൂരു: ദേശീയപാത 212-ലെ രാത്രി യാത്രാനിരോധനം മറികടക്കാൻ ബദൽപാത എന്ന ആശയത്തെ പിന്തുണച്ച് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി. തലശ്ശേരി-ബാവലി റോഡ്, കാട്ടിക്കുളം, തോൽപ്പെട്ടി എന്നീ ജില്ലാറോഡുകളെ സംസ്ഥാന പാതകളായി ഉയർത്തിയും ആവശ്യമായ ഭൂമി കേരള, കർണാടക സംസ്ഥാന സർക്കാരുകൾ ഏറ്റെടുത്തും ബദൽപാത നിർമിക്കാൻ കഴിയുമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ബന്ദിപ്പൂർ യാത്രാനിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസിൽ ദേശീയ പാതാ അതോറിറ്റി ചീഫ് എൻജിനീയറാണ് സത്യവാങ്‌മൂലം സമർപ്പിച്ചത്. രാത്രി യാത്രാനിരോധനക്കേസ് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഭൂമി ഏറ്റെടുക്കലിനുശേഷം ബദൽപാതയുടെ റൂട്ടുകളുടെ വിശദാംശങ്ങൾ ദേശീയ പാതാ…
Read Moreക്രിസ്തുമസ്- ശബരിമല സീസൺ;കേരളത്തിലേക്ക് പ്രത്യേക തീവണ്ടി പരിഗണനയിലെന്ന് റെയിൽവേ.
ബെംഗളൂരു : ശബരിമല ക്രിസ്മസ് തിരക്ക് പരിഗണിച്ച് ബംഗ്ലൂളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ. ആവശ്യമുന്നയിച്ച് മലയാളി സംഘടനകളുടെ യാത്ര കൂട്ടായ്മ കർണാടക-കേരള ട്രാവലേഴ്സ് ഫോറം കെ കെ ടി എഫ് നിവേദനം സമർപ്പിച്ചു. ഈ വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കാമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ മാനേജർ ഉറപ്പുനൽകിയതായി ആയി കെ കെ ടി എഫ് ജനറൽ കൺവീനർ ആർ മുരളീധർ പറഞ്ഞു. എറണാകുളം, കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് ടിക്കറ്റുകളെല്ലാം വെയിറ്റ് ലിസ്റ്റിൽ ആണെന്നും അതിനാൽ…
Read Moreറാഗിങ്ങിന്റെ പേരിൽ ആവലഹള്ളി ഈസ്റ്റ് പോയിന്റ് കോളേജിൽ മലയാളിയായ മുസ്ലീം വിദ്യാർത്ഥിക്കേൽക്കേണ്ടി വന്നത് ക്രൂര പീഡനം;മർദ്ദനത്തിനും വധ ഭീഷണിക്കും പുറമെ പണവും തട്ടിയെടുത്തു;വിദ്യാർത്ഥി നാട്ടിൽ ചികിൽസയിൽ;പ്രതികളിൽ മലയാളികളും.
ബെംഗളൂരു : സീനിയർ വിദ്യാർഥികളുടെ ക്രൂരമായ റാഗിംഗ് സഹിക്കാനാവാതെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മലയാളിയുവാവ്. ആവലഹള്ളി ഈസ്റ്റ് പോയിൻറ് കോളേജിലെ ബിബിഎ വിദ്യാർഥിയും കൊല്ലം സ്വദേശിയുമായ അൽ അമീൻ അൻസാരി (22) ആണ് വധഭീഷണിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയത്. മലയാളികൾ ഉൾപ്പെടെ 15 പേരാണ് റാഗിംഗ് നടത്തിയത് മർദ്ദനത്തിനും വധഭീഷണിയും പുറമേ ഇവർ പണം തട്ടുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത് പോലീസ് കേസെടുത്തു. കോളേജിൽ ചേർന്ന ഓഗസ്റ്റ് 27 മുതൽ പീഡനം തുടങ്ങിയിരുന്നു. അന്ന് വൈകീട്ട് അഞ്ചിന് മുറിയിലെത്തിയപ്പോൾ 15 പേർ ചേർന്നു രാത്രി…
Read Moreറൺവേയിൽ നിന്ന് തെന്നി പുല്ലിൽ നിന്ന് കുതിച്ചുയർന്ന് ഗോഎയർ വിമാനം;180 യാത്രക്കാരുടെ ജീവനും കൊണ്ട് പറന്ന വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്;പൈലറ്റിന് സസ്പെൻഷൻ.
ബെംഗളൂരു : നാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് തിരിച്ച ഗോ എയറിന്റെ G8-811 നമ്പർ വിമാനം പ്രതികൂല കാലാവസ്ഥയിൽ ബെംഗളൂരുവിൽ ഇറങ്ങുകയും റൺവേയിൽ നിന്ന് തെന്നി മാറുകയും ചെയ്തു. റൺവേക്ക് തൊട്ടുള്ള പുൽത്തകിടിയിൽ നിന്ന് ടൈക്ക് ഓഫ് ചെയ്ത വിമാനം 180 യാത്രക്കാരുമായി സുരക്ഷിതരായി ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി. 11 ന് തിങ്കളാഴ്ചയാണ് എയർ ബസ് എ 320 വിഭാഗത്തിൽ പെട്ട വിമാനം വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. പറന്നുയർന്ന വിമാനത്തെ ഹൈദരാബാദിലേക്ക് തിരിച്ച് വിടുകയായിരുന്നു. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ…
Read More