വാടക സ്കൂട്ടറുകൾ നഗരത്തിലെ സാധാരണക്കാരുടെ ജീവിതത്തിന് ഭീഷണിയാകുമ്പോൾ?

ബെംഗളൂരു : വൻ നഗരങ്ങളിൽ വരുന്ന ഓരോ സാങ്കേതികപരമായ മുന്നേറ്റങ്ങളും സാധാരണക്കാരന്റെ ജീവിതം അയാസരഹിതമാക്കുവാൻ ഉതകുന്നതാണ് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല.അതിൽ ഒന്നാണ് ബൗൺസ്, വോഗോ തുടങ്ങിയ വാടകക്കെടുത്ത് യാത്ര ചെയ്യാവുന്ന ഇരുചക്രവാഹനങ്ങൾ.എന്നാൽ ഇത്തരം സൗകര്യങ്ങളെ നമ്മളിൽ പലരും ദുർവിനിയോഗം ചെയ്യുന്നതിന്റെ വാർത്തകൾ കുറച്ച് മാസങ്ങളായി ഈ നഗരത്തിൽ നമ്മൾ കാണുന്നുണ്ട്. ഇത്തരം വാഹനങ്ങൾ മേൽപ്പാലങ്ങളുടെ മുകളിൽ നിർത്തിയിട്ട് മുങ്ങുക, സ്പെയർ പാർട്ട് സുകൾ അഴിച്ചെടുത്ത് വിൽക്കുക എന്നിവയെല്ലാം അതിൽ ചിലത് മാത്രം. എന്നാൽ ക്രിമിനലുകളും ഇത്തരം ബൈക്കുകൾ ഉപയോഗിച്ച് തുടങ്ങിയതായാണ് ഏറ്റവും…

Read More

ഭാര്യയുടെ ആഢംബര ജീവിതത്തില്‍ മനം മടുത്ത് ഐടി എഞ്ചിനീയർ തൂങ്ങി മരിച്ചു!!

ബെംഗളൂരു: ഭാര്യയുടെ ആഢംബര ജീവിതത്തില്‍ മനം മടുത്ത് ഐടി എഞ്ചിനീയർ ശ്രീനാഥ് (39) തന്റെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചു. സോഫറ്റ്‌വെയര്‍ എഞ്ചിനിയര്‍മാരായ ശ്രീനാഥും ഭാര്യ രേഖയും ലോണെടുത്താണ് നഗരത്തിൽ ഫ്‌ളാറ്റ് വാങ്ങിയത്. ലോണിന്റെ തിരിച്ചടവിനും വീട്ടുചെലവിനുമായി മാസം നിശ്ചിത തുകയാകും. ഈ ചെലവുകള്‍ക്കിടയിലും ആഡംബരജീവിതം നയിക്കുകയായിരുന്നു ഭാര്യ. ഇതിനിടയില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ശ്രീനാഥിനെഭാര്യ മാനസികമായും പീഡിപ്പിക്കുമായിരുന്നുവെന്നും ശ്രീനാഥിന്റെ പിതാവ് പറയുന്നു. മാത്രമല്ല ഫ്‌ളാറ്റ് രേഖയുടെ പിതാവിന്റെ പേരിലേക്ക് ആക്കാന്‍ ശ്രീനാഥിന്റെ മേല്‍ നിരന്തരം സമര്‍ദ്ദം ചെലുത്തിയിരുന്നതായും ശ്രീനാഥിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു. ഈ മാനസിക പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് ശ്രീനാഥ്…

Read More

സ്വന്തം അപ്പാർട്ട്മെൻറിനുള്ളിൽ ചെടി വളർത്തിയ”പ്രകൃതി സ്നേഹികൾ”പിടിയിൽ!

