ബെംഗളൂരു : ബി.എം.ടി.സി ബസുകൾക്ക് മാത്രമായി നിർമ്മിക്കുന്ന പ്രത്യേക പാതയിൽ തങ്ങൾക്ക് വേണ്ടി വാടകക്ക് സർവ്വീസ് നടത്തുന്ന ബി.എം.ടി.സി ബസുകൾ കൂടി പ്രവേശനം നൽകണമെന്ന ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷന്റെ ആവശ്യം ബി.എം.ടി സി തള്ളി. ബസുകൾക്കുള്ള പ്രത്യേക പാത ആദ്യ ഘട്ടത്തിൽ തുടങ്ങുന്നത് ഔട്ടർ റിംഗ് റോഡിലാണ്, ഈ മാസം 20 ഓടെ പരീക്ഷണ ഓട്ടം ആരംഭിക്കും. ടെക് പാർക്കുകളിലെ ജീവനക്കാരെ കൊണ്ടുവരുന്നതിനായി ഉപയോഗിക്കുന്ന ബി.എം ടി സി വാടക ബസുകൾ പുതിയ പാതയിൽ കടത്തിവിടണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്. എന്നാൽ തൽക്കാലം…
Read MoreDay: 18 October 2019
കാപ്പി ഉൽപാദനത്തിലും ഉപയോഗത്തിലും ഇന്ത്യ മുന്നിൽത്തന്നെ!
ബെംഗളൂരു : കാപ്പി ഉൽപാദനത്തിലും ഉപയോഗത്തിലും ഇന്ത്യയുടെ പങ്ക് മുന്നേറ്റത്തിന് പാതയിലാണെന്ന് ഇൻറർനാഷണൽ കോഫി ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജോസ് ഡോസ്റ്റർ. പ്രധാന എതിരാളികളായ ബ്രസീൽ ഉൽപാദിപ്പിക്കുന്ന കാപ്പി ആഭ്യന്തരവിപണിയിൽ മാത്രമാണ് കൂടുതൽ വിറ്റഴിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ കാപ്പി ഉത്പാദനം വർദ്ധിക്കുകയാണ് എന്നാണ് കണക്കുകൾ പറയുന്നത് 16 മുതൽ 32 ശതമാനം വരെ വളർച്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലും ചൈനയിലും കൂടുതൽ പേർ ചായ കുടിക്കുമ്പോഴും കാപ്പി കുടിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഉൽപാദന ചെലവ് ഏറുന്നതാണ് ലോകത്തെമ്പാടും കാപ്പി കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇത് കുറച്ചു…
Read Moreഇലക്‌ട്രോണിക് വോട്ടി൦ഗ് മെഷീനുകള്‍ ഉപേക്ഷിച്ച് ബാലറ്റ് പേപ്പര്‍ വോട്ടിംഗ്!!
റായ്പുര്‍: ഇലക്‌ട്രോണിക് വോട്ടി൦ഗ് മെഷീനുകള്‍ക്കെതിരെ നിര്‍ണായ നീക്കവുമായി ഛത്തീസ്‌ഗഢ് സര്‍ക്കാര്‍! തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടി൦ഗ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ ഛത്തീസ്‌ഗഢ് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വര്‍ഷം ഡിസംബറിലാണ് തിരഞ്ഞെടുപ്പ് നടക്കുക. മന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ നേതൃത്വലുള്ള മന്ത്രിസഭ അംഗീകരിച്ചു. മേയര്‍, ചെയര്‍പേഴ്‌സണ്‍ സീറ്റുകളിലേക്ക് പരോക്ഷ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശിപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള നിയമഭേദഗതി നടത്താന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. കൃത്രിമം നടക്കുന്നുണ്ടെന്നും ഇവിഎ൦ വിശ്വാസ്യതയില്ലെന്നുമുള്ള കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ…
Read Moreകാമുകിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന് ഒരു മണിക്കൂറിനുള്ളിൽ 25 കോളുകൾ; ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി കുത്തി കൊന്നു
ബെംഗളൂരു: കാമുകിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന് ഒരു മണിക്കൂറിനുള്ളിൽ 25 കോളുകൾ; ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി കുത്തി കൊന്നു. ഫോണ്‍ വിളി പെരുകിയപ്പോള്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി കുത്തി വീഴ്ത്തുകയായിരുന്നു. ബംഗളൂരുവിലെ ബൈദരഹള്ളിയിലാണ് സംഭവം. ഭാര്യയുടെ മുന്‍ കാമുകനെയാണ് ബൈദരഹള്ളി സ്വദേശിയായ മണികണ്ഠ കൊലപ്പെടുത്തിയത്. ട്രക്ക് ഡ്രൈവറായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠയുടെ ഭാര്യ രമ്യയുടെ മുന്‍ കാമുകനായിരുന്ന തിമ്മ ഗൗഡ ആണ് കൊല്ലപ്പെട്ടത്. 11 വര്‍ഷം മുന്‍പാണ് രമ്യയും മണികണ്ഠയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക്…
Read More‘ഈറ്റ് കപ്പ്’; പാനീയങ്ങൾ കുടിച്ച ശേഷം ഇനി കഴിച്ച് വിശപ്പു മാറ്റാം!
