സീറ്റുകളുടെ എണ്ണത്തിൽ കോൺഗ്രസിന് മേൽക്കൈ;മംഗളൂരു സിറ്റി കോർപറേഷൻ കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്ത് ബി.ജെ.പി;ദാവനഗെരെയും കോൺഗ്രസിന് നഷ്ടമായി;സി.പി.എമ്മിന് ഒരു സീറ്റ്.

ബെംഗളൂരു: ദാവനഗെരെ, മംഗളൂരു സിറ്റി കോർപ്പറേഷനുകളിൽ ഉൾപ്പെടെ സംസ്ഥാനത്തെ 14 നഗരതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം.

കോൺഗ്രസിൽനിന്നും മംഗളൂരു സിറ്റി കോർപ്പറേഷൻ ബി.ജെ.പി. പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് നടന്ന 418 സീറ്റുകളിൽ 151-ൽ കോൺഗ്രസ് വിജയിച്ചു. 125 സീറ്റിൽ ബി.ജെ.പി. വിജയിച്ചു.

ജെ.ഡി.എസിന് 63 സീറ്റുകളും സി.പി.എം. ഒരു സീറ്റിലും സ്വതന്ത്രർ 55 സീറ്റിലും മറ്റുള്ളവർ 23 സീറ്റിലും വിജയിച്ചു.

മംഗളൂരുവിൽ ടൗൺ പഞ്ചായത്തുകളായ ജോഗ്, കുന്ദഗോള എന്നിവിടങ്ങളിൽ ബി.ജെ.പി.യും മറ്റിടങ്ങളിൽ കോൺഗ്രസും ജെ.ഡി.എസും മുന്നേറി.

  സംസ്ഥാനത്ത് ക്ഷിപ്പനി ; 7,500 കോഴികളെ കൊന്നൊടുക്കി

കനകപുര സിറ്റി മുനിസിപ്പൽ കൗൺസിൽ കോൺഗ്രസ് ഭരണം നിലനിർത്തി. ദാവനഗരെ സിറ്റി കോർപ്പറേഷനിൽ ആർക്കും ഭൂരിപക്ഷമില്ല. ദാവനഗരെയിൽ 22 സീറ്റുകൾ നേടി ഒന്നാമതെത്തിയെങ്കിലും കോൺഗ്രസിന് ഭരണം നഷ്ടമായി.

തിരഞ്ഞെടുപ്പ് നടന്ന 14 നഗരതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പത്തിടങ്ങളിൽ ആർക്കും ഭൂരിപക്ഷമില്ല. കോലാറിലെ കെ.ജി.എഫ്. സിറ്റി മുനിസിപ്പൽ കൗൺസിലിലാണ് സി.പി.എം. ഒരു സീറ്റിൽ വിജയിച്ചത്.

ആറു സിറ്റി മുനിസിപ്പൽ കൗൺസിലുകളിൽ കനകപുര കോൺഗ്രസ് നേടി.

അഞ്ചെണ്ണത്തിൽ ആർക്കും ഭൂരിപക്ഷമില്ല. ചിന്താമണിയിൽ ജെ.ഡി.എസ്. 14 സീറ്റ് നേടിയെങ്കിലും ഭൂരിപക്ഷം നേടാനായില്ല.

  ജോലി വേണോ വീട് വേണോ? നഗരത്തിൽ ഒരല്പം ഇടത്തിനായി അവൻ അലഞ്ഞത് മാസങ്ങൾ; ഒടുവിൽ കൈവിട്ടത് സ്വപ്നതുല്യമായ ജോലി

ഗൗരി ബിദനൂർ, കെ.ജി.എഫ്., മുളബാഗൽ, കോലാർ എന്നിവിടങ്ങളിലും ആർക്കും ഭൂരിപക്ഷമില്ല. മഗഡി, ബിരൂർ, കാംപ്ലി എന്നീ മൂന്നു ടൗൺ മുനിസിപ്പൽ കൗൺസിലുകളിലും ആർക്കും ഭൂരിപക്ഷമില്ല.

ടൗൺ പഞ്ചായത്തുകളിൽ കുന്ദഗോളയും ജോഗും ബി.ജെ.പി. നേടിയപ്പോൾ കുഡ് ലിഗിയിൽ ആർക്കും ഭൂരിപക്ഷമില്ല.

സിറ്റി കോർപ്പറേഷനുകളിലെ ഫലം :

മംഗളൂരു: ബി.ജെ.പി.-44, കോൺഗ്രസ്-14, മറ്റുള്ളവർ-02

ദാവനഗെരെ : ബി.ജെ.പി.-17, കോൺഗ്രസ്-22, ജെ.ഡി.എസ്.-01, സ്വത-05 .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കന്നഡികർക്ക് നേരെ തമിഴ് സംഘത്തിന്റെ ക്രൂരമായ ആക്രമണം
[masterslider id="10"]

Related posts

Click Here to Follow Us