ബെംഗളൂരു : കെങ്കേരി അപ്പാർട്ട്മെന്റിന് ഉള്ളിൽ കഞ്ചാവ് ചെടി വളർത്തിയ മൂന്നു വിദ്യാർത്ഥികളെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ മാത്യു ജ്യോതികുമാർ (23) മംഗൾ മുഖ്യ (28) ഹൊസ്ക്കരഹളളി സ്വദേശി ആദ്യ ത്യ നന്ദകുമാർ (21) എന്നിവരാണ് പിടിയിലായത്. ജ്യോതികുമാർ മാനേജ്മെൻറ് പഠനം പൂർത്തിയാക്കിയിട്ടുണ്ട്. വില്പനയ്ക്ക് തയ്യാറാക്കിയ രണ്ട് കിലോ കഞ്ചാവും ഇവരിൽ നിന്ന് പിടികൂടി. നെതർലൻഡ്സിൽ നിന്ന് രണ്ടു വർഷം മുമ്പ് കൊറിയർ വഴി കൊണ്ടുവന്ന കഞ്ചാവ് ചെടി എൽ ഇ ഡി ലൈറ്റിന്റെ വെളിച്ചത്തിലാണ് മുറിക്കുള്ളിൽ വളർത്തിയത്. കോളേജ്…

Read More

റോഡരുകിൽ സ്ഥാപിച്ച ട്രാഫിക് പേലീസ് ബൊമ്മകളും വാഹന യാത്രക്കാർക്ക് പണി തരും!

ബെംഗളൂരു : ഏകദേശം രണ്ടാഴ്ച മുൻപാണ് നഗരത്തിലെ ട്രാഫിക് പോലീസ് റോഡരുകിൽ ബൊമ്മകളെ (മാനിക്വിൻ) ഇറക്കുന്നത്, യഥാർത്ഥ പോലീസുകാരാണെന്ന് കരുതി വാഹനങ്ങൾ നിയമ ലംഘനം നടത്തില്ല എന്നതാണ് ട്രാഫിക് പോലീസിന്റെ വാദം. http://bangalorevartha.in/archives/41712 നിയമലംഘനങ്ങൾ ഒഴിവാക്കാൻ വാഹന യാത്രക്കാർക്കായി നിരത്തുകളിൽ പോലീസ് വേഷത്തിൽ സ്ഥാപിച്ച ബൊമ്മകളിൽ ഇനി നിരീക്ഷണ ക്യാമറകളും ഘടിപ്പിക്കും. യൂണിഫോമും തൊപ്പിയും കണ്ണടയുമെല്ലാം ഉള്ള വിവിധ ജംഗ്ഷനിൽ സ്ഥാപിച്ച ബൊമ്മ പോലീസ് ട്രാഫിക് നിയന്ത്രണത്തിന് വളരെ ഗുണം ചെയ്യുന്നുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ റെക്കോർഡ് ചെയ്യുന്നതിനായി മാാനിക്വിനുകളിൽ ക്യാമറ ഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ജോയിൻ കമ്മീഷണർ…

Read More

കണ്ണൂർ വിമാനത്താവളത്തിലേക്ക് കർണാടക ആർ.ടി.സി. പ്രഖ്യാപിച്ച ഫ്ലൈബസ് സർവീസ് കേരളത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ വൈകുന്നു