ഇന്ത്യയില്‍ ഇപ്പോള്‍ പരിസ്ഥിതി സൗഹാര്‍ദ വസ്തുക്കള്‍ക്കാണ് മുന്‍ഗണന. ഈ സാഹചര്യം കൂടുതല്‍ വിപുലമാക്കി വാര്‍ത്തകളില്‍ നിറയുകയാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനി. പാനീയങ്ങൾ കുടിച്ച ശേഷം കഴിച്ച് വിശപ്പുമാറ്റാവുന്ന ഭക്ഷ്യയോഗ്യമായ കപ്പുകള്‍ പുറത്തിറക്കിയാണ് കമ്പനി വാര്‍ത്തകളില്‍ നിറയുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങകൾ കാരണം വർധിച്ചു വരുന്ന പാരിസ്ഥിക പ്രശ്നങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഈറ്റ് കപ്പ്’ എന്ന പേരില്‍ കപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പ്രകൃതിദത്തമായ ധാന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ കപ്പ് കുതിരാതെ മൊരിഞ്ഞ രൂപത്തിൽ തന്നെ ഭക്ഷിക്കാവുന്നതാണ്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന്…
Read Moreഅന്തരിച്ച മയൂരി ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തില്‍!!
മുകേഷ്, ദിവ്യ ഉണ്ണി, മയൂരി, റിയാസ്, മധുപാല്‍, ജഗദീഷ്, ഇന്നസെന്റ് , ജഗതി ശ്രീകുമാര്‍, കല്പന , സുകുമാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയന്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ആകാശഗംഗ. 1999ല്‍ പുറത്തിറങ്ങിയ ചലച്ചിത്രം മികച്ച പ്രേക്ഷക പ്രീതിയാണ് നേടിയത്. ബോക്സ്ഓഫീസില്‍ ഗംഭീര വിജയമായി മാറിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ‘ആകാശഗംഗ2’ എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രം നവംബർ ഒന്നിന് പ്രദർശനത്തിനെത്തും. ചിത്രത്തിന്‍റെ ടീസറും പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഒന്നാം ഭാഗത്തില്‍ പ്രേതമായി അഭിനയിച്ച മയൂരി മരണപ്പെട്ട വാര്‍ത്ത ഏറെ…
Read Moreഓല കാറുകൾ ഇനി വാടകക്കെടുത്ത് ഓടിച്ച് പോകാം!
