ബെംഗളൂരു: ബീഫിന്‍റെ ഉപയോഗമാണ് ആഗോളതാപനത്തിന് കാരണമെന്ന്‍ ബാബാ രാംദേവ്. ഉഡുപ്പിയില്‍ നടന്ന അന്താരാഷ്ട്ര യോഗ സമ്മേളനത്തിലാണ് ബാബാ രാംദേവ് തന്‍റെ അഭിപ്രായം അവതരിപ്പിച്ചത്.
നായ, പൂച്ച, ചിക്കന്‍, മട്ടന്‍ എന്നിവയുടെ മാംസം കഴിക്കാമെന്നും എന്നാല്‍ ബീഫ് കഴിക്കാന്‍ പാടില്ലയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഗോവധത്തിനെതിരെ ഇന്ത്യയില്‍ നിയമം കൊണ്ടുവരണമെന്നും ബാബാ രാംദേവ് അഭിപ്രായപ്പെട്ടു.
ബാബര്‍, ഹുമയൂണ്‍, അക്ബര്‍ എന്നിവരുടെ കാലഘട്ടത്തിലും ഗോവധം നിരോധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ബീഫ് കഴിക്കുന്നത് ജനങ്ങള്‍ ഉപേക്ഷിക്കണമെന്നും ബാബാ രാംദേവ് പറഞ്ഞു.
നേരത്തെ മൊബൈല്‍ഫോണ്‍ റേഡിയേഷനെ കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മൊബൈല്‍ ഫോണിന്‍റെ കവറിനുള്ളില്‍ ഒരു തുളസിയില ഇട്ടാല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനെ തടയാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.
അതിനിടയില്‍ രാജ്യത്തെ ദേശീയ മൃഗം കടുവയായതിനാലാണ് ഇവിടെ തീവ്രവാദ പ്രവര്‍ത്തനം തുടര്‍ന്ന്‍ പോകുന്നതെന്നും എന്നാല്‍ കടുവയുടെ സ്ഥലത്ത് പശുവായിരുന്നുവെങ്കില്‍ ഇങ്ങനൊന്നും ഉണ്ടാവില്ലായിരുന്നുവെന്നും സമ്മേളനത്തില്‍ പങ്കെടുത്ത ഉഡുപ്പി പേജാവര്‍ മഠത്തിലെ വിശ്വേശ തീര്‍ഥ സ്വാമി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.