ബെംഗളൂരു: കണ്ണൂരിനോടടുത്തുള്ള കുടക്, വിരാജ്‌പേട്ട, മടിക്കേരി ഭാഗങ്ങളിലെ യാത്രക്കാരെ ലക്ഷ്യമിട്ടാണ് കർണാടകം കണ്ണൂർ വിമാനത്താവളത്തിലേക്ക് ഫ്ലൈബസ് പ്രഖ്യാപിച്ചത്. സർവീസ് നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് കർണാടക ഗതാഗതവകുപ്പ് കത്തയച്ചിരുന്നെങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്ന് അനുകൂല മറുപടി ലഭിച്ചില്ല. കുടക്, മഡിക്കേരി, വിരാജ്‌പേട്ട ഭാഗങ്ങളിലെ യാത്രക്കാർക്ക് ബെംഗളൂരു വിമാനത്താവളത്തെക്കാൾ അടുത്തുള്ളത് കണ്ണൂർ വിമാനത്താവളമാണ്. ഭാവിയിൽ ഈ ഭാഗങ്ങളിലുള്ളവർ വിമാനയാത്രയ്ക്ക് കണ്ണൂരിനെയാകും ആശ്രയിക്കുക. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഫ്ലൈബസ് വേണമെന്നാവശ്യപ്പെട്ട് മുമ്പ് കുടക് പാസഞ്ചേഴ്‌സ് ഫോറം കർണാടക ആർ.ടി.സി.ക്ക് കത്തയച്ചിരുന്നു. ഈ സർവീസ് നടത്താൻ കോഴിക്കോട് വിമാനത്താവളവും കണ്ണൂർ വിമാനത്താവളവുമാണ് കർണാടക…

Read More

തൃശ്ശൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ.ടി.സിയുടെ ഡീലക്സ് ബസ് അപകടത്തിൽ പെട്ടു;ഡ്രൈവർക്ക് പരിക്കേറ്റു.

ബെംഗളൂരു : തൃശ്ശൂരിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന കേരള ആർ ടി സി യുടെ ഡീലക്സ് ബസ് അപകടത്തിൽ പെട്ടു. ഡൈവർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം തൃശ്ശൂരിൽ നിന്ന് പുറപ്പെട്ട ബസ് ഇന്ന് പുലർച്ച ഭവാനിക്ക് അടുത്തു വച്ചാണ് അപകടത്തിൽ പെട്ടത്. മേൽപ്പാലത്തിന്റെ പണി നടക്കുന്ന സ്ഥലത്ത് സർവ്വീസ് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസിന്റെ പിന്നിൽ ഒരു ലോറി വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്‌ മുൻപിലുള്ള ബൊലേറോയിൽ ഇടിക്കുകയും തുടർന്ന് 3-4 വാഹനങ്ങൾക്ക് വരിയായി ആഘാതമേൽക്കുകയായിരുന്നു. ബസ് ഡ്രൈവർ ആയ മധുവിന്റെ തലയുടെ…

Read More

കേരള കർണാടക അതിർത്തിയിൽ മലയാളികളെ വലച്ച് കര്‍ണാടക പൊലീസ്!!

ബെംഗളൂരു: കേരള കർണാടക അതിർത്തിയിൽ മലയാളികളെ വലച്ച് കര്‍ണാടക പൊലീസ്. കണ്ണൂര്‍ കൂട്ടുപുഴയിലെ ജനങ്ങള്‍ ഇപ്പോള്‍ ഭയന്നാണ് ഓരോ നിമിഷവും ജീവിക്കുന്നത്. അവര്‍ താമസിക്കുന്നത് കേരളത്തിലാണെങ്കിലും പുറത്തിറങ്ങി എന്തെങ്കിലും ചെയ്താല്‍ കര്‍ണാടക പൊലീസ് വളയും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിയുടെ പ്രശ്‌നമാണ് ഈ ജനങ്ങളെ വലച്ചിരിക്കുന്നത്. കൂട്ടുപുഴ സ്വദേശികളായ ദമ്പതികളെ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ദിവസമായി അറസ്റ്റ് ചെയ്ത് തടവിലിട്ടിരിക്കുകയാണ്. വീട്ടുമുറ്റത്തെ മരംമുറിച്ചതിനാണ് കേരളത്തിന്റെ അതിര്‍ത്തി കടന്ന് കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തത്. പ്രളയത്തില്‍ വീട് തകര്‍ന്നതിനാല്‍ വാടകയ്ക്ക് മാറിത്താമസിക്കുന്ന കൂട്ടുപുഴ…

Read More

നഗരത്തിൽനിന്ന് മോഷണംപോയ സ്വർണം കണ്ടെത്താൻ 5000 കിലോമീറ്റർ സഞ്ചരിച്ച് പോലീസ്!

