മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളുന്ന ഇന്നത്തെ കാലത്ത് പുത്ര സ്നേഹത്തിന് ഇതിലും വലിയ ഒരു ഉദാഹരണം കാണിക്കാനുണ്ടോ? വീട്ടിൽ ഒതുങ്ങിക്കൂടിയ അമ്മയെ സ്കൂട്ടറിൽ നാടുകാണിക്കാൻ ജോലി പോലും രാജിവച്ച് ഒരു മകൻ;ഇവർക്ക് കാർ സൗജന്യമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര.

ബെംഗളൂരു : മാതൃസ്നേഹത്തിന്റെ പല ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു മകന് അമ്മയോടുള്ള സ്നേഹം പ്രകടമാകുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മയേയും കൊണ്ട് ഇന്ത്യ മുഴുവൻ ചുറ്റാൻ ഇറങ്ങിയ ഒരു മകനാണ് സമൂഹ മാധ്യമങ്ങളിൽ കൈയടി നേടുന്നത്. അതും സ്കൂട്ടറിലാണ് അമ്മയേയുംകൊണ്ട് യാത്രക്കിറങ്ങിയത് എന്നതാണ് ഏറെ ശ്രദ്ധേയം. മൈസൂർ സ്വദേശിയായ ദക്ഷിണാമൂർത്തി കൃഷ്ണകുമാറാണ് അമ്മയേയുംകൊണ്ട് തന്റെ ഇരുപത് വർഷം പഴക്കമുള്ള സ്കൂട്ടറിൽ ഇന്ത്യ കാണാൻ ഇറങ്ങിയിരിക്കുന്നത്. ബാങ്ക് ജീവനക്കാരനായിരുന്ന കൃഷ്ണകുമാർ ജോലി ഉപേക്ഷിച്ചാണ് അമ്മയേയും കൊണ്ട് യാത്രക്കായി ഇറങ്ങിയത്. വർഷങ്ങളായി വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്നു കൃഷ്ണകുമാറിന്റെ ‘അമ്മ.…

Read More

ഇര്‍ഫാന്‍റെ രണ്ടാം ഇന്നിംഗ്സ് ഇനി വിക്രമിനൊപ്പം!

ചിയാന്‍ വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഏറ്റവു൦ പുതിയ ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും!! ‘ഇമൈക്ക നോടിഗള്‍’, ‘ഡിമോണ്ടി കോളനി’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് ജ്ഞാനമുത്തു. ‘വിക്രം 58’ എന്ന താല്‍കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ സുപ്രധാന വേഷത്തിലാണ് പത്താന്‍ അഭിനയിക്കുന്നത്. 25 വ്യത്യസ്ത റോളുകളില്‍ വിക്ര൦ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ വേഷങ്ങള്‍  രൂപകല്പന ചെയ്യുന്നത് ഒരു അമേരിക്കന്‍ കമ്പനിയാണ്. അടുത്തവര്‍ഷം പകുതിയോടെ പ്രദര്‍ശനത്തിനെത്തുമെന്ന് കരുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് വയാകോം 18 സ്റ്റുഡിയോസും സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയും…

Read More

ദീപാവലി ആഘോഷം; കുട്ടികൾക്കു മുന്നറിയിപ്പുമായി കണ്ണാശുപത്രികൾ!

ബെംഗളൂരു: ദീപാവലിക്കു പടക്കങ്ങൾ ഉപയോഗിക്കുന്നതിൽ കുട്ടികൾക്കു മുന്നറിയിപ്പുമായി കണ്ണാശുപത്രികൾ. മുൻ വർഷങ്ങളിൽ നൂറുകണക്കിനു കുട്ടികളാണ് കാഴ്ച തകരാറുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.കൈക്കും മറ്റും പൊള്ളലേറ്റ സംഭവങ്ങളും ഒട്ടേറെയുണ്ടായി. ഇന്നും നാളെയുമാണ് ദീപാവലിക്ക് ഏറ്റവുമധികം പടക്കം പൊട്ടിക്കുക. 3 വർഷത്തിനിടെ 130 പേർ ദീപാവലിക്കു കണ്ണിന് ചികിത്സ തേടിയെത്തിയതായി നാരായണ നേത്രാലയ ആശുപത്രി അധികൃതർ പറയുന്നു. ഇവരിലേറെയും കുട്ടികളാണ്.

