സ്വകാര്യമേഖലയിൽ കന്നഡികർക്ക് മുൻഗണന നൽകാൻ സർക്കാർ വിജ്ഞാപനമിറക്കി

ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യമേഖലയിൽ കന്നഡികർക്ക് മുൻഗണന നൽകാൻ സർക്കാർ വിജ്ഞാപനമിറക്കി. സർക്കാരിൽനിന്ന് ആനുകൂല്യം കൈപ്പറ്റുന്ന വ്യവസായസ്ഥാപനങ്ങൾ 100 ശതമാനം സംവരണംനൽകണമെന്നും ആനുകൂല്യം കൈപ്പറ്റാത്ത സ്ഥാപനങ്ങൾ കന്നഡികർക്ക് മുൻഗണന നൽകണമെന്നുമാണ് നിർദേശമുള്ളത്.

മുൻഗണന നൽകാൻ സ്വകാര്യകമ്പനികൾ തയാറാകുന്നില്ലെങ്കിൽ സർക്കാരിന് ഇടപെടാനാകും. 1961-ലെ കർണാടക ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ് നിയമത്തിൽ ഭേദഗതിവരുത്തിയാണ് കന്നഡികർക്ക് മുൻഗണന വേണമെന്ന് വിജ്ഞാപനമിറക്കിയത്. അടുത്തിടെ ആന്ധ്രാപ്രദേശിൽ സ്വകാര്യമേഖലയിലെ ജോലിക്ക് പ്രദേശവാസികൾക്ക് 75 ശതമാനം സംവരണംനൽകാൻ തീരുമാനിച്ചിരുന്നു.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

പുതിയ നിയമമനുസരിച്ച് കർണാടകയിൽ 15 വർഷത്തിൽ കുറയാതെ താമസിക്കുന്ന, കന്നഡ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവർക്ക് സ്വകാര്യവ്യവസായസ്ഥാപനങ്ങളിലും ഫാക്ടറികളിലും ഗുമസ്തജോലിക്ക് അപേക്ഷിക്കാം. 1986-ൽ സമർപ്പിച്ച സരോജിനി മഹിർഷി കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ മേഖലകളിലെ ജോലികളിലും കന്നഡികർക്ക് മുൻഗണന നൽകണമെന്ന് നിർദേശിച്ചിരുന്നു.

എന്നാൽ, തുടർന്നുവന്ന സർക്കാരുകൾ ഇത് നടപ്പാക്കിയില്ല. 2013-ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായപ്പോൾ 100 ശതമാനം സംവരണം നിർദേശിച്ചിരുന്നെങ്കിലും നടപ്പാക്കാനായില്ല. പിന്നീട് വന്ന കോൺഗ്രസ് – ജെ.ഡി.എസ്. സർക്കാരും നടപ്പാക്കിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts