കേരളത്തിലെ സ്കൂളിലെ വാട്ടർബെൽ ഇനി കർണാടകയിലും;വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും.

ബെംഗളൂരു : കേരളത്തെ മാതൃകയാക്കി വിദ്യാർഥികൾക്ക് നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ കർണാടകയിലെ സ്കൂളുകളിലും വാട്ടർ ബെൽ ഏർപ്പെടുത്താൻ ഒരുങ്ങി സർക്കാർ.

ദിവസവും മൂന്നോ നാലോ തവണ കുട്ടികൾ വെള്ളം കുടിക്കുന്നു എന്ന് ഉറപ്പിക്കാനായി പദ്ധതി തയ്യാറാക്കാൻ പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ പൊതുവിദ്യാഭ്യാസ കമ്മീഷണർക്ക് നിർദേശം നൽകി.

  യുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേരെ വെടിവെച്ചിട്ട് മലയാളി, ഒരാൾ കൊല്ലപ്പെട്ടു

കുട്ടികൾക്ക് വെള്ളം കുടിക്കാൻ വേണ്ടി കേരളത്തിലെ ഒരു സ്കൂളിൽ ബെൽ അടിക്കുന്നതിന്റെ വീഡിയോ ആണ് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി യെദിയൂരപ്പയും രംഗത്തെത്തി.

നിലവിൽ രാവിലെ 15 മിനിറ്റും ഉച്ചഭക്ഷണത്തിന് 45 മിനിറ്റ് സ്കൂളുകളിൽ ഇടവേള ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us