ബെംഗളൂരു : അർദ്ധരാത്രിയിലും മറ്റും ഊബർ ടാക്സി യാത്രക്കാരെ പാതിവഴിയിൽ ഇറക്കി വിടുന്നതായി നിരവധി പരാതികൾ.
കാറിൻറെ സാങ്കേതിക തകരാർ ആണെന്ന് കള്ളം പറഞ്ഞാണ് പലപ്പോഴും ഡ്രൈവർമാർ യാത്ര റദ്ദാക്കുന്നത്.
ഇത് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വലയ്ക്കുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ആർ വി റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് തലഘട്ട പുര വി ഐ എസ് എൽ ലേക്ക് ടാക്സി വിളിച്ച് തിരുവനന്തപുരം സ്വദേശിയെ ഇറക്കിവിട്ടത് ആണ് ഒടുവിലത്തെ സംഭവം.
ഹെൽപ്പ് ലൈനിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല ഫോണിൽ മലയാളത്തിൽ സംസാരിക്കുന്നത് കേട്ടതാണ് മലയാളിയായ നവീൻ കുമാറിനെ വഴിയിൽ ഇറക്കിവിട്ടത് എന്നാണ് അദ്ദേഹം നൽകിയ പരാതിയിൽ പറയുന്നത്.
വിജനമായ സ്ഥലങ്ങളിൽ യാത്രക്കാരെ ഇറക്കി വിടുന്നത് സംബന്ധിച്ച പരാതി ഏറെയുണ്ടെങ്കിലും ഊബർ കമ്പനി കൈമലർത്തുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.