ഭര്‍ത്താവിനേക്കാള്‍ മുന്‍പ് മരിക്കാന്‍ നിരാഹാരം കിടന്ന്‍ ഭാര്യ!!

ബെംഗളൂരു: കിടപ്പുരോഗിയായ ഭര്‍ത്താവിനേക്കാള്‍ മുന്‍പ് മരിക്കാനായി നിരാഹാരം കിടന്ന്‍ 82 കാരിയായ ഭാര്യ. തന്‍റെ കാലശേഷം ഭര്‍ത്താവിനെ പരിചരിക്കാന്‍ ആരുമുണ്ടാവില്ല എന്നചിന്തയാണ് അവരെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്.

മകനും മരുമകളും അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ ഒരേ ദിവസം രണ്ടുപേരും മരണത്തിന് കീഴടങ്ങി. ഗുണ്ടൂര്‍ ജില്ലയിലെ ഗോവാഡ സ്വദേശികളായ അഞ്ജനാ ദേവി, ഭര്‍ത്താവ് 85കാരനായ കോദണ്ഡരാമ ശര്‍മ എന്നിവരാണ് മരണത്തിലും ഒന്നിച്ച് യാത്രയായത്.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

ഇരുപതുദിവസമാണ് അഞ്ജനാ ദേവി നിരാഹാരം കിടന്നത്. 60 വര്‍ഷത്തിലേറെ നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും ഒരേ ദിവസം യാത്രയായത്. പൂജാരിയായിരുന്ന ശര്‍മ പ്രായത്തിന്‍റെതായ പ്രശ്നങ്ങളെത്തുടര്‍ന്ന് ആറുമാസം മുന്‍പാണ്‌ കിടപ്പിലായത്.

ചികിത്സ, നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഭര്‍ത്താവ് കിടപ്പിലായതോടെ അഞ്ജനാ ദേവി കടുത്ത വിഷമത്തിലായി. ഇതിനെത്തുടര്‍ന്നാണ് ആഹാരം ഉപേക്ഷിച്ച്‌ ഭര്‍ത്താവിനുമുന്‍പേ ജീവനുപേക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചത്.

ഭക്ഷണം കഴിക്കാതെ അവശയായ അഞ്ജനാദേവിയെ മകനും മരുമകളും ബലം പ്രയോഗിച്ച്‌ ആഹാരം കഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ദിവസങ്ങള്‍ കഴിഞ്ഞതോടെ അവരുടെ ആരോഗ്യനില തീര്‍ത്തും മോശമായി. ഇതിനിടെ കോദണ്ഡരാമ ശര്‍മ അബോധാവസ്ഥയിലായി.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

പിറ്റേന്ന് അര്‍ദ്ധരാത്രിയായതോടെ അഞ്ജനാ ദേവി മരിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ കോദണ്ഡരാമ ശര്‍മയ്ക്ക് ബോധം വീണ്ടുകിട്ടി. ഭാര്യ മരിച്ചെന്ന വാര്‍ത്ത കേട്ടതോടെ അദ്ദേഹം പൊട്ടിക്കരഞ്ഞുവെന്നും അല്പം കഴിഞ്ഞതോടെ മരിക്കുകയായിരുന്നു എന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
[masterslider id="10"]

Related posts