റാസാ-ബീഗം നൽകിയ ഗസൽ വിരുന്നിന്റെ ഓർമകളിൽ നഗരത്തിലെ സംഗീതാസ്വാദകർ; കേരള സമാജം സംഘടിപ്പിച്ച പരിപാടി ആസ്വാദകർക്കിടയിൽ വേറിട്ട അനുഭവമായിമാറി.

ബെംഗളൂരു : കേരള സമാജം അൾസൂർ സോണിന്റെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച്ച ലഗൂൻസ് റിസോർട്ട് ബ്രുക് ഫീൽഡിൽ വച്ച് നടന്ന റാസാ – ബീഗത്തിന്റെ ഗസൽ സന്ധ്യ ഒരു നവ്യാനുഭവമായി മാറിയെന്നാാണ് നഗരത്തിലെ സംഗീതാസ്വാദകർ സാക്ഷ്യപ്പെടുത്തുന്നത്.ഈ പരിപാടിയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ലഭിച്ച പ്രതികരണങ്ങളിൽ ചിലത് താഴെ ചേർക്കുന്നു.

 

“എന്റെ റൂഹും നിന്റെ ചാരെ ഞാൻ അയച്ചോളാം…”

ബസ്സിലിരിക്കുമ്പോള്‍ ഇയർഫോണിലൂടെ
റാസ ബീഗത്തിന്‍റെ ശബ്ദ മാധുര്യം ഒഴുകി എത്തുന്നു..
അടങ്ങാത്ത പ്രണയം തുളുമ്പുന്ന വരികളും
അടക്കി വെയ്ക്കാതെ അതിനെ പാടി പറത്തുന്ന രീതികളും കൊണ്ടു തന്നെയാണ്
എന്‍റെ യാത്രകളില്‍ റാസയും ഷഹബാസ്ക്കയുമൊക്കെ ഒരു അവശ്യഘടകമായി മാറിയത്.
അന്നേരം പുറം കാഴ്ചകളിലെ കുട്ടികളുടെ കുസൃതികളും
പിന്നോട്ടോടി പോകുന്ന മരങ്ങളുടെ വിരുതും
ചാലിച്ച് ചാലിച്ച് മതി വരാത്ത സൂര്യന്‍റെ നിറങ്ങളും
എന്നെ പലപ്പോഴും മറ്റൊരു ലോകത്തേക്ക് എടുത്തെറിയാറുണ്ട്.. പ്രിയപ്പെട്ടവരുടെ അടുത്തേക്ക്. നഷ്ടപ്രണയത്തിന്റെ നോവിലേക്ക്..
അല്ലെങ്കിൽ
നാളെയിലേക്ക് വിരിയാൻ വെമ്പുന്ന ചില സ്വപ്നങ്ങളിലേക്ക് … ആഴമുള്ള വരികളില്‍ മുങ്ങി തപ്പി
ആ ശബ്ദത്തിന്‍റെ അലകളില്‍
മയങ്ങിപോയി അങ്ങനെ

വഫ റിയ

എന്‍റെ ഓരോ വെെകുന്നേരങ്ങളും ഗസലിന്റേതു കൂടിയായി മാറാറുണ്ടായിരുന്നു..
കേട്ട് പരിചിതമുള്ള പാട്ടുകളും
അതിനേക്കാളറിയുന്ന പാട്ടുകാരും കൺമുന്നിൽ ലൈവായി വന്ന് പാടുമ്പോൾ അതിന്റെ ആസ്വാദനം
അതിന്‍റെ തലങ്ങള്‍ അത് വര്‍ണ്ണനയ്ക്കതീതമാണ്.. നമുക്കിഷ്ടപ്പെട്ട പാട്ടുകൾ സമയം കഴിഞ്ഞും നമുക്കായ് പാടിയ നേരങ്ങൾ ..
ഹാ
എങ്ങനെ മറക്കാനാണ്
ഇയര്‍ ഫോണില്‍ നിന്നു മുന്നിലേക്കിറങ്ങി പാടിയ ആ നേരങ്ങളെ…

വഫാ റിയ

 

ആദ്യമായി ആണ് ഗസലുകൾ മാത്രം പാടുന്ന ഒരു സംഗീത വിരുന്നിനു ഭാഗമായത്. പക്ഷേ അത് ഇത്രമേൽ മാധുര്യം നൽകുന്ന ഒരു അനുഭവം ആകും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. സദസ്സിന്റെ ഹൃദയമിടിപ്പിനെ വിരൽത്തുമ്പിൽ ഉള്ള ഹാർമോണിയം കൊണ്ട് കയ്യിലെടുകുകയും അതുപോലെ തന്നെ മഴയും ബാല്യവും പ്രണയവും എല്ലാം ഒരിക്കൽ കൂടി അനുഭവിച്ചറിഞ്ഞ ഒരു വല്ലാത്ത അനുഭൂതിയും സമ്മാനിച്ച ഒന്നായിരുന്നു റാസാബീഗം ആലപിച്ച ഗസലുകൾ. മഴച്ചാറും ഇടവഴിയും ഓമലാളും ഒക്കെ ഇപൊഴും ചെവിയിൽ താളം പിടിക്കുന്നു. പ്രശംസികാൻ വാക്കുകൾ കിട്ടുന്നില്ല..

