ബെംഗളൂരു : ബന്നാർഘട്ട റോഡിന് സമീപമുള്ള ഹുളിമാവു തടാകത്തിലെ ബണ്ട് തകർന്ന് സമീപ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബി.ടി.എം.ലേഔട്ടിലെ നിരവധി വീടുകളിൽ വെള്ളം കയറി.ശാരദ വിദ്യാ നികേതൻ സ്കൂൾ ,ബിലേക്കഹളളി നാനോ ആശുപത്രി, കൃഷ്ണ നഗര, ശാന്തി നികേതൻ, ഹുളിമാവു ലേഔട്ടുകളിൽ വെള്ളം കയറിയിട്ടുണ്ട്. തടാകം വൃത്തിയാക്കുന്നതിനിടയിലാണ് ബണ്ട് തകർന്നത് എന്നാണ് ആദ്യ വിവരം. ആർക്കും അപായം സംഭവിച്ചതായി റിപ്പോർട്ട് ഇല്ല. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ദേശീയ ദുരന്ത നിവാരണ സേന ആളുകളെ വീടുകളിൽ നിന്ന് രക്ഷിച്ച് സമീപത്ത് ഹുളിമാവിൽ ഉള്ള ബാഡ്മിൻറൻ കോർട്ടിലേക്ക്…
Read MoreDay: 24 November 2019
24 മണിക്കൂറിൽ പതിനായിരം പിന്നിട്ട് “മഡിവാള ലഹള”പാട്ട് ജൈത്രയാത്ര തുടരുന്നു.
ബെംഗളൂരു : നഗരത്തിലെ മലയാളികൾ കൂട്ടമായി താമസിക്കുന്ന ഏതാനും സ്ഥലങ്ങളിൽ ഒന്നാണ് മഡിവാള. അയ്യപ്പക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയാണ് നഗരത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ ജീവിക്കുന്നത് എന്ന് പറഞ്ഞാൽ അത് തെറ്റാകില്ല .. , അത് ജാലഹള്ളിയാകട്ടെ, മഡവാളയാകട്ടെ, കൃഷ്ണരാജപുരമാകട്ടെ, മാർക്കറ്റ് ആകട്ടെ ,ജെ.സി.നഗർ ആകട്ടെ .. അങ്ങനെ അങ്ങനെ.. കഴിഞ്ഞ തലമുറയിൽ ഇവിടെ എത്തുകയും ഈ മണ്ണിൽ വേരുറപ്പിക്കുകയും ചെയ്ത മലയാളികളെ നിങ്ങൾക്ക് ജാലഹള്ളി – പീനിയ മേഖലക്ക് ചുറ്റുമായി കാണാം. എല്ലാവർക്കും വളരാനുള്ള സൗകര്യങ്ങൾ മാത്രം നൽകിയ ഈ നഗരത്തിൽ വേരുപിടിപ്പിക്കാനുള്ള ശ്രമത്തിലേർപ്പെടുന്ന മലയാളികളെ…
Read Moreവേദനസംഹാരി ലഹരിക്കയി കുത്തിവെച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഫാർമസി ഉടമ അറസ്റ്റിൽ
ബെംഗളൂരു: വേദനസംഹാരി ഗുളിക വെള്ളത്തിൽ ചേർത്ത് കുത്തിവെച്ചതിനെത്തുടർന്ന് രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ ഫാർമസി ഉടമയെ പോലീസ് അറസ്റ്റുചെയ്തു. ഗുളിക കൂടുതൽ അളവിൽ ശരീരത്തിൽ ചെന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. രാജാജി നഗറിലെ മൻദീപ് ഫാർമസി ഉടമ മനീഷ് കുമാറാണ് അറസ്റ്റിലായത്. രാജാജി നഗർ സ്വദേശികളായ ഗോപി (27), അഭിലാഷ് (23) എന്നിവരാണ് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചത്. വേദനസംഹാരിയായ ഗുളിക ലഹരിക്കായി യുവാക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഗുളിക വെള്ളത്തിൽ ചേർത്ത് കുത്തിവെക്കുകയായിരുന്നു. അവശനിലയിലായ സുമന്തി(25)ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫാർമസി ഉടമയ്ക്കെതിരേ രാജാജി…
Read Moreഇനി കലബുറഗിയിലേക്ക് ദൂരം വെറും ഒരു മണിക്കൂർ !
ബെംഗളൂരു: സംസ്ഥാനത്തെ പിന്നോക്ക ജില്ലകളിൽ ഒന്നായ കലബുർഗി ( പഴയ ഗുൽബർഗ്ഗ) ഇന്ത്യയുടെ വ്യോമയാന ഭൂപടത്തിൽ ഇടം പിടിച്ചു. 740 ഏക്കറിൽ 230 കോടി ചെലവിൽ നിർമ്മിച്ച വിമാനത്താവളം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മറ്റു രണ്ടാം നിര നഗരങ്ങളിലും വിമാനത്താവളങ്ങൾ തുറന്ന് ഐടി അനുബന്ധ വ്യവസായങ്ങൾ വ്യാപിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഹൈദരാബാദ് കർണാടക മേഖല എന്നറിയപ്പെട്ടിരുന്ന കലബുർഗി ഉൾപ്പെടുന്ന കല്യാണ കർണാടകയുടെ വികസനത്തിന് തടസ്സമായത് തുടർച്ചയായ വരൾച്ചയാണ് എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പിന്നോക്കം നിൽക്കുന്ന 114 താലൂക്കുകളിലും 29 എണ്ണവും ഈ…
Read More