കർണാടക പ്രീമിയർ ലീഗിലെ ഒത്തുകളി: രണ്ട് താരങ്ങൾ കൂടി അറസ്റ്റിൽ

ബെംഗളൂരു: ബെല്ലാരി ടസ്കേഴ്സിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സി.എം ഗൗതം, സഹതാരം അബ്റാർ ഗാസി എന്നിവരാണ് പിടിയിലായത്. കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ട് സീസണിൽ കെ.പി.എല്ലിൽ നടന്ന ഒത്തുകളി അന്വേഷിക്കുന്നത് സെൻട്രൽ ക്രൈംബ്രാഞ്ച് സംഘമാണ്. നേരത്തെ ബെംഗളൂരു ബ്ലാസ്റ്റേഴ്സ് ബൗളിങ് കോച്ച് വിനു പ്രസാദ്, ബാറ്റ്സ്മാൻമാരായ വിശ്വനാഥ്, നിഷാന്ത് സിങ് ശെഖാവത് എന്നിവരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗൗതമും ഗാസിയും കുരുങ്ങിയത്. 2019-ൽ നടന്ന കെ.എപി.എല്ലിൽ ബെല്ലാരി ടസ്കേഴ്സും ഹുബ്ബാളിയും തമ്മിലുള്ള ഫൈനലിനിടെ…

Read More

ടിപ്പുജയന്തി ആഘോഷം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്ത് ടിപ്പുജയന്തി ആഘോഷം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. ടിപ്പുജയന്തി ആഘോഷം റദ്ദാക്കിയത് ചോദ്യംചെയ്ത് നൽകിയ പൊതുതാത്പര്യഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. ആഘോഷം റദ്ദാക്കാനുള്ള കാരണം എന്താണെന്നും ക്രമസമാധാനപ്രശ്‌നംമാത്രം കണക്കിലെടുത്ത് ആഘോഷം റദ്ദാക്കുന്നത് ശരിയാണോയെന്നും ചീഫ് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. തീരുമാനമെടുക്കാൻ സർക്കാരിന് രണ്ടുമാസം സമയമനുവദിച്ചു. കേസ് പരിഗണിക്കുന്നത് 2020 ജനുവരിയിലേക്ക് നീട്ടി. വ്യക്തികളോ സംഘടനകളോ ടിപ്പുജയന്തി ആഘോഷിക്കുന്നത് തടയില്ലെന്നും എന്നാൽ, കോൺഗ്രസ് സർക്കാർ ചെയ്തതുപോലെ സർക്കാർതലത്തിലുള്ള ആഘോഷം സംഘടിപ്പിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ടിപ്പു നാഷണൽ…

Read More

കേരള ആർ.ടി.സിക്ക് വേണ്ടെങ്കിൽ വേണ്ട, പക്ഷേ കർണാടക ആർ.ടി.സിക്ക് ബെംഗളൂരു മലയാളികളെ വേണം;നാട്ടിലേക്ക് കൂടുതൽ സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി.

ബെംഗളൂരു : കേരള ആർ.ടി.സി എ സി ബസുകൾ വെട്ടിക്കുറച്ച സാഹചര്യത്തിൽ തിരക്കേറിയ ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്ന് കൂടുതൽ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി. നാളെക്കായി 12 സ്പെഷ്യൽ സർവീസുകൾ ആണ് ഇന്നലെവരെ പ്രഖ്യാപിച്ചത് . പാലക്കാട് (2), തൃശൂർ (3), കോട്ടയം (രണ്ട്), എറണാകുളം (4) ,കോട്ടയം (2) മൈസൂർ വഴി കോഴിക്കോട് ഒന്ന് എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ. വാടക സ്കാനിയസർവീസ് നിർത്തി വെച്ചിരിക്കുന്ന കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ കേരള ആർടിസി പകരം ഡീലക്സ് ബസ്സുകൾ ഏർപ്പെടുത്തിയിരുന്നു മുഴുവൻ ടിക്കറ്റുകളും വിട്ടു പോയിട്ടുണ്ട്…

Read More

മാനേജ്മെന്റ് സമ്മർദ്ദം ചെലുത്തിയാലും രാജിവക്കരുത്;അവശ്യമെങ്കിൽ തങ്ങളുടെ ഹെൽപ് ലൈൻ നമ്പറിൽ വിളിക്കുക;ജോലി നഷ്ടപ്പെടാൻ പോകുന്നവർക്ക് കൈത്താങ്ങായി ഐ.ടി.യൂണിയൻ.

ബെംഗളൂരു : പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ്, കോഗ്നിസെന്റ് എന്നിവയുടെ ചെലവുചുരുക്കൽ ഭാഗമായി ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ തൊഴിലാളിസംഘടനകൾ. കമ്പനി സമ്മർദ്ദത്തിന് വഴങ്ങി രാജി വെക്കരുത് എന്ന് യൂണിയൻ ജീവനക്കാരോട് ആഹ്വാനം ചെയ്തു. ഹെൽപ്പ് ലൈൻ നമ്പർ തുറന്നു. കമ്പനികളുടെ നീക്കത്തെ കൂട്ടത്തോടെ പ്രതിരോധിക്കും ഇന്ത്യൻ കമ്പനിയായ ഇൻഫോസിസ് 10,000 യുഎസ് കമ്പനിയായ കോഗ്നിസെന്റ് 7000 പേരെയും പിരിച്ചു വിടും എന്നാണ് റിപ്പോർട്ട്. ഐടി കമ്പനികളുടേത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നീക്കമാണെന്നും ഐടി മേഖലയിലെ ആദ്യ തൊഴിലാളി യൂണിയനുകളിൽ ഒന്നായ കർണാടക സ്റ്റേറ്റ് ഐടി…

Read More

ആറാം ദിവസവും സമരം തുടർന്ന് ജൂനിയർ ഡോക്ടർമാർ;കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ പിൻമാറില്ല; സിറ്റി പോലീസ് കമ്മീഷണറുമായുള്ള ചർച്ച പരാജയം.

ബെംഗളൂരു : ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്ററിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ആറാം ദിവസവും തുടരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്ക്കർ റാവു സമരപ്പന്തലിലെത്തി ഉറപ്പ് നൽകിയെങ്കിലും കന്നഡ രക്ഷണ വേദിക പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ഡോക്ടർമാർ പ്രഖ്യാപിച്ചു. ഡോക്ടർമാരുടെ കുടുംബാംഗങ്ങളും കഴിഞ്ഞദിവസം സമരത്തിന് പിന്തുണയുമായി എത്തി. അക്രമണം നടന്ന മിന്റോ കണ്ണാശുപത്രി ,വിക്ടോറിയ ,വാണി വിലാസ് ആശുപത്രികളിലെ ഒപി വിഭാഗത്തിലെ പ്രവർത്തനം തുടർച്ചയായി തടസ്സപ്പെട്ടത് സാധാരണക്കാരായ രോഗികളെയാണ് വലക്കുന്നത്. സ്വകാര്യാശുപത്രിയിൽ തിരക്ക്…

Read More

രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ലെന്ന് ദേവഗൗഡ!

ബെംഗളൂരു: സംസ്ഥാനത്തെ ബി.ജെ.പി. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കില്ലെന്ന പരാമർശത്തിനുപിന്നാലെ, രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ലെന്നും ജനതാദൾ-എസ് (ജെ.ഡി.എസ്.) ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും തനിക്ക് ശത്രുക്കളല്ലെന്ന് ദേവഗൗഡ വ്യക്തമാക്കി. സർക്കാരിന് പിന്തുണയറിയിച്ച് എച്ച്.ഡി. ദേവഗൗഡ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ ഫോണിൽ ബന്ധപ്പെട്ടുവെന്ന റിപ്പോർട്ടുണ്ടായിരുന്നു. ഇരുനേതാക്കളും ഇത് നിഷേധിച്ചിട്ടുണ്ട്. കോൺഗ്രസുമായും ബി.ജെ.പി.യുമായും സഖ്യമുണ്ടാക്കിയതിന്റെ ദുരനുഭവം പാർട്ടിക്കുണ്ടെന്നും ഇരുകക്ഷികളുമായും സഖ്യത്തിനില്ലെന്നും ദേവഗൗഡ പറഞ്ഞു. ജെ.ഡി.എസ്. പ്രവർത്തകർക്കുനേരെ പോലീസ് നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വീടിനുമുന്നിൽ നവംബർ 15-ന് ധർണനടത്തുമെന്നും ദേവഗൗഡ…

Read More

കന്നഡ അറിയില്ല; തമിഴ് യുവതിക്ക് ടാക്സി ഡ്രൈവറുടെ മർദ്ദനം!!

ബെംഗളൂരു: നഗരത്തിൽ ടാക്സിഡ്രൈവർ ശല്യപ്പെടുത്തിയെന്നും തമിഴിൽ പ്രതികരിച്ചപ്പോൾ മർദിച്ചെന്നും തമിഴ്‌നാട് സ്വദേശിനിയുടെ പരാതി. ഏതാനും മാസങ്ങൾക്കുമുമ്പ് നഗരത്തിലെത്തിയ സജിനി രമേഷ്(25) ആണ് പോലീസിൽ പരാതി നൽകിയത്. കന്നഡ അറിയില്ലെങ്കിൽ ബെംഗളൂരുവിൽ താമസിക്കരുതെന്ന് അക്രമി വിരട്ടിയതായും പരാതിയിൽ പറയുന്നു. ഡൊംളൂരുവിൽ താമസിക്കുന്ന യുവതി നവംബർ മൂന്നിന് ഇന്ദിരാനഗറിൽനിന്ന് കോറമംഗലയിലേക്ക് സുഹൃത്തിനൊപ്പം സ്വന്തംകാറിൽ പോകുമ്പോഴായിരുന്നു സംഭവം. യാത്ര പുറപ്പെട്ടപ്പോൾ മുതൽ ടാക്സിഡ്രൈവർ പിന്തുടർന്നെന്നും കോറമംഗല 100 ഫീറ്റ് റോഡിൽ എഫ്.ബി.ബി. മാളിന് സമീപമെത്തിയപ്പോൾ മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. ടാക്സി കടത്തിവിടാൻ കാർ നിർത്തിയപ്പോഴായിരുന്നു മർദനം. ആദ്യം ടാക്സിഡ്രൈവർ…

Read More
Click Here to Follow Us