സൈഫുദ്ധീൻ എം എസ്

. ഹൃദയത്തിന്റെ അടിത്തട്ടിൽ തങ്ങി നിൽകുന്ന വരികളും ആലാപനവും. ഗസലിന്റെ രാജകുമാരനും രാജകുമാരിയും സദസ്സിന് ഒരു ഗസൽ കുളിർമഴ തന്നെ സമ്മാനിച്ചു. ഇനിയും ഒരുപാട് വേദികൾ കിട്ടട്ടെ എന്നും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും ആശംസിക്കുന്നു.

സൈഫുദ്ധീൻ എം എസ്

 

നവംബറിന്‍റെ തണുത്തുറഞ്ഞ രാവിലേക്ക് ഗസല്‍മഴയുടെ കുളിര്‌ പെയ്യിച്ച് റാസയും ബീഗവും….
ശ്രോതാക്കൾ മാത്രമായിരുന്ന ഗസല്‍ ആസ്വാദകരെ ഗായകരാക്കി കൂടെ മൂളാന്‍ പഠിപ്പിച്ച് മലയാളം ഗസലുകളെ ജനകീയമാക്കിയ ദമ്പതികള്‍…
ബെംഗളൂരു കേരളസമാജം ഓണാഘോഷത്തിന്‍റെ ഭാഗമായി റാസ-ബീഗം ഗസൽ ദമ്പതികളുടെ ഗസല്‍മഴ സന്ധ്യ ബെംഗളൂരുവിലെ മലയാള ഗസൽ ആസ്വാദകർക്ക് വേറിട്ട അനുഭവമായി.
പ്രണയവും വിരഹവും ദുഃഖവും സന്തോഷവും അങ്ങനെയെല്ലാം പാട്ടുകളിലൂടെ പെയ്തിറങ്ങിയ ഒരു സന്ധ്യ.

സൂരജ് വലിയവളപ്പിൽ സുബ്രഹ്മണ്യൻ

” ഓമലാളെ നിന്നെയോര്‍ത്ത്”,
”എവിടെയോ ഒരാളെന്നെ”,
”മഴചാറും ഇടവഴിയില്‍”,
”കരയകലും കപ്പല് പോലെ”,
”പടിഞ്ഞാറെ മാനത്ത്”…..
നിലക്കാത്ത മഴയായി പെയ്തിറങ്ങിയ ഗസലിന്റെ ഈണങ്ങൾ മറക്കില്ലൊരിക്കലും.

സൂരജ് വലിയവളപ്പിൽ സുബ്രഹ്മണ്യൻ

 

“പ്രണയ മഴയുടെ നൂലിനറ്റം പട്ടമായ് ഞാൻ പാറി പാറി, കണ്ടതില്ലാ നിന്നയല്ലാത്തൊന്നുമീ പ്രപഞ്ചത്തിൽ ഒന്നുമീ പ്രബഞ്ചത്തിൽ….”

റാസയുടെയും ബീഗത്തിന്റെയും ഓരോ പാട്ടും കേൾക്കുമ്പോൾതന്നെ മനസ്സിന്റെ ആഴങ്ങളിലേക്ക് ചെന്നിറങ്ങും, ഉ

ഫാറൂഖ് എടപ്പാൾ

ള്ളും കണ്ണും നിറയുന്ന അനുഭൂതിയാണ്, അതുപോലെ നമ്മുടെ ജീവിതത്തിൽ മറന്നുവച്ച പല മുഖങ്ങൾ നമ്മുടെ കൽബിനുള്ളിൽ മിന്നിമറയും,

പ്രണയത്തിന്റെയും വിരഹത്തിന്റെയും തലോടലുള്ള പാട്ടുകളാണ് കൂടുതലും ഗസലിന്റെ ഇണകുരുവികളായ റാസയും ബീഗവും നമ്മളുടെ മുന്നിൽ പാടുന്നത്, ഒരുപാട് സന്തോഷമുണ്ട് കേൾക്കാൻ കൊതിച്ച വരികൾ സമയം കഴിഞ്ഞിട്ടും നമ്മുക്ക് പാടിത്തന്നതിന്,

പടച്ചോൻ ഇനിയും ഒരുപാട് വേദികൾ നിങ്ങൾക്ക് മുന്നിൽ തുറക്കട്ടെ എന്ന് ആശംസിക്കുന്നു കൂടെ ബെംഗളൂരു മലയാളികളുടെ പ്രാർത്ഥനകളും ഉണ്ടാകും.

ഫാറൂഖ് എടപ്പാൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us