Read More

കർണാടക പ്രീമിയർ ലീഗ് വാതുവെപ്പുമായി ബന്ധപ്പെട്ട് ബൗളിങ് കോച്ചും ബാറ്റ്സ്‌മാനും അറസ്റ്റിൽ

ബെംഗളൂരു: കർണാടക പ്രീമിയർ ലീഗ് വാതുവെപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് ബൗളിങ് കോച്ച് വിനുപ്രസാദ്, ബാറ്റ്‌സ്‌മാനായ വിശ്വനാഥ് എന്നിവരാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. നേരത്തേ അറസ്റ്റിലായ സംഘത്തെ ചോദ്യംചെയ്തതിൽനിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ഇതുവരെ വാതുവെപ്പ് കേസിൽ രണ്ടു സംഘങ്ങൾ പിടിയിലായി. 2018-ൽ ബെംഗളൂരു, ബെലഗാവി ടീമുകൾ തമ്മിലുള്ള മത്സരത്തിനിടയിൽ ഇവർ ഒത്തുകളിച്ചെന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. മത്സരത്തിലെ റൺറേറ്റ് കുറയ്ക്കാൻ അഞ്ചുലക്ഷം രൂപയാണ് വിശ്വനാഥിന് കോച്ച് വിനുപ്രസാദ് വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് റൺസെടുക്കാതെ ബോളുകൾ ഒഴിവാക്കിവിടാൻ വിശ്വനാഥ് ശ്രമിച്ചു. പുറത്ത് പ്രവർത്തിക്കുന്ന വാതുവെപ്പ്…

Read More

അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലറെ വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർകൂടി പിടിയിൽ

ബെംഗളൂരു: നഗരത്തിലെ അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലർ അയ്യപ്പ ദൊരെയെ വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർകൂടി പിടിയിൽ. ജെ.സി. നഗർ സ്വദേശികളായ കന്തരാജു (28), സുനിൽ റാവു (31), അരുൺകുമാർ (40), ഫയാസ് (29), വിനയ് (24), റിസ്‌വാന (38), സൽമ (28) എന്നിവരാണ് പിടിയിലായത്. ഇതിൽ കന്തരാജുവിനും സുനിലിനും വിനയിനും ഫയാസിനും കൊലയിൽ നേരിട്ട് പങ്കുണ്ട്. മറ്റുള്ളവർ കൊലയ്ക്കുവേണ്ട സഹായങ്ങൾ നൽകിയവരാണ്. കേസിലെ പ്രധാനപ്രതി സൂരജ് സിങ്ങിന്റെ പെൺസുഹൃത്താണ് അറസ്റ്റിലായ സൽമ. കൊലചെയ്ത് കിട്ടുന്ന പ്രതിഫലവുമായി വിദേശരാജ്യത്തേക്ക് കടക്കാനായിരുന്നു ഇരുവരുടെയും…

Read More

തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കട്ടെ; നിയമം അനുസരിക്കും;ഈ അവസരം ബി.ജെ.പിക്കെതിരെ ഉപയോഗിക്കില്ല:ഡി.കെ.ശി.

ബെംഗളൂരു :”രാജ്യത്തെ നിയമമനുസരിച്ച് ജീവിക്കുന്ന പൗരനാണ് ഞാൻ, തെറ്റൊന്നും ചെയ്തിട്ടില്ല”കള്ളപ്പണക്കേസിൽ ഒന്നര മാസത്തോളം തീഹാർ ജയിലിൽ കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി. കെ.ശിവകുമാറിന് കെ പി സി സി ആസ്ഥാനത്ത് വച്ച് നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. അന്വോഷണത്തിൽ ആദായ നികുതി വകുപ്പ്, എൻഫോഴ്സമെന്റ് അധികൃതരുമായി സഹകരിക്കും. ഈ സാഹചര്യം ബി.ജെ.പിയെ കുറ്റപ്പെടുത്താൻ ഉപയോഗിക്കില്ല. ജയിലിൽ കിടക്കുമ്പോൾ സോണിയാ ഗാന്ധി അടക്കം ഉള്ളവർ സന്ദർശിച്ചു, കുടുംബാംഗങ്ങളെ അനുവദിച്ചില്ല. തെറ്റു ചെയ്തെന്ന് തെളിഞ്ഞാൽ ശിക്ഷിക്കട്ടെ.ഡി.കെ.ശി പറഞ്ഞു. അതേ സമയം…

Read More

ഇൻഫോസിസ് നിക്ഷേപകർക്കുണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ റോസൻ ലോ നിയമ നടപടികളിലേക്ക്; ‘സെബി’ അന്വേഷണം ഊർജിതം!!