ബെംഗളൂരു: നഗരത്തിൽനിന്ന് മോഷണംപോയ 64 ലക്ഷം രൂപ വിലമതിക്കുന്ന 1.6 കിലോ സ്വർണം കണ്ടെടുക്കാൻ ഒഡിഷ സ്വദേശികളായ മൂന്നു പ്രതികളുമായി ബെംഗളൂരു പോലീസ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) സഞ്ചരിച്ചത് 5000 കിലോമീറ്റർ. സ്വർണം കണ്ടെടുക്കാൻ തീവണ്ടിയിൽ പശ്ചിമബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് സഞ്ചരിച്ചത്. ഒഡിഷ സ്വദേശികളായ അനന്ത്കുമാർ (31), രമേഷ് ചന്ദ്ര (32), ബിശ്വജിത്ത് മാലിക് (23), ദുലാൽ സിങ് (22) എന്നിവരെയാണ് മോഷണക്കേസിൽ അറസ്റ്റുചെയ്തത്. 2015 മുതൽ സംഘം ബെംഗളൂരുവിൽ മോഷണം നടത്തിവരികയായിരുന്നു. അനന്ത്കുമാർ, രമേഷ്, ബിശ്വജിത്ത് എന്നിവർ ബെംഗളൂരുവിൽ വീട്ടുജോലിക്കെത്തി സമീപത്തെ വീടുകളിൽ…

Read More

ക്രിസ്മസ് അവധി; കേരള ആർ.ടി.സി.യും ഒമ്പത് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരള ആർ.ടി.സി.യും പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. കേരളത്തിലേക്കുള്ള തീവണ്ടികളിൽ മാസങ്ങൾക്കു മുമ്പേ ടിക്കറ്റ് തീർന്നതിനാൽ കേരള, കർണാടക ആർ.ടി.സി.കൾ പ്രത്യേക ബസുകൾ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയായിരുന്നു മലയാളികൾ. കേരള ആർ.ടി.സി. ആദ്യഘട്ടത്തിൽ ഒമ്പത് ബസുകളാണ് പ്രഖ്യാപിച്ചത്. കൊട്ടാരക്കര, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചത്. 20 മുതൽ 23 വരെയുള്ള പ്രത്യേക ബസുകളാണ് പ്രഖ്യാപിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ ബസ്സുകൾ പ്രഖ്യാപിക്കും.

Read More

കർണാടക ആർ.ടി.സി. കേരളത്തിലേക്ക് അഞ്ച് പ്രത്യേക സർവീസുകൾ കൂടി പ്രഖ്യാപിച്ചു!!

ബെംഗളൂരു: കർണാടക ആർ.ടി.സി. കേരളത്തിലേക്ക് അഞ്ച് പ്രത്യേക സർവീസുകൾ കൂടി പ്രഖ്യാപിച്ചു. ക്രിസ്മസ് അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. കേരളത്തിലേക്ക് പ്രഖ്യാപിച്ച ബസുകളുടെ എണ്ണം 66 ആയി. 23-ന് എറണാകുളം (രാത്രി 8.10, 8.38), കോട്ടയം (രാത്രി 7.21, 8.24), തൃശ്ശൂർ (രാത്രി 9.40) എന്നിവിടങ്ങളിലേക്കാണ് പുതിയതായി പ്രഖ്യാപിച്ചത്. ഇവയിലേക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. യാത്രാത്തിരക്ക് കണക്കിലെടുത്ത് വരും ദിവസങ്ങളിൽ കൂടുതൽ പ്രത്യേക ബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. നേരത്തേ 19, 20, 21, 22 തീയതികളിലായി 61 പ്രത്യേക ബസുകൾ പ്രഖ്യാപിച്ചിരുന്നു.…

Read More
Click Here to Follow Us