ബെംഗളൂരു : 2018 സെപ്റ്റംബറിൽ അവസാനിച്ചതാണു വിവാദ ആൾദൈവം നിത്യാനന്ദയുടെ പാസ്‌പോർട്ടിന്റെ കാലാവധി. പുതുക്കി നൽകണമെന്ന ആവശ്യം കർണാടക പൊലീസ് തള്ളുകയും ചെയ്തു. ബലാത്സംഗക്കേസും കുട്ടികളെ തട്ടിക്കൊണ്ടു പോയി അനധികൃത തടവിൽ വച്ചെന്നുള്ള കേസും നിലനിൽക്കുന്നതിനിടെ ഇടക്കാലത്ത് ഇയാൾ അപ്രത്യക്ഷനായി. ഇന്ത്യ വിട്ടെന്ന് ഗുജറാത്ത് പൊലീസ് കഴിഞ്ഞ മാസം റിപ്പോർട്ടും നൽകി. എന്നാൽ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ് നിത്യാനന്ദ. പാസ്‌പോർട്ടില്ലാതെ രാജ്യം വിട്ട ഇയാൾ സ്വന്തമായി പാസ്‌പോർട്ടുള്ള ഒരു രാജ്യം തന്നെയാണിപ്പോൾ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള…
Read MoreYear: 2019
പോളാർ യാത്രയുടെ പേരിൽ മലയാളികൾക്കിടയിൽ പൊരിഞ്ഞ അടി;ജി.എൻ.പി.സിക്ക് എതിരെ സാമ്പത്തിക കുറ്റാരോപണവുമായി ഒന്നാം സ്ഥാനത്തുള്ള അഷറഫ്;മൽസരത്തിൽ നിന്ന് പിൻമാറാൻ പണം വാഗ്ദാനം ചെയ്തു എന്ന ആരോപണവുമായി മൂന്നാം സ്ഥാനത്തുള്ള ഗീതു;വേൾഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് ആന്ധ്ര സ്വദേശി.
ശീർഷകം വായിച്ചിട്ട് സംഭവം എന്താണെന്ന് മനസ്സിലാകാത്തവർ ഉണ്ടാകും ,അവർക്ക് വേണ്ടി കുറച്ച് കാര്യങ്ങൾ polar.fjallraven.com എന്ന വെെബ് സൈറ്റ് നടത്തുന്ന ധ്രുവ യാത്രയാണ് വിഷയം ,മൈനസ് ഡിഗ്രിയിലുള്ള യാത്രക്ക് പോകുക എന്നത് വളരെ കഷ്ടപ്പാട് പിടിച്ച പരിപാടിയാണ്. കടും തണുപ്പുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്രക്ക് മുൻപ് ആരോഗ്യം, ഭക്ഷണം അടക്കം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ഗ്രൂപ്പായി യാത്ര തുടരുന്ന ഇവരുടെ ടീമിലേക്ക് ലോകം എമ്പാടും നിന്നാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. വിവിധ മേഖലകളായി തിരിച്ച് ,ഓരോ മേഖലയിൽ നിന്നും രണ്ട് പേരെ വീതമാണ് അവർ കൂടെ കൂട്ടുക.…
Read Moreകേരളം സമാജം സൗത്ത് വെസ്റ്റിന് നോർക്കയുടെ അംഗീകാരം.
ബെംഗളൂരു : മാനവ സേവന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളം സർക്കാരിന്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ നോർക്ക വഴി കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിനും ആയി നോർക്ക റൂട്സ് പ്രവാസി മലയാളി സംഘടനകൾക്ക് മാനദണ്ഡങ്ങൾക്കു വിധേയമായി അംഗീകാരം നൽകി വരുന്നു. ഇതിന്റെ ഭാഗമായി ബെംഗളൂരുവിൽ നിന്നും അംഗീകാരം നേടുന്ന ഏഴാമത്തെ മലയാളീ സംഘടനയാണ് കേരളം സമാജം സൗത്ത് വെസ്റ്റ്. അംഗീകാരം നേടികൊണ്ടുള്ള സർട്ടിഫിക്കറ്റ് നോർക്ക ഓഫീസർ സമാജം പ്രസിഡന്റ് അഡ്വക്കേറ്റ് പ്രമോദ് നമ്പ്യാറിന് കൈമാറി.ചടങ്ങിൽ കേരള സമാജം സൗത്ത് വെസ്റ്റ് ജോയിന്റ് ട്രഷറർ ശിവദാസ്. ഇ, ജോയിന്റ് സെക്രട്ടറി ജയന്ത് എം.ജി എന്നിവർ…
Read Moreഉപതിരഞ്ഞെടുപ്പ്: മറ്റൊരു ഓപ്പറേഷനുമായി ബി.ജെ.പി, സഖ്യമുണ്ടാക്കാൻ കോൺഗ്രസ്സും ജെ.ഡി.എസും!!
