അറിയാതെയെങ്കിലും ബസ് ലൈനിൽ കയറിയാൽ 500 രൂപ പിഴയായി കയ്യിൽ നിന്ന് പോകും;ഔട്ടർ റിംങ് യാത്രികർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്..

ബെംഗളൂരു: സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ ബയപ്പനഹള്ളി വരെ ബിഎംടിസി ബസ്സുകൾക്ക് മാത്രമായുള്ള പാതയിൽ മറ്റു വാഹനങ്ങൾ കടന്നു കയറിയാൽ 500 രൂപ പിഴ ഈടാക്കും. ട്രാഫിക് നിയന്ത്രണം സംബന്ധിച്ച് പോലീസ് വിജ്ഞാപനമിറക്കി. ബി.ബി.എം.പി, ബി.എം.ടി.സി, ട്രാഫിക് പോലീസ് ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻറ് ട്രാൻസ്പോർട്ട് എന്നിവ സംയുക്തമായാണ് നിങ്ങളുടെ ബസ് എന്ന “നിംബസ്” എന്ന ബസ് ലൈൻ ഒരുക്കിയത്. ബസ് ലൈനിൽ പ്രവേശനം ബിഎംടിസി ബസ്സുകൾക്കും ആംബുലൻസിനു ഫയർഫോഴ്സ് വാഹനങ്ങൾക്കു മാത്രം. സ്വകാര്യ വാഹനങ്ങൾ കടന്നു കയറിയാൽ 500 രൂപ പിഴ ഈടാക്കും…

Read More

മലയാളം മിഷന്റെ പഠനോൽസവം കൈരളി നികേതൻ സ്കൂളിൽ നടന്നു.

ബെംഗളൂരു :മലയാളം മിഷന്റെ പഠനോൽസവം കൈരളീ നികേതൻ സ്കൂളിൽ നടന്നു. 500 ഓളം വിദ്യാർത്ഥികൾ സൂര്യകാന്തി ,കണിക്കൊന്ന കോഴ്‌സുകളിൽ പരീക്ഷ എഴുതി. 1000 ഓളം പേർ പങ്കെടുത്ത പഠനോൽസവത്തിന്റെ ഉദ്ഘാടന ചടങ്ങ് വർണ്ണശഭളമായിരുന്നു. ചെണ്ടമേളം ,നാടൻ പാട്ടുകൾ ,അവതരണ ഗാനം എന്നിവ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചു നടന്നു. സമാന്തരമായി മൈസൂരും പഠനോൽസവം നടന്നു. കേരള സർക്കാർ പ്രതിനിധി എം.ടി. ശശി നേതൃത്വം നൽകി. ബിലു .സി നാരയണൻ ,ദാമോദരൻ മാഷ് ,ടോമി ആലുങ്കൽ ,ഷാഹിന ലത്തീഫ് എന്നിവരും ക്ലസ്റ്റർ  കോഓഡിനേറ്റർമാരും മറ്റ് അധ്യാപകന്മാരും നേതൃത്വം…

Read More

വഴിയിൽ തകരാറിലായ ഓട്ടോറിക്ഷ തള്ളി സഹായിക്കാൻ ശ്രമിച്ച മലയാളിയുടെ വില പിടിച്ച സാധനങ്ങളുമായി ഓട്ടോ ഡ്രൈവർ മുങ്ങി.

ബെംഗളൂരു : വഴിയിൽ തകരാറിലായ ഓട്ടോറിക്ഷ തള്ളി സഹായിക്കാൻ ശ്രമിച്ച മലയാളി യാത്രക്കാരന്റെ ലാപ്ടോപ്പും പണവുമായി ഓട്ടോ ഡ്രൈവർ മുങ്ങിയതായി പരാതി. കൊല്ലം പരവൂർ സ്വദേശി മനു ലാലിൻറെ ലാപ്ടോപ്പും 4500 രൂപയും പേഴ്സിൽ  ഉണ്ടായിരുന്ന ഡെബിറ്റ് കാർഡ്, ഡ്രൈവിങ് ലൈസൻസ്, തിരിച്ചറിയൽ രേഖകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. സ്വകാര്യ കമ്പനിയിൽ പ്രൊജക്ട് മാനേജർ ആയ മനു ലാൽ അൾസൂർ മെട്രോ സ്റ്റേഷനു സമീപത്ത് നിന്നാണ് താമസസ്ഥലമായ അരീക്കരയിലേക്ക് വെള്ളിയാഴ്ച വൈകീട്ട് ഓട്ടോറിക്ഷ പിടിച്ചത്. സിഗ്നലിൽ ഓട്ടോറിക്ഷ യന്ത്ര തകരാറിനെത്തുടർന്ന് ഓഫ് ആയി . ഡ്രൈവർ…

Read More

ബെംഗളൂരു ടെക്ക് സബ്മിറ്റ് ഇന്നു മുതൽ 3 ദിവസം.