ബെംഗളൂരു : വാടകയ്ക്കെടുത്ത സ്വന്തമായി ഓടിക്കാവുന്ന സെൽഫ് ഡ്രൈവ് ക്യാബ് വാടക സേവനവുമായി ഓല നഗരത്തിൽ. മുൻകൂർ തുക അടച്ചാൽ യാത്രക്കാർക്ക് അവർക്ക് ഇഷ്ടപ്പെട്ട വാഹനം വാടകയ്ക്ക് ലഭിക്കുന്ന സേവനം ഓല ഡ്രൈവ് എന്ന പേരിലാണ് ആണ് അറിയപ്പെടുന്നത്. 2 മണിക്കൂറിന് 2000 രൂപ മുതലാണ് തുടങ്ങുന്നത് നഗരത്തിലെ വാണിജ്യ ഗാർഹിക ഹബുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പിക്കപ്പ് സ്റ്റേഷനുകളിൽ നിന്ന് വാഹനങ്ങൾ എടുക്കാം. ആദ്യഘട്ടത്തിൽ ബംഗളൂരുവിൽ മാത്രമാണിത് മുംബൈ ന്യൂഡൽഹി ഹൈദരാബാദ് എന്നിവിടങ്ങളിൽ സംവിധാനം ഉടൻ തുടങ്ങുമെന്ന് കമ്പനി അറിയിച്ചു . അടുത്തവർഷത്തോടെ ഇന്ത്യയിലെ…
Read More78 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോക കോഫി സമ്മേളനം ബെംഗളൂരുവിൽ!!
ബെംഗളൂരു: അടുത്തവർഷം സെപ്റ്റംബർ ഏഴുമുതൽ 12 വരെ അഞ്ചാമത് ലോക കോഫി സമ്മേളനവും പ്രദർശനവും ബെംഗളൂരുവിൽ നടക്കും. 78 രാജ്യങ്ങളിൽനിന്നുള്ള കാപ്പിക്കർഷകരും സംരംഭകരും കച്ചവടക്കാരും പങ്കെടുക്കുന്ന സമ്മേളനം ഇന്ത്യയിൽ സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്. ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ, വാണിജ്യമന്ത്രാലയം, കോഫി ബോർഡ്, ഇന്ത്യ കോഫി ട്രസ്റ്റ് എന്നിവർ കർണാടകസർക്കാരിന്റെ പങ്കാളിത്തത്തോടെയാണ് സമ്മേളനം നടത്തുന്നത്. ‘ഉപഭോഗത്തിലൂടെ സുസ്ഥിരത’ എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ സന്ദേശം. ബെംഗളൂരു പാലസിലാണ് സമ്മേളനവും പ്രദർശനവും നടക്കുക. വിവിധ രാജ്യങ്ങളിൽനിന്നുള്ള 1500-ഓളം പ്രതിനിധികളാണ് ഇന്ത്യയിലെത്തുക. ഉത്‌പാദനച്ചെലവ് വർധിക്കുന്നതോടൊപ്പം മികച്ച വില ലഭ്യമാകാത്ത സാഹചര്യത്തിൽ നൂതനസമ്പ്രദായങ്ങൾ ആവിഷ്കരിക്കുന്നതിനെക്കുറിച്ച്…
Read Moreഅലയൻസിലെ മുൻ വൈസ് ചാൻസലറുടെ വധം;ക്വട്ടേഷൻ നൽകിയത് ചാൻസലർ;ജീവൻ നഷ്ടപ്പെട്ടത് സഹോദരന്റെ അടുത്ത സുഹൃത്തിന്; ക്വട്ടേഷൻ തുക ഒരു കോടി !
ബെംഗളൂരു : അലയൻസ് യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലറുടെ കൊലപാതകത്തിന് പിന്നിൽ ഉടമസ്ഥരായ സഹോദരങ്ങൾ തമ്മിലുള്ള തർക്കം. സർവകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ അയ്യപ്പ ദൊരെയെ (53) ഒരു കോടി രൂപ കൊട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത് ചാൻസലറും ഓഫീസ് എക്സിക്യൂട്ടീവും. ബംഗളൂരുവിൽ ഡോക്ടർ അയ്യപ്പദുരെയെ നഗരത്തിലെ എച്ച്എംടി ഗ്രൗണ്ടിൽ ബുധനാഴ്ച പുലർച്ചെ വെട്ടേറ്റ് മരച്ച നിലയിൽ കണ്ടെത്തിയത്. ചാൻസിലർ സുധീർ അംഗൂറും ഓഫീസ് എക്സിക്യൂട്ടീവ് സൂരജ് സിംഗും അറസ്റ്റിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകം നടത്തിയ ക്വട്ടേഷൻ സംഘങ്ങളുമായി തിരച്ചിൽ തുടരുന്നു.…
Read More