ബെംഗളൂരു: സംസ്ഥാനത്ത് 15 നിയമസഭ സീറ്റുകളിലേക്ക് നാളെയാണ് വോട്ടെടുപ്പ്. ഇതിനിടെ ബിജെപി വീണ്ടും മറ്റൊരു ഓപ്പറേഷന് ശ്രമിക്കുന്നതായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടറാവു ആരോപിച്ചു. എന്നാൽ ഇത് വോട്ടർമാർ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതിയിലാണ് ബിജെപി ഈ നീക്കം നടത്തുന്നത്. അവർ നടത്തിയ സർവേയിൽ ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റൊരു അട്ടിമറി ശ്രമം നടത്തുകയാണ് ബിജെപി. എന്നാൽ ജനം ഇത് അംഗീകരിക്കില്ല. അവരിൽ നിന്ന് വലിയ പ്രതികരണം ഉണ്ടാകും. അപ്പോൾ സംസ്ഥാനത്ത് കാര്യങ്ങൾ…
Read Moreകുപ്പികളിൽ പെട്രോൾ നൽകരുതെന്ന് പമ്പുടമകൾക്ക് പോലീസിന്റെ കർശന നിർദ്ദേശം
ബെംഗളൂരു: കുപ്പികളിൽ പെട്രോൾ നൽകരുതെന്ന് പമ്പുടമകൾക്ക് പോലീസ് നിർദേശം നൽകി. ഹൈദരാബാദ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് കർശന നിർദ്ദേശം നൽകിയത്. നഗരത്തിലെ എല്ലാ പമ്പുകൾക്കും ഇതുസംബന്ധിച്ച നോട്ടീസ് നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് ചില പെട്രോൾ പമ്പുകൾ കുപ്പിയിൽ പെട്രോളും ഡീസലും നൽകില്ലെന്ന് അറിയിപ്പുബോർഡ് സ്ഥാപിച്ചു. നിർദേശം ലംഘിക്കുന്ന പമ്പുകൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസിന്റെ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൊന്നശേഷം കുപ്പികളിൽ വാങ്ങിയ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന കാര്യവും നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്.
Read Moreഇനി ഞെങ്ങി ഞെരുങ്ങി യാത്ര ചെയ്യേണ്ട;അടുത്ത വർഷം മുതൽ എല്ലാ മെട്രോ ട്രെയിനുകൾക്കും 6 കോച്ച്.
ബെംഗളൂരു : ഗ്രീൻലൈനിലെ ഞെങ്ങി ഞെരുങ്ങിയുള്ള യാത്രക്ക് ഒരു അറുതി ആകുന്നു. നമ്മ മെട്രോയുടെ എല്ലാ ട്രെയിനുകളും അടുത്ത മാർച്ചോടെ ഒരേസമയം 2005 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ആറു കോച്ച് ട്രെയിനുകളായി പരിഷ്കരിക്കും. എലച്ചനഹള്ളി – നാഗസാന്ദ്ര (ഗ്രീൻ ലൈൻ) റൂട്ടിൽ രണ്ടു ദിവസം മുൻപ് ഇത്തരം രണ്ട് ട്രെയിനുകൾ കൂടി സർവീസ് തുടങ്ങിയതോടെ നമ്മ മെട്രോയുടെ 50 ട്രെയിനുകളിൽ 33 എണ്ണം 6 കോച്ച് ട്രെയിനുകളായി. ശേഷിച്ച മൂന്ന് ട്രെയിനുകൾക്ക് ഒരേസമയം 975 പേര് വഹിക്കാനുള്ള ശേഷിയും ഉള്ളൂ. ഏറ്റവും തിരക്കേറിയ മൈസൂരു…
Read Moreഉപതിരഞ്ഞെടുപ്പ്: മൂന്ന് ദിവസത്തേക്ക് മദ്യ വില്പനയ്ക്ക് നിരോധനം!
ബെംഗളൂരു: നഗരത്തിലെ ചിലഭാഗങ്ങളിൽ മൂന്നു ദിവസത്തേക്ക് മദ്യവിൽപ്പന നിരോധിച്ചു. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളുടെ പരിധിയിൽ മാത്രമേ മദ്യനിരോധനമുണ്ടാകൂ. ബെംഗളൂരുവിൽ കെ.ആർ. പുരം, ശിവാജിനഗർ, യശ്വന്തപുര, മഹാലക്ഷ്മിലേഔട്ട് എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പുള്ളത്. ഡിസംബർ ആറു വരെ ഇവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 11-ന് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനുശേഷം തിരഞ്ഞെടുപ്പു കമ്മിഷൻ പൊതുസ്ഥലങ്ങളിൽ നിന്ന് 1527 ഭിത്തിഎഴുത്തുകളും 7963 പോസ്റ്ററുകളും 2359 ബാനറുകളും നീക്കിയിട്ടുണ്ട്.