ബെംഗളൂരു: ഇൻഫോസിസ് സി.ഇ.ഒ. സലീൽ പരേഖും സി.എഫ്.ഒ. നീലാഞ്ജൻ റോയിയും അധാർമികപ്രവൃത്തികൾ നടത്തിയതായുള്ള ആരോപണത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) അന്വേഷണം തുടങ്ങി. കമ്പനിയിൽ ഇൻസൈഡർ ട്രേഡിങ് നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കും. അമേരിക്കയിൽ ഇൻഫോസിസ് നിക്ഷേപകർക്കുണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ റോസൻ ലോ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇൻഫോസിസിനെതിരേ നിയമനടപടികൾക്ക് തയ്യാറെടുക്കുകയാണ്. കമ്പനിയുടെ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളെ ‘സെബി’ വിളിച്ചുവരുത്തിയേക്കും. കമ്പനിയിലെ ഓഡിറ്റിങ്ങും മറ്റു സാമ്പത്തികകാര്യങ്ങളും കൈകാര്യംചെയ്യുന്ന സമിതികളിൽനിന്ന് വിവരംശേഖരിക്കും. വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്താൻ കമ്പനിയെ പ്രേരിപ്പിക്കാതിരുന്നതിന്റെപേരിൽ സ്വതന്ത്ര ഡയറക്ടർമാർക്കെതിരേയും അന്വേഷണമുണ്ടാകുമെന്നാണ്…

Read More

കോൺഗ്രസ്-ജെ.ഡി.എസ്. വിമതർ നൽകിയ ഹർജി വിധിപറയാനായി സുപ്രീംകോടതി മാറ്റി

ബെംഗളൂരു: കോൺഗ്രസ്-ജെ.ഡി.എസ്. വിമതർ നൽകിയ ഹർജി വിധിപറയാനായി സുപ്രീംകോടതി മാറ്റി. ഇരുവിഭാഗത്തിന്റെയും വാദം വെള്ളിയാഴ്ച പൂർത്തിയായി. കോൺഗ്രസ്-ജെ.ഡി.എസ്. സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എം.എൽ.എ.സ്ഥാനം രാജിവെച്ച 17 പേരെയാണ് സ്പീക്കറായിരുന്ന കെ.ആർ. രമേശ് കുമാർ അയോഗ്യരാക്കിയത്. ഇതിനെതിരേയാണ് വിമതർ സുപ്രീംകോടതിയിൽ ഹർജിനൽകിയത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്നും വിമതർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അയോഗ്യരാക്കിയവരെ മത്സരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെടുന്നതിന്റെ അർഥം എന്താണെന്നും ഹർജി ഭരണഘടനാ ബെഞ്ചിനു വിടണമെന്നും കോൺഗ്രസിനുവേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടു. വിമത എം.എൽ.എ.മാരുടെ കാര്യത്തിൽ വീണ്ടും തീരുമാനമെടുക്കാൻ സ്പീക്കർ തയ്യാറാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത…

Read More

കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്തനിവാരണ സേന!!

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടുന്നു. കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്ക്കരമാക്കി. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെ തുടര്‍ന്നാണ് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീണത്. മുന്‍പ് 25 അടി താഴ്ചയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. തുടര്‍ന്ന് സമാന്തരമായി ഒരു കിണര്‍ നിര്‍മ്മിച്ച് കുട്ടിയെ രക്ഷപ്പെടുത്താനായിരുന്നു തീരുമാനം. എന്നാല്‍ കിണറുണ്ടാക്കാനുള്ള ശ്രമത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെ തുടര്‍ന്ന് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. 68…

Read More

’ക്യാർ’ ചുഴലിക്കാറ്റ്; ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നിവിടങ്ങളിൽ ശക്തമായ മഴ

ബെംഗളൂരു: ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നിവിടങ്ങളിൽ ശക്തമായ മഴ. അറബിക്കടലിൽ രൂപംകൊണ്ട ’ക്യാർ’ ചുഴലിക്കാറ്റിനെത്തുടർന്നാണ് തീരദേശജില്ലകളിൽ ശക്തമായ മഴയുണ്ടായത്. അതേസമയം വെള്ളിയാഴ്ചയോടെ ഈ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ‘ചുവപ്പു ജാഗ്രത’ പിൻവലിച്ചു. ശനിയാഴ്ച ‘മഞ്ഞ ജാഗ്രത’യാണ് തീരദേശജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയും സ്കൂളുകൾ പ്രവർത്തിച്ചില്ല. വടക്കൻ ജില്ലകളിലും വ്യാപകമഴയാണ് വെള്ളിയാഴ്ചയുണ്ടായത്. ഒട്ടേറെ പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. റോഡുകൾക്കും പാലങ്ങൾക്കും വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഒട്ടേറെ വീടുകൾ തകർന്നു. റായ്ച്ചൂർ, ബെലഗാവി ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഹംപിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളംകയറി. വിനോദസഞ്ചാരികൾക്ക്…

Read More
Click Here to Follow Us