ബെംഗളൂരു:പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്താകമാനം പരക്കുന്നു. പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പിൽ മംഗളൂരുവിൽ രണ്ടു പേരും ലക്നൗവിൽ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവിൽ കര്‍ഫ്യു പ്രഖ്യാപിച്ചു.
മംഗളൂരു ഉൾപ്പെടെ ദക്ഷിണ കന്നട ജില്ലയിൽ ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളികളായ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. ബെംഗളൂരുവിലും നിരോധനാജ്ഞ തുടരുകയാണ്.
പ്രതിഷേധത്തിനുള്ള അനുമതി മിക്ക സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ടെങ്കിലും ഉത്തർപ്രദേശ്, ഡൽഹി, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു.
വന്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ലക്നൗ, പ്രയാഗ്രാജ്, ഗാസിയാബാദ്, മീററ്റ് , ബറേലി, പിലിബത്ത് എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. മധ്യപ്രദേശിലെ 44 സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മംഗളൂരു ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലാണ് പൊലീസിന് ജാഗ്രതാനിര്‍ദേശം നൽകിയത്.
മംഗളൂരുവിൽ മലയാളികൾ അടക്കമുള്ള മാധ്യമപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിവയ്പില്‍ രിച്ചവരുടെ മൃതദേഹങ്ങളുള്ള ആശുപത്രിക്കു മുൻപിൽ നിന്നാണ് റിപ്പോർട്ടർമാരും ക്യാമറാമാന്മാരും അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത്. മംഗളൂരുവിലെ സാഹചര്യം റിപ്പോർട്ടു ചെയ്യുന്നത് വിലക്കാനാണ് കസ്റ്റഡിയെന്നാണ് റിപ്പോർട്ട്. റിപ്പോർട്ട് ചെയ്യരുതെന്നും ക്യാമറ ഓഫ് ചെയ്യണമെന്നും നിർദേശം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.