Read Moreഅമൃത എഞ്ചിനീയറിംങ് കോളേജിലെ ആത്മഹത്യ;അച്ചടക്ക സമിതിയുടെ വാദങ്ങൾ പൊളിയുന്നു.
ബെംഗളൂരു : കോളേജ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ച ഹർഷ (22) മരിക്കും മുൻപ് കോളേജിലെ അച്ചടക്കസമിതി യുമായി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്. http://bangalorevartha.in/archives/40685 ആന്ധ്രാ സ്വദേശിയും അമൃത സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർത്ഥിയുമായ ഹർഷ ഒക്ടോബർ 21 നാണ് മരിച്ചത്. http://bangalorevartha.in/archives/40399 കോളേജ് ഹോസ്റ്റലിലെ ഭക്ഷണവും വെള്ളവും മോശമാണെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ പലവട്ടം പരാതി നൽകിയിരുന്നു ഇതിനുപിന്നാലെ കോളേജിലെ ജനാലകളും ബസ്സിലെ ചില്ലുകളും നശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ഹർഷ ഉൾപ്പെടെ അമ്പതോളം വിദ്യാർത്ഥികളെ അച്ചടക്കസമിതി സസ്പെൻഡ് ചെയ്തു. http://bangalorevartha.in/archives/40527 ഹർഷയെ…
Read More“കാൾ ചെയ്യാൻ പറ്റില്ല വേഗം വാ” എന്ന് അഭിജിത്തിന്റെ ഫോണിൽ നിന്ന് വാട്സ് ആപ്പ് സന്ദേശം;ഞങ്ങൾ കോയമ്പത്തൂരിലെത്തിയെന്ന് ശബ്ദ സന്ദേശം; തിരിച്ചു വരില്ലെന്ന് ശ്രീലക്ഷ്മി;ആത്മഹത്യയാക്കി മാറ്റി കൈ കഴുകാൻ കർണാടക പോലീസ്;ടി.സി.എസിലെ ടെക്കികളുടെ മരണത്തിൽ ദുരൂഹത മാറുന്നില്ല.
ബെംഗളൂരു : ഏകദേശം ഒന്നര മാസം മുൻപ് കാണാതായ മലയാളികളായ ടിസിഎസ് ജീവനക്കാരുടെ മൃതദേഹങ്ങൾ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അനേക്കൽ താലൂക്കിലെ ചിത്താല മഡിവാള തടാകത്തിന് സമീപത്ത് വച്ച് ലഭിക്കുന്നത്. ആദ്യം ആത്മഹത്യയാണ് എന്ന് എഴുതിത്തള്ളാൻ പോലീസ് ശ്രമം നടത്തിയെങ്കിലും ഏറ്റവും പുതുതായി വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. അതിലൊന്ന് കഴിഞ്ഞ മാസം 11 ന് നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് രണ്ട് പേരും ഇറങ്ങി എന്നതാണ്, വഴിയിൽ റെയിൽവേ സ്‌റ്റേഷന് സമീപം ഒരു വൈൻ ഷോപ്പിൽ നിന്ന് അഭിജിത്ത് ബിയർ വാങ്ങുന്നതും കൂടെ ചിരിച്ചു കൊണ്ട് ശ്രീലക്ഷ്മി…
Read Moreഇത് ചെകുത്താൻമാരുടെ നാട് ! എട്ടു വയസ്സുകാരിയെ ചോക്കലേറ്റ് നൽകി ബലാൽസംഘം ചെയ്ത് കഴുത്തു ഞെരിച്ച് കൊന്നു.
ബെംഗളൂരു: സംസ്ഥാനത്തെ കല്‍ബുര്‍ഗി (പഴയ ഗുൽബർഗ)യില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പത്തിയഞ്ചുകാരനായ അയല്‍വാസിയെ അറസ്റ്റ് ചെയ്തു. രണ്ടാം തീയതി വൈകിട്ടു കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നു രാവിലെ ചിഞ്ചോലി താലൂക്കിലാണു കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിനു മുന്നില്‍നിന്നാണു കുട്ടിയെ കാണാതായത്. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ചോക്കലേറ്റ് നല്‍കിയ ഒരാള്‍ വിളിച്ചു കൊണ്ടുപോകുന്നതു കണ്ടതായി സമീപവാസികള്‍ പറഞ്ഞു. വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കി. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീടു നടത്തിയ…
Read More