ബെംഗളൂരു : വിവര സാങ്കേതിക വിദ്യയുടെ വളർച്ചയിൽ പുതിയ അറിവുകൾ അറിയാനും അറിയിക്കാനും വേണ്ടി ബെംഗളുരു ടെക്ക് സബ്മിറ്റ് ഇന്ന് ബെംഗളൂരു പാലസിൽ ആരംഭിക്കും. രാവിലെ 10 :30ന് മുഖ്യമന്ത്രി യെദിയൂരപ്പ പരിപാടിയുടെ ഉൽഘാടനം നിർവ്വഹിക്കും. 3 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ റോബോട്ടിക്സ്, നിർമിത ബുദ്ധി, സൈബർ സെക്യൂരിറ്റി,ടെലകോം ,ബയോഫാർമ, ബയോ അഗ്രി മേഖലകളിൽ 22 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 250 സ്റ്റാളുകൾക്ക് പുറമെ 200 സ്റ്റാർട്ടപ്പ് സംരംഭകൾ പങ്കെടുക്കുന്ന മേള 20 ന് അവസാനിക്കും.

Read More

ഊബർ ടാക്സിയിൽ കയറി മലയാളത്തിൽ സംസാരിക്കല്ലേ.. പാതിവഴിയിൽ ഇറക്കി വിട്ടേക്കും!

ബെംഗളൂരു : അർദ്ധരാത്രിയിലും മറ്റും ഊബർ ടാക്സി യാത്രക്കാരെ പാതിവഴിയിൽ ഇറക്കി വിടുന്നതായി നിരവധി പരാതികൾ. കാറിൻറെ സാങ്കേതിക തകരാർ ആണെന്ന് കള്ളം പറഞ്ഞാണ് പലപ്പോഴും ഡ്രൈവർമാർ യാത്ര റദ്ദാക്കുന്നത്. ഇത്  സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വലയ്ക്കുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ആർ വി റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് തലഘട്ട പുര വി ഐ എസ് എൽ ലേക്ക് ടാക്സി വിളിച്ച് തിരുവനന്തപുരം സ്വദേശിയെ ഇറക്കിവിട്ടത് ആണ് ഒടുവിലത്തെ സംഭവം. ഹെൽപ്പ് ലൈനിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല ഫോണിൽ മലയാളത്തിൽ സംസാരിക്കുന്നത് കേട്ടതാണ്…

Read More

സീറ്റുകളുടെ എണ്ണത്തിൽ കോൺഗ്രസിന് മേൽക്കൈ;മംഗളൂരു സിറ്റി കോർപറേഷൻ കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്ത് ബി.ജെ.പി;ദാവനഗെരെയും കോൺഗ്രസിന് നഷ്ടമായി;സി.പി.എമ്മിന് ഒരു സീറ്റ്.

ബെംഗളൂരു: ദാവനഗെരെ, മംഗളൂരു സിറ്റി കോർപ്പറേഷനുകളിൽ ഉൾപ്പെടെ സംസ്ഥാനത്തെ 14 നഗരതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം. കോൺഗ്രസിൽനിന്നും മംഗളൂരു സിറ്റി കോർപ്പറേഷൻ ബി.ജെ.പി. പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് നടന്ന 418 സീറ്റുകളിൽ 151-ൽ കോൺഗ്രസ് വിജയിച്ചു. 125 സീറ്റിൽ ബി.ജെ.പി. വിജയിച്ചു. ജെ.ഡി.എസിന് 63 സീറ്റുകളും സി.പി.എം. ഒരു സീറ്റിലും സ്വതന്ത്രർ 55 സീറ്റിലും മറ്റുള്ളവർ 23 സീറ്റിലും വിജയിച്ചു. മംഗളൂരുവിൽ ടൗൺ പഞ്ചായത്തുകളായ ജോഗ്, കുന്ദഗോള എന്നിവിടങ്ങളിൽ ബി.ജെ.പി.യും മറ്റിടങ്ങളിൽ കോൺഗ്രസും ജെ.ഡി.എസും മുന്നേറി. കനകപുര സിറ്റി മുനിസിപ്പൽ കൗൺസിൽ…

Read More

“ഇല്ലത്ത് നിന്ന് ഇറങ്ങിയ റോഷൻ ബേഗ് അമ്മാത്ത് എത്തിയില്ല”;ശിവാജി നഗർ മുൻ എംഎൽഎയുടെ രാഷ്ട്രീയ ഭാവി ത്രിശങ്കുവിൽ.

