കുപ്പികളിൽ പെട്രോൾ നൽകരുതെന്ന് പമ്പുടമകൾക്ക് പോലീസിന്റെ കർശന നിർദ്ദേശം

ബെംഗളൂരു: കുപ്പികളിൽ പെട്രോൾ നൽകരുതെന്ന് പമ്പുടമകൾക്ക് പോലീസ് നിർദേശം നൽകി. ഹൈദരാബാദ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് കർശന നിർദ്ദേശം നൽകിയത്.

നഗരത്തിലെ എല്ലാ പമ്പുകൾക്കും ഇതുസംബന്ധിച്ച നോട്ടീസ് നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് ചില പെട്രോൾ പമ്പുകൾ കുപ്പിയിൽ പെട്രോളും ഡീസലും നൽകില്ലെന്ന് അറിയിപ്പുബോർഡ് സ്ഥാപിച്ചു.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

നിർദേശം ലംഘിക്കുന്ന പമ്പുകൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസിന്റെ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൊന്നശേഷം കുപ്പികളിൽ വാങ്ങിയ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന കാര്യവും നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts