ബെംഗളൂരു : കർണാടക ടൂറിസം വികസന കോർപ്പറേഷൻ ഗോൾഡൻ ചാരിയറ്റ് ആഡംബര തീവണ്ടി ടൂർ പാക്കേജിൽ കേരളവും ഉൾപ്പെടുന്നു.
http://bangalorevartha.in/archives/11200
ഐ.ആർ.സി.ടി.സിയുമായി ചേർന്ന് 2020 മാർച്ചിൽ പുനരാരംഭിക്കുന്ന ട്രെയിനിൽ രണ്ടു സർക്യൂട്ട് ടൂർ പാക്കേജുകൾ ആണ് ഒരുക്കിയിരിക്കുന്നത്.
ഒന്നാമത്തെ സർക്യൂട്ടിൽ യശ്വന്ത്പുരയിൽ നിന്ന് പുറപ്പെട്ട് ഗോവയിലെ വാസ്കോഡഗാമ, മൈസൂരു, ശ്രാവണബലഗൊള, ഹളേബീഡു, ബേലൂരു, ഹോസ്പേട്ട്,ബാദാമി, പട്ടടയ്ക്കൽ എന്നീ സ്ഥലങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
http://bangalorevartha.in/archives/9727
രണ്ടാമത്തെ സർക്യൂട്ടിൽ യശ്വന്തപുര, ചെന്നൈ, മഹാബലിപുരം, പുതുച്ചേരി ,തഞ്ചാവൂർ, മധുര, കന്യാകുമാരി ,തിരുവനന്തപുരം ,കൊച്ചി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
എട്ടുദിവസത്തെ പാക്കേജ് ആണ് ഉള്ളത് ബുക്കിംഗ് അടുത്ത ആഴ്ച ആരംഭിക്കുന്നു.
88 പേർക്ക് 44 ക്യാബിനിൽ ആയി യാത്രചെയ്യാവുന്ന ട്രെയിനിൽ റസ്റ്റോറൻറ് കോൺഫറൻസ് ഹാൾ സ്പാ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.