ബെംഗളൂരു : ശിവാജിനഗർ മുൻ എം.എൽ.എയായ റോഷൻ ബേഗിൻറെ രാഷ്ട്രീയ ഭാവി ത്രിശങ്കുവിൽ. http://bangalorevartha.in/archives/36735 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി റോഷൻ ബേഗ് എത്തിയത്. http://bangalorevartha.in/archives/37010 മലയാളിയായ എ.ഐ.സി.സി. നിരീക്ഷകൻ കെ.സി.വേണുഗോപാലിനെ “ബഫൂൺ” എന്നു വരെ വിളിച്ചു. ബിജെപിയുമായി മുസ്ലീംങ്ങൾ അടുക്കണം എന്നാഹ്വാനം ചെയ്തപ്പോൾ, ബേഗ് ബി.ജെ.പിയിൽ ചേരും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഡൽഹിയിൽ പോയി ബി.ജെ.പി ദേശീയ നേതാക്കളെ കാണുകയും ചെയ്തിരുന്നു. http://bangalorevartha.in/archives/35955 എന്നാൽ ഐ.എം.എ ജ്വല്ലറി സാമ്പത്തിക തട്ടിപ്പ് കേസിൽ ആദ്യം മുങ്ങുകയും പിന്നീട് പിടിയിലാവുകയും…

Read More

വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന 4 വയസ്സുകാരനെ പീഡിപ്പിച്ച് കൊന്ന അയൽവാസി 11 മാസത്തിന് ശേഷം അറസ്റ്റിൽ.

ബെംഗളൂരു : വീടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 11 മാസത്തിനുശേഷം അയൽവാസി പിടിയിൽ. ബിഹാർ സ്വദേശി ഹൊസകോട്ടെ നിവാസിയായ നാരദ ഭഗത് (50) ആണ് അറസ്റ്റിലായത്. ജനുവരി ഒന്നിനാണ് കുട്ടിയെ കാണാതായത് രണ്ടു ദിവസത്തിനു ശേഷം സമീപത്തെ യൂക്കാലി തോട്ടത്തിൽ നിന്നാണ് അഴുകി തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതിനാൽ ആണ് ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്. ഇതിൽ നിന്നാണ് നാരദ സ്വവർഗാനുരാഗി ആണ് എന്ന വിവരം ലഭിച്ചത് തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തപ്പോഴാണ്…

Read More

കേരളത്തിലെ സ്കൂളിലെ വാട്ടർബെൽ ഇനി കർണാടകയിലും;വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും.

ബെംഗളൂരു : കേരളത്തെ മാതൃകയാക്കി വിദ്യാർഥികൾക്ക് നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ കർണാടകയിലെ സ്കൂളുകളിലും വാട്ടർ ബെൽ ഏർപ്പെടുത്താൻ ഒരുങ്ങി സർക്കാർ. ദിവസവും മൂന്നോ നാലോ തവണ കുട്ടികൾ വെള്ളം കുടിക്കുന്നു എന്ന് ഉറപ്പിക്കാനായി പദ്ധതി തയ്യാറാക്കാൻ പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ പൊതുവിദ്യാഭ്യാസ കമ്മീഷണർക്ക് നിർദേശം നൽകി. കുട്ടികൾക്ക് വെള്ളം കുടിക്കാൻ വേണ്ടി കേരളത്തിലെ ഒരു സ്കൂളിൽ ബെൽ അടിക്കുന്നതിന്റെ വീഡിയോ ആണ് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി യെദിയൂരപ്പയും രംഗത്തെത്തി. നിലവിൽ രാവിലെ 15 മിനിറ്റും…

Read More

സംസ്ഥാനത്ത് പുതിയ ഐ.ടി. നയം വരുന്നു; രണ്ടാംനിര നഗരങ്ങൾക്ക് മുൻഗണന

ബെംഗളൂരു: രണ്ടാംനിര നഗരങ്ങളിൽ ഐ.ടി. നിക്ഷേപം ലക്ഷ്യംവെച്ച് സംസ്ഥാന സർക്കാർ പുതിയ ഐ.ടി. നയം കൊണ്ടുവരുന്നു. നിലവിൽ ഐ.ടി. സ്ഥാപനങ്ങൾ ബെംഗളൂരുവിലാണ് കേന്ദ്രീകരിക്കുന്നത്. ഇതിനുപുറമെ മൈസൂരു, ഹുബ്ബള്ളി, ദാവൻഗരെ, ബെലഗാവി തുടങ്ങിയ നഗരങ്ങളിലും ഐ.ടി. നിക്ഷേപം എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനാണ് പുതിയനയത്തിൽ മുൻഗണന നൽകുന്നതെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നരായൺ പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി ഐ.ടി. സ്ഥാപനങ്ങൾ ബെംഗളൂരുവിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംനിര നഗരങ്ങളിൽ അടിസ്ഥാനസൗകര്യമൊരുക്കുന്നതിന് സർക്കാർ 2000 കോടിരൂപ വകയിരുത്തും. സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നവർക്ക് പ്രത്യേക സബ്‌സിഡി നൽകും. പുതിയ…

Read More
Click Here to Follow Us